തങ്കമ്മ ജോസഫ് നിര്യാതയായി

7:17 am 4/6/2017 കുറുമണ്ണ്: പുളിക്കല്‍ പി.ഡി ജോസഫിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം അഞ്ചിന് മൂന്നിന് കടവന്ത്ര സെന്‍റ് ജോസഫ്സ് പള്ളിയില്‍. പരേത ചിലവ് വാരികാട്ട് കുടുംബാംഗം. മക്കള്‍: ദീപ(എന്‍ജിനിയര്‍, ഓസ്ട്രേലിയ), ഡോ. സ്വപ്ന (ഓസ്ട്രേലിയ), പ്രിയ (യുഎസ്എ), ശുഭ (യുഎസ്എ). മരുമക്കള്‍: ഡോ. പ്രഷി കൊല്ലംപറമ്പില്‍ ആലപ്പുഴ (ഓസ്ട്രേലിയ), ഡോ. സജി തോരണത്തേല്‍ നസ്രത്ത്ഹില്‍ കുറവിലങ്ങാട് (ഓസ്ട്രേലിയ), റോബിന്‍ കീരങ്കരി അതിരമ്പുഴ (എന്‍ജിനീയര്‍, ഓസ്ട്രേലിയ), ജോജി പുത്തന്‍പുരയ്ക്കല്‍ അതിരമ്പുഴ (എന്‍ജിനിയര്‍, യുഎസ്എ). MoreNews_65070.

സ്ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ മലയാളി ബാലികയ്ക്കു ഉന്നത വിജയം

7:15 am 4/6/2017 ന്യൂയോര്‍ക്ക്: യുഎസില്‍ വാഷിങ്ടനില്‍ നടന്ന സ്ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ മലയാളി ബാലികയ്ക്കു വിജയം. യുഎസിലെ അന്‍പതു സംസ്ഥാനങ്ങളില്‍നിന്നും വിവിധ രാജ്യങ്ങളില്‍നിന്നുമായി ഒരു കോടിയിലേറെപ്പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അനന്യ വിനയ് എന്ന പന്ത്രണ്ടു വയസ്സുകാരിയാണ് ഉന്നത വിജയം നേടിയത്. 25 ലക്ഷം രൂപയാണു സമ്മാനത്തുക. തൃശൂര്‍ ചേലക്കോട്ടുകര പോലിയേടത്ത് വീട്ടില്‍ ഡോ. അനുപമയുടെയും തിരുവനന്തപുരം പൂജപ്പുര വിനുഭവനില്‍ വിനയചന്ദ്രന്‍ ശ്രീകുമാറിന്റെയും മകളാണ് പന്ത്രണ്ടു വയസ്സുള്ള അനന്യ. അവസാന റൗണ്ടില്‍ അനന്യ പരാജയപ്പെടുത്തിയ Read more about സ്ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ മലയാളി ബാലികയ്ക്കു ഉന്നത വിജയം[…]

അമേരിക്കയില്‍ മുങ്ങിമരിച്ച യുവാവിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

07:12 am 4/6/2017 ന്യൂയോര്‍ക്ക്: ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥനും മകനും അമേരിക്കയിലെ സ്വിംമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ നാഗരാജു സുരേപള്ളിയും (31) ഇയാളുടെ മൂന്ന് വയസുള്ള മകന്‍ ആനന്ദുമാണ് താമസസ്ഥലത്തെ സ്വിംമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്&്വംിഷ;ചയായിരുന്നു സംഭവം. അയല്‍ക്കാരായ ദമ്പതിമാരാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പൂളില്‍ പൊങ്ങികിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൂളിനു ചുറ്റും സൈക്കിള്‍ ഓടിക്കുകയായിരുന്ന ആനന്ദ് വെള്ളത്തിലേക്ക് വീഴുന്നതു കണ്ട് രക്ഷിക്കാനായാണ് നാഗരാജുവും പൂളിലേക്ക് ചാടിയതെന്നും, നീന്തല്‍ Read more about അമേരിക്കയില്‍ മുങ്ങിമരിച്ച യുവാവിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും[…]

എസ്.എം.സി.സി അവാര്‍ഡ് വിതരണം ചെയ്തു

07:51 am 3/6/2017 മയാമി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍, 2016- 17 അദ്ധ്യയന വര്‍ഷം ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനയില്‍ നടത്തിയ മതബോധന പരിശീലന ക്ലാസുകളില്‍ ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എം.സി.സി ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു. മെയ് 28-നു ഞായറാഴ്ച ഫൊറോനാ ദേവാലയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. Read more about എസ്.എം.സി.സി അവാര്‍ഡ് വിതരണം ചെയ്തു[…]

