ബാഹുബലിയാകാൻ ഇനിയില്ല: പ്രദാസ്.

02:00 pm 22/3/2017 ഒ​രു സി​നി​മ​യ്‌​ക്കു വേ​ണ്ടി നാ​ലു വർ​ഷം മാ​റ്റി വയ്ക്കുന്നത് നിസാരമല്ല. ചി​ത്ര​ത്തി​ന്റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളിൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തോ​ടെ ത​നി​ക്ക് മ​ടു​പ്പു ബാ​ധി​ച്ചെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടൻ പ്ര​ഭാ​സ്. ബാ​ഹു​ബ​ലി, ബാ​ഹു​ബ​ലി 2 എ​ന്നീ ചി​ത്ര​ങ്ങൾ​ക്കു വേ​ണ്ടി ക​ഴി​ഞ്ഞ നാ​ലു വർ​ഷ​മാ​യി ക​ഠിന പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഭാ​സ്. സി​നി​മ​യി​ലെ മ​റ്റു താ​ര​ങ്ങൾ സ​മാ​ന്ത​ര​മാ​യി വേ​റെ ചി​ത്ര​ങ്ങ​ളിൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും പ്ര​ഭാ​സ് ബാ​ഹു​ബ​ലി വി​ട്ട് എ​ങ്ങും പോ​യി​ല്ല. എ​ന്നാൽ, ക്ളൈ​മാ​ക്സ് ചി​ത്രീ​ക​രണ വേ​ള​യിൽ ത​ന്നെ മ​ടു​പ്പ് ബാ​ധി​ച്ചെ​ന്നാ​ണ് Read more about ബാഹുബലിയാകാൻ ഇനിയില്ല: പ്രദാസ്.[…]

ജയറാമിന്റെ സത്യയുടെ ടീസർ പുറത്തിറങ്ങി.

06:41 pm 21/3/2017 കഴിഞ്ഞയിടെ അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്‍ത സത്യയുടെ ടീസർ ഇറങ്ങി. ജയറാം സാള്‍ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലാണ് ഇതിൽ എത്തന്നത്.. പാര്‍വതി നമ്പ്യാര്‍, റോമ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ കെ സാജനാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപീസുന്ദറാണ് സത്യയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ടേക്ക് ഓഫി’ന് ആശംസകളുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും

03:20 pm 21/3/2017 ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മധ്യത്തിൽ നിന്നും മലയാളി നേഴ്സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിച്ച സംഭവം ചിത്രീകരിക്കുന്ന ‘ടേക്ക് ഓഫ്’ സിനിമ, ഭീകരതക്കെതിരേ മനുഷ്യ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു . ‘ടേക്ക് ഓഫി’ന് എല്ലാ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ട്രെയിലറും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ഇറാഖിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരെ തിരിച്ചു കൊണ്ചുവരിക എന്നത് യു.ഡി.എഫ്. ഗവൺമെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു. ഭീകരുടെ മുന്നിൽ പകച്ചു നിന്ന ഇറാഖ് ഗവൺമെന്റിൽനിന്നും Read more about ടേക്ക് ഓഫി’ന് ആശംസകളുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും[…]

ടിയാന്‍റെ പോസ്റ്റർ പുത്തിറങ്ങി.

09:55 am 21/3/2017 പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം ടിയാന്‍റെ പോസ്റ്റർ പുത്തിറങ്ങി. ചിത്രത്തിൽ ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ. നവാഗതനായ ജീയെന്‍ കൃഷ്ണകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മുരളീഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദര്‍.

മോഹന്‍ലാല്‍ എത്തി സുഭദ്രാമ്മയെ കാണാൻ

09:44 am 20/3/2017 മോനേ മോഹന്‍ലാലേ.. എന്നെ കാണാന്‍ വരുമോ ? സുഭദ്രാമ്മയുടെ വിളികേട്ട് ഒടുവില്‍ മോഹന്‍ലാല്‍ എത്തി. ശ്രീകാര്യം, കട്ടേല കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിക്കുന്ന സുഭദ്രാമ്മയെ കാണുക മാത്രമല്ല കവിളില്‍ ഉമ്മയും നല്‍കി. മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ വല്യ ഇഷ്ടാ. ഒന്ന് കാണാന്‍ വരുവോ..’ ഇങ്ങനെ സുഭദ്രാമ്മ പറയുന്ന വീഡിയോ കുറച്ചുനാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. തനിക്കും സെന്ററില്‍ കഴിയുന്ന നൂറോളം അമ്മമാര്‍ക്കും മോഹന്‍ലാലിനെ കാണാനും Read more about മോഹന്‍ലാല്‍ എത്തി സുഭദ്രാമ്മയെ കാണാൻ[…]

റോക്ക് ​ആൻറ്​ റോൾ ഇതിഹാസം ചക്​ബെറി അന്തരിച്ചു.

