കൊട്ടിയം പറക്കുളത്ത് തടി മില്ലിന് തീപിടിച്ചു.

09:00 am 18/4/2017 കൊല്ലം: കൊട്ടിയം പറക്കുളത്ത് തടി മില്ലിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് അഞ്ചു അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഗോവയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും അടക്കം അഞ്ചു പേർ മരിച്ചു.

08:56 am 18/4/2017 പനാജി: ഗോവയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും അടക്കം അഞ്ചു പേർ മരിച്ചു. കാർ യാത്രക്കാരായ മൂന്നു പേരും വഴിയാത്രക്കാരായ രണ്ടു പേരുമാണ് മരിച്ചത്. ദേശീയ പാതയിൽ കോർലിം ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽ വന്ന കാർ കാൽനട യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ച ശേഷം ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ.

08:56 am 18/4/2017 സിയൂൾ: മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ. ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി ഹാൻ സോംഗ് റയോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരെതിർത്താലും മിസൈൽ പരീക്ഷണങ്ങൾ തുടരും. ചിലപ്പോൾ ഓരോ ആഴ്ച കൂടുമ്പോൾ അല്ലെങ്കിൽ ഓരോ മാസവും അതുമല്ലെങ്കിൽ വാർഷികാടിസ്ഥാനത്തിൽ ആയിരിക്കും മിസൈൽ പരീക്ഷണങ്ങൾ ഇനി നടത്തുക- റയോൾ പറഞ്ഞു. അമേരിക്കൻ സൈനിക നടപടി ഉണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്നും റയോൾ വ്യക്തമാക്കി. അമേരിക്കയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് Read more about മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ.[…]

ധര്‍മ്മജനും പിഷാരടിയും മലയാളികളുടെ ചുണ്ടിലെ ചിരി കോമഡിയുടെ പൂരവുമായി ദിലീപ് ഷോ

08:53 am 18/4/2017 – ബിജു കൊട്ടാരക്കര മൈ ബോസ് എന്ന സിനിമയിലെ നാട്ടുമ്പുറത്തുകാരനായ ചായക്കടക്കാരനെ ആരും മറക്കുമെന്നു തോന്നുന്നില്ല. പ്രിയ എന്ന മള്‍ട്ടി നാഷണല്‍ കമ്പനി ഹെഡിന് മുന്‍പില്‍ വിയര്‍പ്പുനാറ്റവുമായി വന്നു നില്‍ക്കുന്ന ചായക്കടക്കാരന്‍. ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ധര്‍മ്മജന്‍ മലയാളി എങ്ങനെ മറക്കും. മിമിക്രി എന്ന ജനകീയ കലയിലൂടെ മലയാളികളെ ഉള്ളു തുറന്ന് ചിരിപ്പിച്ചുകൊണ്ടായിരുന്നു ധര്‍മ്മജന്റെ വരവ്. ബഡായി ബംഗ്‌ളാവ് എന്ന ജനകീയ പരമ്പരയിലൂടെ ഹാസ്യത്തിന് പുതിയ മുഖം നല്‍കിയ രമേഷ് പിഷാരടിക്കൊപ്പം Read more about ധര്‍മ്മജനും പിഷാരടിയും മലയാളികളുടെ ചുണ്ടിലെ ചിരി കോമഡിയുടെ പൂരവുമായി ദിലീപ് ഷോ[…]

സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു.

08:50 am 18/4/2017 വാഷിംഗ്ടൺ: അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു. ലിയോനാർഡ് നഗരത്തിനു പുറത്തെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നു വീണത്. മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്നതെന്നാണ് വിവരം. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 21ന് ന്യൂജേഴ്‌സിയില്‍

08:51 am 18/4/2017 – പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: ജീവിതം ജീവിക്കാനുള്ളതാണ്, ആസ്വദിക്കുവാനുള്ളതാണ്. അതു പ്രസന്നമായിരിക്കണം, നിഷ്കളങ്കമായ ചിരി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം എന്ന് ഉച്ചൈസ്‌നതം ഉദ്‌ഘോഷിച്ച വ്യക്തിത്വത്തിന്റെ ഉടമ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ജന്മശതാബ്ദി ആഘോഷങ്ങള്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 21 ന് ഇ. ഹോട്ടല്‍ ആന്റ് ബാങ്ക്വറ്റ് സെന്ററില്‍ ചേരുന്ന സമ്മേളനത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലിക്‌സിനോസ് അദ്ധ്യക്ഷത വഹിക്കും. റവ.ഡോ.ഫിലിപ്പ് വര്‍ഗീസിന്റെ Read more about മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 21ന് ന്യൂജേഴ്‌സിയില്‍[…]

ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിഷു ആഘോഷം ഗംഭീരമായി

8:49 am 18/4/2017 – സന്തോഷ് പിള്ള ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മേടമാസം ഒന്നാം തീയതി പുലര്‍ച്ചെ നൂറുകണക്കിന് ഭക്തജനങ്ങള്‍ വിഷുക്കണി ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നന്മയുടെയും, ഐശ്വര്യത്തിന്റെയും, സന്തോഷത്തിന്റെയും ,ഫലം കൊണ്ടുവരുന്ന ദിവസമാണ് വിഷുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മണ്ണില്‍ വിളയിച്ചെടുത്ത കാര്‍ഷിക ഉത്പന്നങ്ങളും, ഫല വര്‍ഗ്ഗങ്ങളും, വിഷുക്കണിയുടെ ഭാഗമായി മാറിയത് . വിഷുക്കണിയുടെ ഭാഗവാകാന്‍ വേണ്ടി മാത്രം എന്നവണ്ണം ഈ സമയത്തു മാത്രം പൂക്കുന്ന കണിക്കൊന്നയും വിഷുക്കണിയുടെ അഭിവാജ്യഘടകമാണ് . സമ്പല്‍ Read more about ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിഷു ആഘോഷം ഗംഭീരമായി[…]

ചെ​റു​വി​മാ​നം പോ​ർ​ച്ചു​ഗ​ലി​ൽ ത​ക​ർ​ന്നു​വീ​ണ് യാ​ത്ര​ക്കാ​ർ മ​രി​ച്ചു.

08:47 am 18/4/2017 ലി​സ്ബ​ണ്‍: സ്വി​സ് നി​ർ​മി​ത ചെ​റു​വി​മാ​നം പോ​ർ​ച്ചു​ഗ​ലി​ൽ ത​ക​ർ​ന്നു​വീ​ണ് യാ​ത്ര​ക്കാ​ർ മ​രി​ച്ചു. ലി​സ്ബ​ണ്‍ പ്രാ​ന്ത​ത്തി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വെ​യ​ർ​ഹൗ​സി​നു മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രും മ​രി​ച്ചു. പൈ​ല​റ്റും മൂ​ന്നു യാ​ത്ര​ക്കാ​രും വെ​യ​ർ​ഹൗ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ വി​മാ​നം പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി.

ഫോമാ വുമണ്‍സ് ഫോറം സണ്‍ഷൈന്‍ റീജിയന്‍ മയാമി ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29ന്

08:47 am 18/4/2017 ലിന്‍സ് താന്നിച്ചുവിട്ടില്‍ മയാമി: ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഫ്‌ലോറിഡ സണ്‍ഷൈന്‍ റീജിയന്റെ ഭാഗമായ മിയാമി ചാപ്റ്ററിലെ വിമന്‍സ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന ഏപ്രില്‍ 29ന് ഇന്‍ഡ്യന്‍ ചില്ലീസ് റെസ്‌റ്റോറന്റില്‍ വച്ച് നടക്കുന്നു. വടക്കേ അമേരിക്കയിലെ പ്രവാസി സ്ത്രീകളുടെ ശക്തമായ കൂട്ടായ്മയായ ഫോമ വിമന്‍സ് ഫോറത്തിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് നാഷണല്‍ ട്രഷറര്‍ ഷീല ജോസാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി Read more about ഫോമാ വുമണ്‍സ് ഫോറം സണ്‍ഷൈന്‍ റീജിയന്‍ മയാമി ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29ന്[…]

സ്വപ്‌നങ്ങളുടെ അപഗ്രഥനം മലയാള പരിഭാഷ പകുതി വിലയ്ക്ക്

8:45 am 18/4/2017 ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. സ്വപ്‌നങ്ങളുടെ അപഗ്രഥനം ഇപ്പോള്‍ പകുതി വിലയ്ക്ക് വാങ്ങാം. ഈ വിലക്കുറവ് മൂന്നു ദിവസത്തേക്കു മാത്രം.മുഖവില രൂപ 500. ഇപ്പോള്‍ 250 രൂപ (പോസ്‌റ്റേജ് സൗജന്യം) https://www.instamojo.com/IAP/500-8d14f/?ref=store&utm_source=Rationalist+Bulletin&utm_campaign=fea7398975-EMAIL_CAMPAIGN_2017_04_11&utm_medium=email&utm_term=0_cd632c2b73-fea7398975-71928121&mc_cid=fea7398975&mc_eid=87dbd41ce5