സ്വർണവില പവന് 22,280 രൂപ

06:30am 13/05/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 22,280 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,785 രൂപയാണ് വില.

സ്വർണവിലയിൽ മാറ്റമില്ല; പവന് 22,200 രൂപ

1:09 pm 11/05/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 22,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,775 രൂപയാണ് വില.

യൂറോപ്പ് ഞെരുങ്ങുമ്പോള്‍ ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നു

10:10 AM 11/5/2016 11/05/2016 ലണ്ടന്‍: ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപ്പ് വട്ടംകറങ്ങുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ സാമ്പത്തികമായി മുന്നേറിയെന്ന് ‘ന്യൂ വേള്‍ഡ് വെല്‍ത്തി’ന്റെ റിപ്പോര്‍ട്ട്. ആഗോള മാന്ദ്യത്തിന്റെ ഫലമായി 2005 മുതല്‍ 15 വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ പൗരന്മാരുടെ സാമ്പത്തിക വളര്‍ച്ചനിരക്കില്‍ അഞ്ചു ശതമാനത്തിന്റെ കുറവ് വന്നപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല 400 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യക്കു പുറമെ ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും 400 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. Read more about യൂറോപ്പ് ഞെരുങ്ങുമ്പോള്‍ ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നു[…]

സ്വർണ പവന് 22,400 രൂപ

10:50 AM 04/05/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് 160 രൂപ കുറഞ്ഞു 22,400 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞു 2,800 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ഏപ്രിൽ 30നാണ് പവൻ വില 22,560 രൂപയിലേക്ക് ഉയർന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 9.77 ഡോളർ താഴ്ന്ന് 1,280.93 ഡോളറിലെത്തി.

സൂചിക 170 പോയിന്റ്‌ കുറഞ്ഞു

11:28am 3/5/2016 മുംബൈ: ഓഹരി വിപണിയില്‍ നഷ്‌ടത്തോടെ തുടക്കം. സൂചിക 169.65 പോയിന്റ്‌ താഴ്‌ന്ന്‌ 25,436.9ലും നിഫ്‌റ്റി 43.90 താഴ്‌ന്ന്‌ 7,805.90ലും അവസാനിച്ചു. ഐ.സി.ഐ.സി.ഐ, ഡോക്‌ടര്‍ റെഡീസ്‌ ലാബ്‌, അദാനി പോര്‍ട്ടസ്‌, ടെക്ക്‌ മഹീന്ദ്ര എസ്‌.ബി.ഐ. എന്നി ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഗെയില്‍, ഹിന്‍ഡാല്‍ക്കോ,ബി.എച്ച്‌.ഇ.എല്‍, ഫാര്‍മ, അംബുജാ സിമെന്റ്‌സ്‌ എന്നി ഓഹരികള്‍ നേട്ടമുണ്ടാക്കി.

സ്വർണവില പവന് 22,480 രൂപ

01:02pm 30/04/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന് 22,480 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടുവർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന റെക്കോഡ് വിലയാണിത്. ഗ്രാമിന് 2,810 രൂപയാണ് ഇന്നത്തെ വില.

സ്‌കൂട്ടിയുടെ പരിഷ്‌കാരി എത്തി; സ്‌കൂട്ടി പെപ്‌ പ്ലസ്‌

09:10am 29/4/2016 ഗിയര്‍ രഹിത സ്‌കൂട്ടറായ സ്‌കൂട്ടിയുടെ പരിഷ്‌കരിച്ച മോഡല്‍ സ്‌കൂട്ടി പെപ്‌ പ്ലസ്‌ ടി.വി.എസ്‌ വിപണിയിലെത്തിച്ചു. 42,153 രൂപയാണ്‌ വാഹനത്തിന്റെ വില ( മുംബൈ ഷോറും). പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തി ഇക്കോത്രസ്‌റ്റ് എന്‍ജിനിലാണ്‌ സ്‌കൂട്ടി പെപ്‌ പ്ലസ്‌ എത്തുന്നത്‌. നിലവിലുള്ള നിറങ്ങള്‍ക്കൊപ്പം നീറോ സില്‍വറിലും നീറോ ബ്ലൂവിലും സ്‌കൂട്ടി പെപ്‌ പ്ലസ്‌ ലഭിക്കും. 2016 മോഡല്‍ സ്‌കൂട്ടി പെപ്‌ പ്ലസിനെക്കുറിച്ച്‌ മാര്‍ക്കറ്റിങ്ങ്‌ ഹെഡ്‌ അനിരുദ്ധ ഹല്‍ദാറ പറയുന്നത്‌ ഇങ്ങനെ. 2016 സ്‌കൂട്ടി പെപ്‌ പ്ലസില്‍ കമ്പനി അവതരിപ്പിക്കുന്ന Read more about സ്‌കൂട്ടിയുടെ പരിഷ്‌കാരി എത്തി; സ്‌കൂട്ടി പെപ്‌ പ്ലസ്‌[…]

