ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്

09:33 pm 25/5/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയാ: കേരളത്തിന്റെ കായികസംസ്കൃതിയെ അന്തരാഷ്ട്ര തലങ്ങളിലെത്തിച്ച് പ്രതിഭയുടെ നിറവിലും പ്രശസ്തിയുടെ തികവിലും പ്രശോഭിക്കവേ, അകാലത്തില്‍ വിധിക്കു കീഴടങ്ങേണ്ടി വന്ന വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം നടക്കുന്ന 29-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെയ് 27, 28 തീയതികളില്‍ ഫിലഡെല്‍ഫിയയിലെ എബ്രഹാം ലിങ്കണ്‍ സ്ക്കൂളില്‍ (3201 RYAN AVE, PHILADELPHIA, PA, Read more about ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്[…]

അക്രമകാരിയായ കാട്ടാന ആദിവാസി കുടില്‍ തകര്‍ത്തു

12.35 AM 10-06-2016 കുട്ടംപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. കാട്ടാനയെ കണ്ട് ഭയന്നോടിയ ഗ്യഹനാഥന്റെ തലക്ക് പരിക്കേറ്റു. കുട്ടമ്പുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ താളുകണ്ടം ആദിവാസി കുടിയിലെ താമസക്കാരായ രാജന്‍ രാമന്റെ വീടാണ് കാട്ടാനായുടെ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞത്. മുന്‍ പഞ്ചായത്തംഗം കൂടിയായ രാജു രാമന്‍ താമസിക്കുന്ന വീടാണ് ഇന്നലെ കാട്ടാനതകര്‍ത്തത്. രാവിലെ എട്ട് മണിയോടെ കാടിളക്കി അലറി വിളിച്ചുവന്ന കാട്ടാന വീട്ടിലേക്ക് പാഞ്ഞ് കയറി. വീട്ടിലുണ്ടായിരുന്ന രാജനും ഭാര്യയും ജീവനും കൊണ്ട് Read more about അക്രമകാരിയായ കാട്ടാന ആദിവാസി കുടില്‍ തകര്‍ത്തു[…]

സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

11.51 PM 10-05-2016 2015 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ദില്ലി സ്വദേശി ടിന ഡാബിക്കാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിനുള്ളില്‍ മലയാളികളാരുമില്ല. ഇരുപത്തിരണ്ട് വയസുകാരി ടിന ഡാബി ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് കടമ്പ ഒന്നാമതായി മറികടന്നു. ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ് ടിന. ഐ.എ.എസില്‍ ഹരിയാന കേഡര്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ടിന പറയുന്നു. വിജയമന്ത്രമെന്താണ് എന്ന ചോദ്യത്തിന് കഠിനാധ്വാനവും ചിട്ടയായ പഠനവുമെന്ന് ടിനയുടെ Read more about സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു[…]

വിസ്താരം പൂര്‍ത്തിയായി; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി രാപകല്‍ മൊഴിയെടുപ്പ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിസ്താരം പൂര്‍ത്തിയായി. 14 മണിക്കൂര്‍ നീണ്ടു നിന്നു മൊഴിയെടുപ്പും വിസ്താരവും .നടപടികള്‍ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകള്‍ നീണ്ടത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്. വിസ്താരം രാത്രി 12.55 ഓടെ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പുറത്തിറങ്ങി. നുണപരിശോധനയെ കുറുച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്ത് സാഹചര്യത്തിലാണ് നുണപരിശോധനക്ക് താന്‍ തയാറാകേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സോളാര്‍ ഇടപാടില്‍ ഖജനാവിന് നഷ്ടമോ അവര്‍ക്ക് Read more about വിസ്താരം പൂര്‍ത്തിയായി; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി രാപകല്‍ മൊഴിയെടുപ്പ്[…]

ഐ.എസിനെതിരെയുള്ള നടപടികള്‍ക്ക് യു.എന്‍ പിന്തുണ

യുണൈറ്റഡ് നേഷന്‍സ്: പാരിസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണ പരമ്പര നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസ്സാക്കി. ഐ.എസിനെതിരെ പൊരുതാന്‍ അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്. അംഗങ്ങള്‍ ഏകകണ്ഠമായാണ് ഇത് അംഗീകരിച്ചത്. 224 പേരുടെ ജീവനെടുത്ത റഷ്യന്‍ വിമാനാപകടത്തിനും 37 പേര്‍ കൊല്ലപ്പെട്ട ലെബനനിലെ ബോംബ് സ്‌ഫോടനത്തിനും ഉത്തരവാദികള്‍ ഐ.എസ് ആണ്. ടുണീഷ്യയിലും തുര്‍ക്കിയിലും അംഗാരയിലുമുള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ ഐ.എസ് ആക്രമണങ്ങള്‍ നടത്തി. ലോകത്തിന് Read more about ഐ.എസിനെതിരെയുള്ള നടപടികള്‍ക്ക് യു.എന്‍ പിന്തുണ[…]

ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുക: പ്രധാനമന്ത്രി

ക്വലാലംപൂര്‍:  ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വലാലംപൂറില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണെന്ന് മോദി പറഞ്ഞു. എല്ലാ മേഖലകളിലേയും മാറ്റമാണ് ഇന്ത്യയുടെ ലക്ഷ്യം. കാര്‍ഷിക രംഗത്തും സാമ്പത്തിക രംഗത്തും നിക്ഷേപങ്ങളിലും മാറ്റങ്ങള്‍ പ്രകടമായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വികസനത്തിന്റെ പാതയിലാണ്. ആസിയാന്‍ രാജ്യങ്ങള്‍ സാമ്പത്തിക ശക്തികേന്ദ്രങ്ങളാകും. ഇന്ത്യയും ആസിയാനും സ്വാഭാവിക പങ്കാളികളാണ്. മാറ്റത്തിന് വേണ്ടിയായിരിക്കണം പരിഷ്‌കരണങ്ങള്‍. എന്നെ സംബന്ധിച്ച് പരിഷ്‌കരണം ലക്ഷ്യത്തിലേക്കുള്ള നീണ്ട യാത്രയിലെ Read more about ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുക: പ്രധാനമന്ത്രി[…]