തട്ടികൊണ്ടു പോകല്‍, പീഡനം വ്യാജ കഥകള്‍ മെനഞ്ഞ യുവതി അറസ്റ്റില്‍

07:17 pm 24/3/2017 – പി.പി. ചെറിയാന്‍ ടെക്‌സസ് (ഡെന്നിസണ്‍): കറുത്ത വര്‍ഗക്കാരായ മൂന്ന് യുവാക്കള്‍ തട്ടികൊണ്ടു പോയി പീഠിപ്പിച്ചു എന്ന വ്യാജ കഥ മെനഞ്ഞു പോലീസിനേയും സമൂഹത്തേയും വഞ്ചിച്ച ബ്രിയാന ഹാര്‍മണ്‍ എന്ന പതിനെട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്നലെ മാര്‍ച്ച് 22 നാണ് പോലീസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഡാളസ്സില്‍ നിന്നും 70 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമായ ഡെന്നിസണിലാണ് സംഭവം നടന്നതെന്ന യുവതി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. Read more about തട്ടികൊണ്ടു പോകല്‍, പീഡനം വ്യാജ കഥകള്‍ മെനഞ്ഞ യുവതി അറസ്റ്റില്‍[…]

ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്

07:17 pm 24/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെടുക്കുന്നതിന് ഏതറ്റം വരേയും പോകും എന്ന ട്രംപിന്റെ ദൃഢനിശ്ചയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പു വെള്ളിയാഴ്ച തന്നെ നടത്തണമെന്ന് ട്രംപിന്റെ നിര്‍ബന്ധത്തിന് മെജോറട്ടി ലീഡര്‍ പോള്‍ റയാന് വഴങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ഹെല്‍ത്ത് കെയര്‍ ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ട്, ഒബാമ കെയര്‍ നിലനിര്‍ത്തിയാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനലംഘനമാകും എന്നത് മാത്രമല്ല പാര്‍ട്ടിയുടെ നിലനില്പുതന്നെ Read more about ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്[…]

താമ്പയിലെ മലയാളി പ്രൊഫഷണല്‍ കുടുംബത്തിലേക്ക് ബേബി സിറ്ററെ ആവശ്യമുണ്ട്

07:15 pm 24/3/2017 ഫ്‌ളോറിഡയിലെ താമ്പയില്‍ താമസിക്കുന്ന മലയാളി പ്രൊഫഷണല്‍ കുടുംബത്തിന് വീട്ടില്‍ താമസിച്ച് വീട്ടുകാര്യങ്ങളിലും, നാലു വയസുള്ള കുഞ്ഞിനെ ബേബി സിറ്റിംഗില്‍ സഹായിക്കുവാനുമായി ഉടനേ ആളെ ആവശ്യമുണ്ട്. മൂവിംഗിനുള്ള അത്യാവശ്യ സഹായവും ലഭിക്കുന്നതാണ്. ബന്ധപ്പെടുക : 224 616 9841, 847 845 7288.

അമേരിക്കന്‍ വിസാ ലോകമെമ്പാടും കര്‍ശനമാക്കുന്നു

07:11 pm 24/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കന്‍ വിസാകള്‍ ലോകമെമ്പാടും കര്‍ശനമാക്കുന്നതായി ഫ്രാങ്ക്ഫര്‍ട്ടിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വിസാ സെക്ഷന്‍ അറിയിച്ചു. എന്നാല്‍ ഈ കര്‍ശന വിസാ വ്യവസ്ഥകള്‍ക്ക് 38 രാജ്യക്കാര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ 38 രാജ്യങ്ങളില്‍ ജര്‍മനി, ജപ്പാന്‍, ആസ്‌ട്രേലിയ, സൗത്ത് കൊറിയ, മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ജര്‍മനി, ഈ ഇളവില്‍ വരുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് വിസാ വേവറില്‍ മുന്‍കൂര്‍ അനുവാദത്തോടെ അമേരിക്കന്‍ യാത്രകള്‍ നടത്താം. Read more about അമേരിക്കന്‍ വിസാ ലോകമെമ്പാടും കര്‍ശനമാക്കുന്നു[…]

മാത്യു തകടി (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ നിര്യാതനായി

07:13 pm 24/3/2017 ഡിട്രോയിറ്റ്: ഭരണങ്ങാനം തകടിയേല്‍ മാത്യു (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ മാര്‍ച്ച് 23-നു നിര്യാതനായി. ഭാര്യ: ലീലാമ്മ ചങ്ങനാശേരി തൂമ്പുങ്കല്‍ കുടുംബാംഗം. മക്കള്‍: സുനില്‍ തകടി, അനില്‍ തകടി. മരുമക്കള്‍: സിന്‍ഡി, ഷാരി. കൊച്ചുമക്കള്‍: മറീസാ, സ്‌പെന്‍ഡര്‍, ബഞ്ചമിന്‍, ടാമി, ആഡിസണ്‍. പൊതുദര്‍ശനം മാര്‍ച്ച് 26 ഞായറാഴ്ച 3 മണി മുതല്‍ വൈകിട്ട് 7 വരെ (Hackett Metcalf Funeral Home, Dearborn). സംസ്കാരം മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡര്‍ബന്‍ Read more about മാത്യു തകടി (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ നിര്യാതനായി[…]

മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം

07:12 pm 24/3/2017 – പി.പി.ചെറിയാന്‍ യുട്ട: മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ രക്ത സാബിളുകളില്‍ മദ്യത്തിന്റെ അംശം .05 ല്‍ കൂടുതല്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തില്‍ യുട്ട ഗവര്‍ണ്ണര്‍ ഗാരി ഹെര്‍ബര്‍ട്ട് (ഇന്ന്) മാര്‍ച്ച് 23ന് ഒപ്പുവെച്ചു. അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ഏറ്റവും കുറവ്(.05) ആയിരിക്കണമെന്ന് നിശ്ചയിച്ച ആദ്യ സംസ്ഥാനമായി മാറി യുട്ട. ഈ നിയമനിര്‍മ്മാണം യാതൊരു കാരണവശാലും ടൂറിസത്തെ സാധിക്കയില്ലെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടികാട്ടി. ബി.എ.സി(ബ്ലഡ് ആള്‍ക്കഹോള്‍ കണ്ടന്റ്) കുറവ് നിശ്ചയിച്ചത് Read more about മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം[…]

ഇന്ത്യന്‍ യുവതിയും മകനും യു.എസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

07:11 pm 24/3/2017 വാഷിംഗ്ടണ്‍: ഇന്ത്യന്‍ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. ന്യൂജേഴ്‌സിയിലുള്ള യുവതിയും മകനും കൊല്ലപ്പെട്ട വിവരം ആന്ധ്രയിലുള്ള ബന്ധുക്കളാണ് അറിയിച്ചത്. ആന്ധ്രയിലെ പ്രകാസം ജില്ലയില്ലക്കാരായ എന്‍.ശശികല(40)യും മകന്‍ അനീഷ് സായിയുമാണ് കൊലപ്പെട്ടത്. ജോലിക്കു ശേഷം മടങ്ങിയെത്തിയ ഭര്‍ത്താവ് എന്‍.ഹനുമന്ത റാവുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്. സംഭവത്തെക്കുറിച്ച് അമേരിക്കയിലെ തെലുങ്കു അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി അമേരിക്കയിലുള്ള ശശികലയും ഭര്‍ത്താവും ഐടി പ്രഫഷനലുകളാണ്.

കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു

07:10 pm 24/3/2017 വാഷിംഗ്ടണ്‍ ഡിസി: ബാള്‍ട്ടിമോറിലെ റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു. കാറ്റണ്‍സ്‌വില്‍ സെന്‍റ് മാര്‍ട്ടിന്‍സ് വയോജന മന്ദിരത്തില്‍ ഇന്നലെയായിരുന്നു അന്ത്യം. പെന്‍സില്‍വേനിയയിലെ ഹാരിസ്ബര്‍ഗ് ബിഷപ്പായിരുന്ന കീലര്‍1989ലാണ് ബാള്‍ട്ടിമോര്‍ അതിരൂപതാധ്യക്ഷനായി നിയമിതനായത്.യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അധ്യക്ഷനായി പ്രവര്‍ത്തിച്ച അദ്ദേഹം കത്തോലിക്കായഹൂദ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നിസ്തുല സംഭാവന നല്‍കിയിട്ടുണ്ട്. എക്യുമെനിക്കല്‍, മതാന്തര സമിതികളില്‍ അംഗമായിരുന്നു. 1994ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ കീലറുടെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം Read more about കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു[…]

കുണ്ടറ പീഡനക്കേസ്: പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍.

07:10 pm 24/3/2017 കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍. 13കാരിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തെന്ന പരാതിയിലാണ് നടപടി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പോലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ മുത്തച്ഛനെ അറസ്റ്റ് ചെയ്തത്. എന്നാൽ പെൺകുട്ടിയെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഭാര്യയുടെ പങ്ക് വ്യക്തമായത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് 13കാരി. പ്രതി മൂന്ന് വര്‍ഷമായി തന്നെ Read more about കുണ്ടറ പീഡനക്കേസ്: പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍.[…]

വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ

07:08 pm 24/3/2017 ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നായകൻ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ. വെള്ളിയാഴ്ചയും മൈതാനത്തെത്തിയ കോഹ്‌ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി. കഴിഞ്ഞ ദിവസവും കോഹ്‌ലി പരിശീലനത്തിനു എത്തിയിരുന്നില്ല. മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസമാണ് ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ നായകന് പരിക്കേറ്റത്. പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് കോഹ്‌ലി വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്‌ലിക്ക് കളിക്കാനായില്ലെങ്കിൽ അത് ടീം Read more about വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ[…]