ഫോമ 2020 ഡാലസില്‍: ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

07:42 am 3/6/2017 – സ്വന്തം ലേഖകന്‍ ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമയുടെ 2020ലെ രാജ്യാന്തര കണ്‍വന്‍ഷന്‍ ഡാലസില്‍ വച്ചു നടത്തുവാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ നടത്തിപ്പിനും മറ്റു ഭാവികാര്യങ്ങള്‍ക്കുമായി ചേര്‍ന്ന ജനറല്‍ ബോഡി യോഗം അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമാ മുന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനും നാഷണല്‍ കമ്മിറ്റിയംഗവുമായിരുന്ന ഫിലിപ്പ് ചാമത്തിലിനെ പ്രസിഡന്റ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തായും അദേഹം പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ Read more about ഫോമ 2020 ഡാലസില്‍: ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി[…]

ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍

07:41 am 3/6/2017 ഫിലാഡല്‍ഫിയ ഫില്ലി സ്റ്റാര്‍സ് സംഘടിപ്പിച്ച പത്തു ടീമുകള്‍ പങ്കെടുത്ത 29 മത് ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ വാശിയേറിയ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങളുടെ പ്രത്യേക എപ്പിസോഡ് ജൂണ്‍ 3 ,4 ശനി ഞായര്‍ ദിവസങ്ങളില്‍ 4 പിഎം8 .30 പിഎം നും നിങ്ങളുടെ കൈരളിടിവിയില്‍ കൂടാതെ ശനിയാഴ്ച്ച 9 പിഎം നു കൈരളി പീപ്പിള്‍ ചാനെലിലും പ്രേഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജി കോശി 215 820 2125.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് ഇത് അഭിമാന നിമിഷം

07:20 am 3/6/2017 ചിക്കാഗോ : ഫിലാഡല്‍ഫിയയില്‍ വച്ച് നടന്ന 29-ാമത് ജിമ്മി ജോര്‍ജ്ജ് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ വോളിബോള്‍ ടീമിന് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ മൂന്നു പേര്‍ സോഷ്യല്‍ ക്ലബ്ബിന്റെ സെക്രട്ടറി ജോസ് മണക്കാട്ടും സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ വൈസ് പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ പുത്രന്‍ ഷോണ്‍ കദളിമറ്റവും സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് (കോച്ച്) എന്നിവരാണ്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി വോളിബോള്‍ ടൂര്‍ണമെന്റായ ജിമ്മി Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് ഇത് അഭിമാന നിമിഷം[…]

റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍ 1 ഓഡിഷന്‍ സമയം നീട്ടി നല്‍കി

07:16 am 3/6/2017 റാഫാ റേഡിയോ “Smule” എന്ന സംഗീത ആപ്പ് വഴി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംഗീത മത്സരമായ “റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍1ന്” മെയ് 25 ന് തുടക്കമായി. മെയ് 25 മുതല്‍ ജൂണ്‍ 1 വരെയായിരുന്നു ഓഡിഷന്‍ റൗണ്ട് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി യുവജനങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഒരാഴ്ച കൂടി (ജൂണ്‍ 8 വരെ) ഗാനങ്ങള്‍ പാടി സമര്‍പ്പിക്കുവാനുള്ള സമയം നീട്ടി നല്‍കുവാന്‍ റാഫ മീഡിയ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. Read more about റാഫാ സൂപ്പര്‍ സിംഗര്‍ സീസണ്‍ 1 ഓഡിഷന്‍ സമയം നീട്ടി നല്‍കി[…]

മാര്‍പാപ്പ ട്വിറ്ററില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്

08:05 pm 2/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: സാമൂഹികമാധ്യമമായ ട്വിറ്ററില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആണ്. ഒമ്പതു ഭാഷകളില്‍ ട്വിറ്റര്‍ അക്കൗണ്ടുള്ള മാര്‍പാപ്പയെ 3.37 കോടി പേരാണ് പിന്തുടരുന്നതെന്ന് ന്യൂയോര്ക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ബര്‍സണ്‍ മാസെല്ലെര്‍ നടത്തിയ ‘ട്വിപ്ലോമസി- 2017’ പഠനത്തിലാണ് ഇത് വ്യക്തമായത്. ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം മൂന്നു കോടിക്ക് മുകളിലുള്ള ലോകനേതാക്കളില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. Read more about മാര്‍പാപ്പ ട്വിറ്ററില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം ജൂണ്‍ 10-ന്

08:03 pm 2/6/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാറാമത് കുടുംബ സംഗമം ജൂണ്‍ 10-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹവിരുന്നോടെ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പുലിക്കോട്ടില്‍ തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. ഷിക്കാഗോയിലെ വിവിധ സഭകളില്‍ നിന്നുള്ള 15 ദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍ തുടങ്ങിയ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം ജൂണ്‍ 10-ന്[…]