പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ധനഹായം: ബില്‍ പാസ്സാക്കി

07:08 am 14/6/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഇറാക്ക്, സിറിയ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പീഡനത്തിന് വിധേയരാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള ധന സഹായ ബില്‍ യു എസ് പ്രതിനിധി സഭ ഔക്യ കണ്ഠേനെ പാസ്സാക്കി.ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീകരാക്രമണത്തില്‍ നിന്നും, രക്ഷപ്പെട്ട് പാലായനം ചെയ്യുന്നവര്‍ക്ക് കൂടെ ബില്ലിന്റെ പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാക്ക്, സിറിയ തൂടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്ക് യു എസ് ഡിഫന്‍സ്, യു Read more about പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ധനഹായം: ബില്‍ പാസ്സാക്കി[…]

ജൂലൈ 4th പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികളും

07:05 am 14/6/2017 ജൂലൈ നാലിനു ഗ്ലെന്‍വ്യൂവില്‍ (ഇല്ലിനോയിസ്) നടക്കുന്ന പ്രൗഢഗംഭീരമായ അമേരിക്കന്‍ സ്വാതന്ത്ര്യദിന ബഹുജന ഘോഷയാത്രയില്‍ ഇദംപ്രഥമമായി മലയാളി സമൂഹം പങ്കെടുക്കുന്നു. അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഒരു ടൗണായ ഗ്ലെന്‍വ്യൂവില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ആവേശത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം. വിദ്യാഭ്യാസ- സാമ്പത്തിക- തൊഴില്‍ രംഗങ്ങളില്‍ തങ്ങളുടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മലയാളി പ്രവാസികള്‍ തങ്ങളുടെ രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക സംഭാവനകള്‍ കൂടുതലായി ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചു തുടങ്ങാനുള്ള ഒരു Read more about ജൂലൈ 4th പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികളും[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്

07 :03 am 14/6/2017 – ജിമ്മി കണിയാലി ചിക്കാഗോ മലയാളീ അസ്സോസിയേഷന്‍ന്റെ വനിതാ വിഭാഗമായ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം ഈ ജൂണ്‍ മാസം 25 (ഞായറാഴ്ച ) വൈകുന്നേരം 5 മണി മുതല്‍ മൗണ്ട് പ്രോസ്പെക്ട് ലുള്ള സി എം എ ഹാളില്‍ (836 E Rand Rd, Suite 13, Mount Prospect, IL 60056) ) വെച്ച് നടത്തുമെന്നു കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് അറിയിച്ചു . വളരെ ജനോപകാരപ്രദമായ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്[…]

തോമസ് സഖറിയ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍

07:01 am 14/6/2016 – പി.പി. ചെറിയാന്‍ ടെന്നസ്സി: അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ തോമസ് സഖറിയായെ ടെന്നസ്സി ആസ്ഥാനമായ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടറായി യുഎസ് എനര്‍ജി സെക്രട്ടറി റിക് പെറി നിയമിച്ചു. ജൂലൈ 1 ന് തോമസ് സഖറിയ ചുമതലയേല്ക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. 1957 ല്‍ കേരളത്തില്‍ ജനിച്ച തോമസ് സഖറിയ കര്‍ണാടകയിലെ നാഷണല്‍ ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനികല്‍ Read more about തോമസ് സഖറിയ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍[…]

ഫിലയോ 2017 ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15,16,17 തീയതികളില്‍

06:44 am 13/6/2017 ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15, 16, 17 തീയതികളില്‍ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍ സഹോദരസ്‌നേഹം എന്നതാണ് മുഖ്യചിന്താവിഷയം. . പ്രശസ്ത ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട്, ധ്യാനയോഗങ്ങള്‍ക്കും കുടുംബ സംഗമത്തിനും നേതൃത്വം നല്‍കും. ജൂണ്‍ 15 വ്യാഴം വൈകിട്ട് 6:30 മുതല്‍ 9 വരെ സന്ധ്യാനമസ്കാരം മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധ്യാന ചിന്തകള്‍ . Read more about ഫിലയോ 2017 ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15,16,17 തീയതികളില്‍[…]

ചിക്കാഗോ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം 2017 ജൂണ്‍ 17-ന് ശനിയാഴ്ച കത്തീഡ്രലില്‍

06:40 pm 13/6/2017 ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2017- 18 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ സമ്മേളനം ജൂണ്‍ 17-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലിന്റെ ചാവറ ഹാളില്‍ വച്ചു നടത്തപ്പെടും. രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകരമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്കുക എന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലുള്ള രൂപതയുടെ Read more about ചിക്കാഗോ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം 2017 ജൂണ്‍ 17-ന് ശനിയാഴ്ച കത്തീഡ്രലില്‍[…]

