ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
03:23 pm 15/5/2017 തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 83.37 ശതമാനം പേർ വിജയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 81.5 ശതമാനമാണ് വിജയം. ഹയർ സെക്കൻഡറിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ്. ഇവിടെ 82.22 പേരാണ് വിജയിച്ചത്. ഏറ്റവും കുറവ് വിജയ ശതമാനം പത്തനംതിട്ടയിലാണ്. ഇവിടെ 77.65 ശതമാനം പേരാണ് വിജയിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. കഴിഞ്ഞ വർഷം 80.94 ശതമാനമായിരുന്നു വിജയം. 3,05,262 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. Read more about ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.[…]










