സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു

07:44 am 27/5/2017 ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മൂന്നു ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ട്രാൽ ടൗണ്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന 42 രാഷ്ട്രീയ റൈഫിൾസിലെ പട്രോളിംഗ് സംഘത്തിനു നേർക്കാണ് അക്രമണമുണ്ടായത്. സംഭവശേഷം ഒളിവിൽ പോയ ഭീകരർക്കായി മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

07:40 am 27/5/2017 കൊ​ച്ചി: നി​യ​മ​വി​ദ്യാ​ർ​ഥി​യെ ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ലോ ​അ​ക്കാ​ദ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പ​രാ​തി​ക്കാ​ര​നാ​യ വി.​ജി. വി​വേ​ക് കേ​സ് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ​ബെ​ഞ്ച് കേ​സ് റ​ദ്ദാ​ക്കി​യ​ത്. ലോ ​അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി താ​ൻ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​നം ഒ​ഴി​ഞ്ഞെ​ന്നും ത​നി​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നു ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നെ​ന്നും ല​ക്ഷ്മി നാ​യ​രു​ടെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. സിം​ഗി​ൾ​ബെ​ഞ്ച് മു​ന്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യ വി​വേ​ക് കേ​സ് തു​ട​രാ​ൻ Read more about ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.[…]

സംസ്ഥാനത്ത് റമദാന്‍ വ്രതം ആരംഭിച്ചു

07:37 am 27/5/2017 കോഴിക്കോട്: കോഴിക്കോട് കാപ്പാടാണ് മാസപ്പിറവി കണ്ടത്. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മദ് എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദക്ഷിണ കേരളത്തിലും നാളെയാണ് വ്രതാരംഭം. തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, Read more about സംസ്ഥാനത്ത് റമദാന്‍ വ്രതം ആരംഭിച്ചു[…]

എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്: എട്ടാംവട്ടവും വെള്ളാപ്പള്ളി

07:36 am 27/5/2017 ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തിനു കീഴിലുള്ള എസ്എന്‍ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ പാനലിന് വിജയം. ജനറല്‍ സെക്രട്ടറിയായി തുടര്‍ച്ചയായ എട്ടാംവട്ടവും വെള്ളാപ്പള്ളി നടേശന്‍ വിജയിച്ചു. അസിസ്റ്റന്റ് സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എംഎന്‍ സോമനെ ചെയര്‍മാനായും ജി. ജയദേവനെ ട്രഷററായും തെരഞ്ഞെടുത്തു. 21 വര്‍ഷമായി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. മൂന്നു വര്‍ഷമാണ് ട്രസ്റ്റ് ഭരണസമിതിയുടെ കാലാവധി. ട്രസ്റ്റില്‍ ആജീവനാന്ത പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമുള്‍പ്പെടെ 1601 അംഗങ്ങളാണുള്ളത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയാണ് തെരഞ്ഞെടുപ്പ് Read more about എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്: എട്ടാംവട്ടവും വെള്ളാപ്പള്ളി[…]

മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന രണ്ടുപേര്‍ മയക്കുമരുന്ന് കഴിച്ചു മരിച്ചു

07:34 am 27/5/2017 – പി.പി.ചെറിയാന്‍ പെന്‍സില്‍വാനിയ: മയക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി നേര്‍വഴിക്കു നയിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ടു കൗണ്‍സിലര്‍മാര്‍ അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററിലാണ് സംഭവം. ഈ ഫെസിലിറ്റിയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി മയക്കുമരുന്നില്‍ നിന്നും മോചനം പ്രാപിക്കുന്നതിനിടയിലാണ് കൗണ്‍സിലര്‍മാരുടെ മരണം. മേയ് 21 ഞായറാഴ്ച നടന്ന സംഭവം ചെസ്റ്റര്‍ കൗണ്ടി അറ്റോര്‍ണി ഓഫിസാണ് പുറത്തുവിട്ടത്. പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന അന്തേവാസികളാണ് ഞായറാഴ്ച രാവിലെ ഇരുവരും Read more about മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന രണ്ടുപേര്‍ മയക്കുമരുന്ന് കഴിച്ചു മരിച്ചു[…]

