ഇറാക്കിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 12 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
02:38 pm 14/5/2017 ബാഗ്ദാദ്: ഇറാക്കിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 12 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. സിറിയൻ അതിർത്തിയിലെ അൻബർ പ്രവിശ്യയിൽ ഐഎസ് നേതാക്കളുടെ യോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇറാക്കി സൈന്യം ആക്രമണം നടത്തിയത്. റമദാൻ മാസത്തിലെ ആക്രമണങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായായിരുന്നു യോഗമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചന. ആക്രമണത്തിൽ നിരവധി ഭീകരർക്കു പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഈ മാസം ഒന്പതിന് സിറിയൻ അതിർത്തിയിലെ ഐഎസ് പോസ്റ്റുകളിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 100ൽ Read more about ഇറാക്കിലെ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 12 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു[…]










