ഫോമാ കേരളാ കണ്‍വന്‍ഷന് ആശംസകള്‍; ജോസ് ഏബ്രഹാം (2018 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി)

10:50 pm 2/6/2017 ആഗസ്റ്റ് നാലിന് തിരുവനന്തപുരത്തു നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ അറുപതു വര്‍ഷം തികയുന്ന കേരളത്തിന് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫോമാ നല്‍കുന്ന തിലകക്കുറി ആയിരിക്കുമെന്ന് ഫോമയുടെ യുവ നേതാവ് ജോസ് ഏബ്രഹാം പറഞ്ഞു.കഴിഞ്ഞ ഫോമാ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജിയണം കാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ കെട്ടിട പ്രോജക്ടിന്റെ തുടര്‍ച്ചയായി ചില പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണ്.ഏറ്റവും ശ്ലാഘനീയമായ സത്കര്‍മ്മങ്ങള്‍ക്കു ഒരു ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ Read more about ഫോമാ കേരളാ കണ്‍വന്‍ഷന് ആശംസകള്‍; ജോസ് ഏബ്രഹാം (2018 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി)[…]

ശനിയാഴ്ച 115മത് സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറി’നൊപ്പം!

10:47 am 2/6/2017 ഡാലസ്: ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. മലയാള ഭാഷാ സാഹിത്യത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഡോ. പി. ഹരികുമാര്‍. അദ്ദേഹത്തിന്റെതായി ധാരാളം ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി മലയാളിയും മലയാള ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുകയും ആദരിക്കുകയും അതിന്റെ വളര്‍ച്ചയ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പുരോഗമന ശാസ്ത്രകുതുകിയാണ് ശ്രീ. ഹരികുമാര്‍. അന്തരിച്ച ജനപ്രിയ കവി Read more about ശനിയാഴ്ച 115മത് സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറി’നൊപ്പം![…]

അന്നമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

10:45 am 2/6/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: കുറിയന്നൂര്‍ താണിക്കപുറത്തേട്ട് തോമസ് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (82) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ലജി (ന്യൂയോര്‍ക്ക്), റജി (പെന്‍സില്‍വേനിയ), ലിനി (ഹരിയാന), പരേതനായ സജി. മരുമക്കള്‍: ഐഡ (പെന്‍സില്‍വേനിയ), തിലക (ഹരിയാന). പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും ജൂണ്‍ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഈസ്റ്റ് എന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (East End Funeral Home, 725 Gun Hill Rd, Bronx, NY Read more about അന്നമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

പ്രഭാസിന്റെ വിവാഹ വാര്‍ത്ത നിഷേധിച്ച് കുടുംബം

10:44 am 2/6/2917 തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ബാഹുബലി നായകന്‍ പ്രഭാസിന്റെ വിവാഹം. പ്രഭാസിന്റെ വിവാഹം തീരുമാനിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ പേരക്കുട്ടിയെ ആണ് പ്രഭാസ് വിവാഹം ചെയ്യുന്നതെന്നും അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുമെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് പ്രഭാസിന്റെ കുടുംബം രംഗത്തെത്തി. പ്രഭാസിന് വേണ്ടി ഒരു വിവാഹാലോചനയും നടക്കുന്നില്ലെന്നും അദ്ദേഹം ഇപ്പോള്‍ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും Read more about പ്രഭാസിന്റെ വിവാഹ വാര്‍ത്ത നിഷേധിച്ച് കുടുംബം[…]

അദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് ഉജ്വല വിജയം

07:55 pm 1/6/2017 വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പിന്റെ “ബ്ലൂ റിബണ്‍’ പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച സ്കൂളായ മേരിലാന്റിലെ എലനോര്‍ റൂസ് വെല്‍റ്റ് ഹൈസ്കൂളില്‍ നിന്നും 2017ലെ വാലിഡിക്‌ടോറിയന്‍ (ഒന്നാം റാങ്ക് 4.4 ജി.പി.എ) ആയി മലയാളിയായ ശില്പ റോയി തെരഞ്ഞെടുക്കപ്പെട്ടു. 2500ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റൂസ് വെല്‍റ്റ് ഹൈസ്കൂള്‍ രാജ്യത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ കൂടിയാണ്. ഈ സ്കൂളില്‍ നിന്നും വാലിഡിക്‌ടോറിയനാകുന്ന ആദ്യത്തെ മലയാളിയാണ് ശില്പ റോയി. മൈലപ്ര കൊച്ചുവിളായില്‍ വീട്ടില്‍ റോയി Read more about അദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് ഉജ്വല വിജയം[…]