കെസിഎസ് വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു

07:33 am 27/5/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കോഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറം മേയ് 21നു കെസിഎസ് കമ്മ്യൂണിറ്റി സെന്ററില്‍ മാതൃദിനം ആഘോഷിച്ചു. മാതൃദിനത്തിന്റെ ഉത്ഭവത്തെപ്പറ്റിയും ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കേണ്ട ദിനമാണ് മാതൃദിനമെന്ന് വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് വിമന്‍സ് ഫോറം ട്രഷറര്‍ ആന്‍സി കുപ്ലിക്കാട്ട് ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് Read more about കെസിഎസ് വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു[…]

യു.എഫ്.സി. ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 29 മുതല്‍.

07:34 am 27/5/2017 ഉഴവൂര്‍: ഉഴവൂര്‍ ഫുട്‌ബോള്‍ ക്ലബിന്റെ അഞ്ചാമത് അഖില കേരളാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 29 മുതല്‍ ജൂണ്‍ 4 വരെ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയില്‍ നടത്തപെടും. ദിവസവും വൈകിട്ട് 4മുതല്‍ രാത്രി 9 മണിവരെയാണ് മത്‌സരങ്ങള്‍ നടക്കുക ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് കുര്യന്‍ കൈമാരിയേല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 25001 രൂപ ക്യാഷവാര്‍ഡും നല്‍കും, രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് സജി പള്ളിക്കുന്നേല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 15001 രൂപ Read more about യു.എഫ്.സി. ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 29 മുതല്‍.[…]

മൊണ്ടാനയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം

7:33 am 27/5/2017 – പി.പി. ചെറിയാന്‍ ബോസ്മാന്‍ (മൊണ്ടാന): പത്ര ലേഖകനെ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനു വിധേയനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രേഗ് ഗിയാന്‍ഫോര്‍ട്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോബ് ക്വിസ്റ്റിനെ പരാജയപ്പെടുത്തി യുഎസ് ഹൗസ് സീറ്റ് നിലനിര്‍ത്തി. മേയ് 25 വൈകിട്ട് 10.30 നാണ് ഫലം പ്രഖ്യാപനം നടന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി 51 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മൊണ്ടാനയില്‍ നിന്നും യുഎസ് ഹൗസിലേക്ക് റിപ്പബ്ലിക്കന്‍ Read more about മൊണ്ടാനയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം[…]

ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്

07:31 am 27/5/2017 – പി.പി ചെറിയാന്‍ കലിഫോര്‍ണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചല്‍സ് കോടതി പുറപ്പെടുവിച്ചു. മേയ് 24 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച ജഡ്ജി 8 മില്യണ്‍ ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്. 2011 മുതല്‍ 2013 വരെ ബിക്രം ചൗധരിയുടെ ലീഗല്‍ അഡ്വൈസറായിരുന്ന ജാഫ നല്‍കിയ ലൈംഗിക പീഡന കേസില്‍ 6.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഒരു കൊല്ലം മുന്‍പു Read more about ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്[…]

പെട്രോൾ പമ്പുടമ മുരളീധരൻ നായരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്.

07:11 pm 26/5/2017 പത്തനംതിട്ട: ചെങ്ങന്നൂരിൽ പെട്രോൾ പമ്പുടമ മുരളീധരൻ നായരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. പ്രതികളും ചെങ്ങന്നൂർ സ്വദേശികളുമായ അനൂപ്, രാജീവ്, മനോജ് എന്നിവർക്കാണ് തടവ് ശിക്ഷ . തടവിനു പുറമേ 25,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 2016 ഫെബ്രുവരിയിലാണ് മുരളീധരൻ നായർ കൊല്ലപ്പെട്ടത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.