സ്വര്‍ണവില പവന് 22,160 രൂപ

06:49PM 27/04/2016 കൊച്ചി: സ്വര്‍ണ വില ഉയർന്നു. പവന് 80 രൂപ കൂടി 22,160 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി 2,770 രൂപയാണ് ഇന്നത്തെ വില.

മാര്‍ക്കറ്റ്‌ റിവ്യൂ: വിയറ്റ്‌നാമില്‍നിന്ന്‌ കുരുമുളക്‌ എത്തി; വില ഇടിഞ്ഞു

05:56pm 25/4/2016 കഴിഞ്ഞവാരം വിപണിയില്‍ റബര്‍വിലയില്‍ കയറ്റം തുടര്‍ന്നു. കുരുമുളകിന്‌ വിലകുറഞ്ഞു. വെളിച്ചെണ്ണ, കൊപ്ര, സ്വര്‍ണ വിലകൂടി. തേയിലവില കയറിയിറങ്ങി. റബര്‍വില വീണ്ടും ഉയര്‍ന്നു. ടയര്‍കമ്പനികള്‍ക്ക്‌ വേണ്ടി അവധി വ്യാപാരികള്‍ ആര്‍.എസ്‌.എസ്‌ നാല്‌ കിലോക്ക്‌ 147 രൂപ വരെ വില ഉയര്‍ത്തി. വരവ്‌ കുറഞ്ഞതോടെ കഴിഞ്ഞവാരം ആര്‍.എസ്‌.എസ്‌ നാല്‌ കിലോക്ക്‌ 11 രൂപ വിലകൂടി. 132 രൂപയില്‍ വിറ്റുനിര്‍ത്തിയ ആര്‍.എസ്‌.എസ്‌ നാലിന്‌ കഴിഞ്ഞവാരാന്ത്യവില കിലോക്ക്‌ 143 രൂപയാണ്‌. രാജ്യാന്തരവിപണിയില്‍ വില ഉയര്‍ന്നതോടെയാണ്‌ അവധി വ്യാപാരികള്‍ ആഭ്യന്തര വില Read more about മാര്‍ക്കറ്റ്‌ റിവ്യൂ: വിയറ്റ്‌നാമില്‍നിന്ന്‌ കുരുമുളക്‌ എത്തി; വില ഇടിഞ്ഞു[…]

സൂചികയില്‍ ഇടിവ്‌

04:05pm 23/4/2016 മുംബൈ: ആറു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി നഷ്‌ടത്തില്‍. സെന്‍സെക്‌സ്‌ 42 പോയിന്റ്‌ നഷ്‌ടത്തില്‍ 25,838 ലും നിഫ്‌റ്റി 12.75 പോയിന്റ്‌ നഷ്‌ടത്തില്‍ 7,899 ലും അവസാനിച്ചു. എച്ച്‌.ടി.എഫ്‌.സി., സണ്‍ ഫാര്‍മ, ഐ.ടി.സി. , ഭാരതി എയര്‍ടെല്‍, ബി.എച്ച്‌.ഇ.എല്‍., ഇന്‍ഫോസിസ്‌, ഗെയില്‍, ഐ.സി.ഐ.സി.ഐ.ബാങ്ക്‌, വിപ്‌റോ, ടി.സി.എസ്‌., ടാറ്റാ സ്‌റ്റീല്‍ എന്നീ ഓഹരികള്‍ നഷ്‌ടത്തില്‍ അവസാനിച്ചു.