ആധാർ ചോർന്നിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
08.12 PM 03/05/2017 ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർന്നിട്ടുള്ളതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അംഗീകരിച്ചു. ആധാർ വിവരങ്ങൾ ചോരുവാൻ സാധ്യതയില്ലെന്ന് യൂനിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യിഐഡിഎഐ)ആവർത്തിക്കുന്നതിനിടെയാണ് കേന്ദ്രം കോടതിയിൽ ഇക്കാര്യം അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റീസ് എ.കെ സിക്രിയുടെ ബെഞ്ച് മുമ്പാകെ സർക്കാർ അഭിഭാഷകൻ ആർഗ്യ സെൻഗുപ്തയാണ് ആധാർ ചോർച്ച സമ്മതിച്ചത്. സർക്കാരിന്റെ ചില ഡിപ്പാർട്ട്മെന്റുകളിൽനിന്നും സംസ്ഥാന ഏജൻസികളുടെ പക്കൽനിന്നും ആധാർ വിവരങ്ങൾ ചോർന്നതായാണ് അഭിഭാഷകൻ വാദത്തിനിടെ കോടതിയെ അറിയിച്ചത്. ആധാർ വിവരങ്ങൾ പരസ്യമായതു സംബന്ധിച്ച മാധ്യമവാർത്തകൾ Read more about ആധാർ ചോർന്നിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ[…]










