സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി

07:55 pm 13/3/2017 ന്യൂയോര്‍ക്ക്: മരവിപ്പിക്കുന്ന തണുപ്പിലും മാര്‍ച്ച് 11 നു ന്യൂയോര്‍ക്ക് കൊളംബസ് സര്‍ക്കിളിലുള്ള സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ വന്‍ പ്രതിഷേധ പ്രകടന നടത്തി. സി.എന്‍.എന്നില്‍ ഈയിടെ പ്രക്ഷേപണം ചെയ്ത റെസ അസ്ലാന്റെ ബിലീവര്‍ എന്ന ഡോക്യുമെന്ററിക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ബിലീവര്‍ എന്ന ഡോക്യുമെന്ററിയില്‍ ഹിന്ദുക്കളെ നരഭോജികളായും വര്‍ജ്ജ്യവസ്തുക്കള്‍ ഭക്ഷിക്കുന്നവരായും ഹിന്ദുക്കളുടെ പുണ്യഭൂമിയായ വരണാസിയെ ഡെഡ് സിറ്റിയായും പുണ്യനദിയായ ഗംഗയെ ഒരു വലിയ ശൗചാലയമായുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തെ അമേരിക്കക്കാരും ഇന്ത്യയെ കാണുന്നത് ഇതുപോലെയുള്ള Read more about സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി[…]

ഇരട്ട കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

07:53 pm13/3/2017 – പി.പി. ചെറിയാന്‍ ഇല്ലിനോയ്: സെന്റ് ചാള്‍സിലെ ഒരു വീട്ടില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് പിതാവ് ഇരട്ടപെണ്‍കുട്ടികളേയും ഭാര്യയേയും വെടിവച്ചതിന് ശേഷം ആത്മഹത്യ ചെയ്തു. പതിനാറ് വയസ്സുള്ള ബ്രിട്ടിണി, ടിഫിനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ആശുപത്രിയിലാണ്. നാല്പത്തിയെട്ടു വയസ്സുള്ള റാണ്ടല്‍ കോഫ് ലാന്റും ഭാര്യ അന്‍ഞ്ചും കോഫ് ലാന്റും വേവ്വേറെ വീടുകളിലായിരുന്നു താമസം. സംഭവം നടന്നതു മാര്‍ച്ച് 10 വെള്ളി വൈകിട്ടാണ്. നാല് പേര്‍ മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 9 Read more about ഇരട്ട കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു[…]

ഷിക്കാഗോ ഗിലയാദ് ചര്‍ച്ചില്‍ ബിയര്‍ പാര്‍ട്ടി 17 ന്

07:52 pm 13/3/2017 – പി.പി. ചെറിയാന്‍ റോജേഴ്‌സ് പാര്‍ക്ക് (ഷിക്കാഗോ): ഷിക്കാഗോ കുക്ക് കൗണ്ടി റോജേഴ്‌സ് പാര്‍ക്കില്‍ പുതിയതായി രൂപീകരിച്ച ഗിലയാദ് ചര്‍ച്ചില്‍ സെന്റ് പാട്രിക്ക്‌സ് സെയില്‍ ബിയര്‍ പാര്‍ട്ടി നടത്തുന്നു. ബിയര്‍ പാര്‍ട്ടിയുടെ പ്രത്യേകത ചര്‍ച്ചിന്റെ ഉത്തരവാദിത്വത്തില്‍ വാറ്റിയെടുത്ത ബിയറായിരിക്കും ഉപയോഗിക്കുക എന്നതാണെന്ന് ചര്‍ച്ചിന്റെ പാസ്റ്റര്‍ റവ. റെബേക്ക ആന്റേഴ്‌സണ്‍ പറഞ്ഞു. ക്രൈസ്തവ ചരിത്രത്തില്‍ വൈനിനും ബിയറിനും പ്രത്യേക സ്ഥാനമാണ് കല്‍പിച്ചിരിക്കുന്നതെന്നാണ് പാസ്റ്റര്‍ റെബെയ്ക്കയുടെ വിശദീകരണം. ഉദാഹരണമായി കമ്മ്യുണിയനെയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. യുവ ജനങ്ങളെ Read more about ഷിക്കാഗോ ഗിലയാദ് ചര്‍ച്ചില്‍ ബിയര്‍ പാര്‍ട്ടി 17 ന്[…]

ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു.

07:52 pm 13/3/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായി അലക്‌സ് തോമസ്, രാജന്‍ പടവത്തില്‍, സിറിയക് കൂവക്കാടന്‍, വര്‍ഗിസ് ഉലഹന്നാന്‍, കൊച്ചുമ്മന്‍ ജേക്കബ്, സതീശന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലക്‌സ്ണ്ട തോമസ് ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് ആയും , എക്‌സികുട്ടിവ് കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ പലതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്.പമ്പ മയാളീ Read more about ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു.[…]

ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലഹരിയില്‍

07:50 pm 13/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫിലാഡല്‍ഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മത്സരം, മലയാളി ക്രിക്കറ്റ് ലീഗിലൂടെ പൂവണിയുകയാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ മെയ് മാസം ആദ്യ വാരത്തോടെ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്. പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. ഇതിനായി സുനോജ് Read more about ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലഹരിയില്‍[…]

വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം.