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രൊഫ. പി.ജെ കുര്യന്‍ മുഖ്യാതിഥി

7:36 am 13/6/2017 ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ “ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫസര്‍ പി.ജെ കുര്യന്‍ മുഖ്യാതിഥി ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ ജനകീയ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുക വഴി ജനപ്രതിനിധിയുടെ ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹ പൂര്‍വം നിറവേറ്റുന്ന പ്രൊഫ: പി.ജെ Read more about ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രൊഫ. പി.ജെ കുര്യന്‍ മുഖ്യാതിഥി[…]

ആല്‍ഫ്രഡ് ഏബ്രഹാം- മാരിക്കോപ്പാ ഹൈസ്കൂള്‍ കോ- വാലിഡിക്‌ടോറിയന്‍

07:36 am 13/6/2017 ഫീനിക്‌സ്: അരിസോണയിലെ മാരിക്കോപ്പാ ഹൈസ്കൂളില്‍ നിന്നും 5.1 ഗ്രേഡ് പോയിന്റോടെ ആല്‍ഫ്രഡ് ഏബ്രഹാം കോ വാലിഡിക്‌ടോറിയനായി ഗ്രാഡ്വേറ്റ് ചെയ്തു. ചെറിയ പ്രായത്തില്‍ സംസാരിക്കാനും, എഴുതാനും പ്രയാസമുണ്ടായിരുന്നതിനാല്‍ സ്പീച്ച് ആന്‍ഡ് ഒക്കുപേഷണല്‍ തെറാപ്പി പരിശീലിച്ചിരുന്നു. വലിയ ദൈവാനുഗ്രഹവും, കഠിനാധ്വാനവും, മാതാപിതാക്കളുടേയും ഇളയ സഹോദരിയുടേയും അതോടൊപ്പം നിരവധി അധ്യാപകരുടേയും സഹകരണവും പ്രോത്സാഹനവും കൊണ്ടാണ് ഈ ഉന്നത വിജയം സാധ്യമായതെന്ന് ആല്‍ഫ്രഡ് തന്റെ വാലിഡിക്‌ടോറിയന്‍ പ്രസംഗത്തില്‍ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് ദൈവത്തിന്റെ ഡിക്ഷണറിയില്‍ ഇല്ലെന്നും ആല്‍ഫ്രഡ് Read more about ആല്‍ഫ്രഡ് ഏബ്രഹാം- മാരിക്കോപ്പാ ഹൈസ്കൂള്‍ കോ- വാലിഡിക്‌ടോറിയന്‍[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2017 കൊടികുന്നേല്‍ സുരേഷ് എംപി മുഖ്യാതിഥി

07:34 am 13/6/2017 – ജിമ്മി കണിയാലി ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷങ്ങളില്‍ മുഖ്യാതിഥി ആയി മുന്‍ കേന്ദ്ര മന്ത്രിയും മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ആയ കൊടിക്കുന്നില്‍ സുരേഷ് എംപി പങ്കെടുക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. സെപ്തംബര് 2 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചിക്കാഗോ യിലെ താഫ്ട് ഹൈ സ്കൂളില്‍ ആണ് ഓണാഘോഷങ്ങള്‍ നടത്തുന്നത് . നാലുമണിമുതല്‍ 6 മണി വരെ ആയിരിക്കും Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2017 കൊടികുന്നേല്‍ സുരേഷ് എംപി മുഖ്യാതിഥി[…]

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി

07:24 am 13/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്‌വെ്റ്റ്‌സ്റ്റാട്ടിലെ ഏര്‍ണ്‍സ്റ്റ് റോയിട്ടര്‍ സ്ക്കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി. ഈ ടൂര്‍ണമെന്‍െ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സിംഗിള്‍, ഡബിള്‍ എന്നീ വിഭാഗങ്ങളായാണ് നടത്തിയത്. വാശിയേറിയ മത്സരങ്ങളില്‍ ജൂണിയര്‍ ഡബിള്‍സില്‍ ഒന്നാംസ്ഥാനം മാര്‍ട്ടിന്‍ മണ്‍മയില്‍, മറിയാനാ കുളത്തില്‍, രണ്ടാം സ്ഥാനം ജസ്റ്റിന്‍ കൈലാത്ത്, സോണിയാ കടകത്തലയ്ക്കല്‍ എന്നിവര്‍ കരസ്ഥമാക്കി. ജൂണിയര്‍ സിംഗിള്‍സില്‍ ഒന്നാംസ്ഥാനം മാര്‍ട്ടിന്‍ മണമേല്‍, Read more about ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി[…]