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലായത്തില്‍ സ്വര്‍ഗ്ഗാരോപണതിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു

07:55 pm 1/6/2017 – സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലായത്തില്‍ മെയ് 25 ന് വ്യാഴാഴ്ച വൈകിട്ട് നടന്ന വി.ബലിയര്‍പ്പണത്തോടകൂടി കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു . മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപത മെത്രാന്‍ മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ (എസ് .വി .ഡി ) കര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു . മോണ്‍ തോമസ് മുളവനാല്‍, ഫാ ബോബന്‍ വട്ടേമ്പുറത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ അഭിവന്ദ്യ Read more about മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലായത്തില്‍ സ്വര്‍ഗ്ഗാരോപണതിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു[…]

ഡോ. മേഴ്‌സി മൂലക്കാട്ടിന് യാത്രയയപ്പ് നല്‍കി

07:54 pm 1/6/2017 ഉഴവൂര്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി മൂലക്കാട്ടിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അത്മാസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. അത്മാസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ അത്മാസിന്റേയും കോളേജിന്റേയും വളര്‍ച്ചയ്ക്കായി ചെയ്ത എല്ലാ നന്മകള്‍ക്കും നന്ദിയറിയിച്ച ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് ടീച്ചറിന്റെ ഭാവി ജീവിതത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ Read more about ഡോ. മേഴ്‌സി മൂലക്കാട്ടിന് യാത്രയയപ്പ് നല്‍കി[…]

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍

07:53 pm 1/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്റര്‍ സ്‌പോര്‍ട്‌സ് പവലിനിയനില്‍ വച്ചു ന്ടന്ന ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ‘എ’ ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വിജയിച്ച് (2325, 2520, 156) ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. തുടര്‍ച്ചയായ Read more about ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍[…]

മുന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫ് നിര്യാതനായി

07:49 pm 1/6/2017 കോട്ടയം: മുന്‍ അംബാസഡറും കോണ്‍സല്‍ ജനറലുമായിരുന്ന പൂഞ്ഞാര്‍ കിഴക്കേതോട്ടത്തില്‍ ഡോ. ജോര്‍ജ് ജോസഫ് (68) നിര്യാതനായി 1976 ബാച്ച് കഎട ഉദ്യോഗസ്ഥനായ ജോര്‍ജ് ജോസഫ് തുര്‍ക്ക്‌മെനിസ്ഥാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ അംബാസഡറായും സൗദി, ദുബൈ എന്നിവിടങ്ങളില്‍ കോണ്‍സല്‍ ജനറലുമായിരുന്നു. ബഹ്‌റൈന്‍ അംബാസഡറായിരിക്കെ 2010ലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. ഭാര്യ: നെടുങ്കുന്നം പുതിയ പറമ്പില്‍ കുടുംബാംഗം റാണി. ഏക മകള്‍ രേണു (ദുബൈ). മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച നെടുങ്കുന്നം സെന്‍റ് Read more about മുന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫ് നിര്യാതനായി[…]

യു.എസ് വിസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണം: ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണം

07:45 pm 1/6/2017 വാഷിങ്ടന്‍: യുഎസ് വീസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വീസയ്ക്കു അപേക്ഷിക്കുന്നവര്‍ ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണമെന്നതാണ് പുതിയ നിബന്ധന. മേയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റാണു നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അഞ്ചുവര്‍ഷത്തെ ഇടപെടലുകളും 15 വര്‍ഷത്തെ ജീവചരിത്രവുമാണു വീസാ അപേക്ഷയുടെ കൂടെ നല്‍കേണ്ടത്. വിദ്യാഭ്യാസ, അക്കാദമിക് രംഗത്തുള്ളവരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണു തീരുമാനം. പുതിയ നിയന്ത്രണം വീസ കിട്ടാനുള്ള കാലതാമസം വളരെ കൂട്ടുമെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നിര്‍ദേശപ്രകാരം കോണ്‍സുലര്‍ Read more about യു.എസ് വിസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണം: ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണം[…]