05:56 pm 19/3/2017 മിസോറി: റോക്ക് ​ആൻറ്​ റോൾ ഇതിഹാസം ചക്​ബെറി(90) അന്തരിച്ചു. ശനിയാഴ്​ച ഉച്ചയോടെയായിരുന്നു അന്ത്യം. സംഗീതജ്​ഞ​െന പ്രാദേശിക സമയം ഉച്ചക്ക്​ 12.40ഒാടെ അനക്കമില്ലാത്ത അവസ്​ഥയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തിയ ശേഷം 1.26ഒാടുകൂടിയാണ്​ മരണം സ്​ഥീരീകരിച്ചത്​. അമേരിക്കയിലെ മിസോറിയിൽ സെൻറ്​ ലൂയിസിൽ 1926ലാണ്​ ചാൾസ്​ എഡ്​വാർഡ്​ ആൻഡേഴ്​സൺ ബെറി എന്ന ചക്​ബെറി ജനിച്ചത്​. 70 വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ റോക്ക്​ ആൻറ്​ റോൾ സംഗീതജ്​ഞൻ എന്ന നിലയിൽ ഇതിഹാസ തുല്യനായിരുന്നു ബെറി. 1984 സമഗ്ര സംഭാവനക്ക്​ Read more about റോക്ക് ​ആൻറ്​ റോൾ ഇതിഹാസം ചക്​ബെറി അന്തരിച്ചു.[…]

ചി​ത്ര​യ്ക്കും എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു​മെ​തി​രെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്ക്.

05:48 pm 19/3/2017 ചെ​ന്നൈ: ഗാ​യ​ക​രാ​യ കെ.​എ​സ് ചി​ത്ര​യ്ക്കും എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു​മെ​തി​രെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്ക്. താ​ൻ‌ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​ന​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വേ​ദി​ക​ളി​ൽ ആ​ല​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ള​യ​രാ​ജ ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​ക്കീ​ൽ‌ നോ​ട്ടീ​സ് അ​യ​ച്ചു. എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ക​ര്‍​പ്പാ​വ​കാ​ശം ലം​ഘി​ച്ച​തി​നാ​ല്‍ ത​ങ്ങ​ള്‍ വ​ലി​യ തു​ക അ​ട​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് നോ​ട്ടീ​സി​ലു​ള്ള​തെ​ന്ന് എ​സ്പി​ബി പ​റ​യു​ന്നു. മ​ക​ന്‍ ച​ര​ണ്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത എ​സ്പി​ബി 50 യു​ടെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താനിപ്പോൾ. Read more about ചി​ത്ര​യ്ക്കും എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നു​മെ​തി​രെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ നി​യ​മ​ന​ട​പ​ടി​ക്ക്.[…]

നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ അ​ന്ത​രി​ച്ചു.

09:37 am 19/3/2017 ചെ​ന്നൈ: നി​ർ​മാ​താ​വും ക​മ​ൽ​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ച​ന്ദ്ര​ഹാ​സ​ൻ (82) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ക​ളും ന​ടി​യു​മാ​യ അ​നു​ഹാ​സ​ന്‍റെ ല​ണ്ട​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന്​ പൊലീസ്​

07:12 pm 17/3/2017 കൊച്ചി:സിനിമതാരം കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന്​ പൊലീസ്​ ഹൈകോടിയിൽ. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്​തസാമ്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന്​ സമർപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു​​. മണിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്‌ണൻ നൽകിയ ഹരജിയിലാണ് പൊലീസി​ന്റെ റിപ്പോർട്ട്​. മണിയുടെ ശരീരത്തിൽ വിഷമദ്യത്തിെൻറ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് രക്​തസാമ്പിൾ പരിശോധിച്ച എറണാകുളം റീജനൽ കെമിക്കൽ ലാബിെൻറ Read more about മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന്​ പൊലീസ്​[…]

പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് 1.10 ലക്ഷം രൂപയ്ക്ക്

07:57 am 17/3/2017 പുലിമുരുകനില്‍ മോഹന്‍ലാല്‍ അണിഞ്ഞിരുന്ന മാല കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റില്‍ ലേലത്തില്‍ വച്ചിരുന്നു. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല വിറ്റ് പോയത് ഒരുലക്ഷം പതിനായിരം രൂപയ്ക്കാണ്. മാത്യു ജോസ എന്നയാളാണ് മാല സ്വന്തമാക്കിയത്. മോഹന്‍ലാലാണ് മാത്യുവിന് മാല കൈമാറുക. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് വിവരം. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം 150 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ തന്നെ ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് Read more about പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് 1.10 ലക്ഷം രൂപയ്ക്ക്[…]