07:12 pm 13/3/2017 ബംഗളുരു: വടക്കുകിഴക്കൻ സംസ്ഥാനക്കാരനായ വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം. അരുണാചൽ പ്രദേശിൽനിന്നുള്ള ഹിജിഗോ ഗുങ്ടേ എന്ന യുവാവാണ് വീട്ടുടമയുടെ ആക്രമണത്തിനിരയായത്. മർദിച്ചവശനാക്കിയ ഹിജിഗോയെ വീട്ടുടമ ഷൂ നക്കിത്തുടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ മാസം ആറിനായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഹിജിഗോ വീട്ടുടമയായ ഹേമന്ത് കുമാറുമായി വെള്ളം ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കുമുണ്ടായി. വൈകിട്ടു മദ്യപിച്ചു മുറിയിൽ കയറിയ ഹേമന്ത് മുറി കുറ്റിയിട്ടശേഷം അകാരണമായി തന്നെ മർദിക്കുകയായിരുന്നെന്ന് ഹിജിഗോ ആരോപിക്കുന്നു. എന്നാൽ ഹിജിഗോയുടെ ആരോപണം Read more about വിദ്യാർഥിക്കു നേർക്ക് ബംഗളുരുവിൽ വംശീയാതിക്രമം.[…]

ഒരു ബൾബ് പക്ഷേ വൈദ്യുതി ബില്ല് 8.73 ലക്ഷം.

07:09 pm 13/3/2017 നെല്ലൂർ: ഒറ്റ ബൾബ് മാത്രമുള്ള വീട്ടിൽ 8.73 ലക്ഷം രൂപയുടെ വൈദ്യുതി ബില്ല്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലാണ് സംഭവം. കർഷകനായ വെഗുരു രവീന്ദറിനാണ് ഞെട്ടിക്കുന്ന ബില്ല് ലഭിച്ചത്. അടുത്തിടെയാണ് ഇദ്ദേഹം വീട് നിർമിച്ചത്. വൈദ്യുത മീറ്ററും ഒരു ബൾബും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ജനുവരിയിൽ 85 രൂപയുടെയും ഫെബ്രുവരിയിൽ 87 രൂപയുടെയും ബില്ലാണ് ഇദ്ദേഹത്തിനു ലഭിച്ചത്. എന്നാൽ മാർച്ച് മാസത്തിലെ വൈദ്യുത ഉപയോഗത്തിന്േ‍റതായി ലഭിച്ച ബില്ലാണ് വെഗുരു രവീന്ദറിന്‍റെ കണ്ണുതള്ളിച്ചത്. 1,26,517 യൂണിറ്റ് Read more about ഒരു ബൾബ് പക്ഷേ വൈദ്യുതി ബില്ല് 8.73 ലക്ഷം.[…]

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഏപ്രിൽ മാസം നടക്കും.

05:05 pm 13/3/2017 കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഏപ്രിൽ മാസം നടക്കും. മെട്രോയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. ആലുവ മുതൽ മഹാരാജാസ് വരെ പണിപൂർത്തിയാക്കിയ ശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഇതേതുടർന്ന് ഉദ്ഘാടനം അനന്തമായി നീളുമെന്ന അനിശ്ചിതത്വവും ഉണ്ടായിരുന്നു. എന്നാൽ പാലാരിവട്ടം വരെയുള്ള സർവീസ് ആരംഭിക്കാൻ സർക്കാർ സമ്മതെ നൽകിയതോടെയാണ് ഏപ്രിലിൽ ഉദ്ഘാടനത്തിന് കളമൊരുങ്ങിയിരിക്കുന്നത്.

ഹോളി ആഘോഷത്തിനിടെ നടപ്പാലം തകർന്നുവീണ് 12 ഓളം പേർക്ക് പരിക്ക്

O 3:54 Pm 13/3/2017 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഹോളി ആഘോഷത്തിനിടെ അമിതഭാരത്തെ തുടർന്ന് നട പ്പാലം തകർന്നുവീണ് 12 ഓളം പേർക്ക് പരിക്ക്. രത്നഗിരിയിലെ കലംബുഷി ഗ്രാമത്തിലാണ് സംഭവം. ഇരുമ്പ് നടപ്പാലത്തിലൂടെ ആളുകൾ കൂട്ടത്തോടെ മറുകരയിലേക്ക് കടക്കുന്നതിടെ പാലം തകർന്നു വീഴുകയായിരുന്നു.

നടുറോഡിൽ യുവതി പ്രസവിച്ചു.

03:53pm 13/3/2017 ബംഗളൂരു: നടുറോഡിൽ യുവതി പെണ്‍കുഞ്ഞിനു ജന്മം നൽകി. കർണാടകയിലെ റായ്ചുർ ജില്ലയിലെ മൻവിലാണ് സംഭവം. കർഷകനായ രാമണ്ണയുടെ ഭാര്യയായ യെല്ലമ്മയാണ് തിരക്കേറിയ റോഡിൽ പ്രസവിച്ചത്. പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞുവീഴുന്നതുകണ്ട് ഒടിയെത്തിയ വൃദ്ധ യാചകയാണ് പ്രസവമെടുത്തത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. മൂന്നു ആണ്‍കുട്ടികളുടെ അമ്മയായ യെല്ലമ്മ ഒരു പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹവുമായാണ് വീണ്ടും ഗർഭം ധരിച്ചത്. റായ്ചുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറെ കണ്ട ശേഷം ഭർത്താവിനൊപ്പം മടങ്ങും വഴി റോഡിൽ Read more about നടുറോഡിൽ യുവതി പ്രസവിച്ചു.[…]