ബാഹുബലി – 2 ന്റെ ആദ്യത്തെ ട്രെയിലർ പുറത്തിറങ്ങി.

09:40 am 16/3/2017 പ്രേക്ഷകലക്ഷം ആഘോഷത്തോടെ കാത്തിരിക്കുന്ന ബാഹുബലി – 2 ന്റെ ആദ്യത്തെ ട്രെയിലർ പുറത്തിറങ്ങി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ബാഹുബലി ആദ്യ ഭാഗത്തിന്റെ രണ്ടാം ഭാഗമാണ് . കടപ്പ എന്തിന് അമരേന്ദ്ര ബാഹുബലിയെ കൊന്നു എന്ന ചോദ്യമുനയിലാണ് ആദ്യം ഭാഗം അവസാനിക്കുന്നത്. രണ്ട് വർഷകാലമായി ഇന്ത്യയിലെ ജനങ്ങൾ കാത്തിരിക്കുന്നതിന്റെ ഉത്തരമാണ് ഈ ചിത്രത്തിൽ. നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു.ഏപ്രിൽ 28-ന് ചിത്രം തീയറ്ററുകളിൽ എത്തും.

ആമിയുടെ ഷൂട്ടിങ്ങ് ഉടനെ തടങ്ങും: കമൽ

08:44 am 16/3/2017 തൃശൂർ: മാധവികുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ചിത്രീകരിക്കുന്ന ‘ആമി’ എന്ന സിനിമയുടെ ഷൂട്ടിങ്​ മാർച്ച് 24ന് പുന്നയൂർക്കുളത്ത്​ തുടങ്ങുമെന്ന് സംവിധായകൻ കമൽ അറിയിച്ചു.. മഞ്ജു വാര്യരാണ് കമല സുരയ്യയായി അഭിനയിക്കുന്നത്. അവരുടെ ഓർമകൾ ജ്വലിക്കുന്ന പുന്നയൂർക്കുളത്തെ നീർമാതളച്ചുവട്ടിൽ നിന്നാണ് ഷൂട്ടിങ്​ ആരംഭിക്കും. തുടർന്ന്​ 25ന്​ ഒറ്റപ്പാലത്ത് സിനിമയുടെ മറ്റു ഭാഗങ്ങൾ ചിത്രീകരിക്കും. കുട്ടിക്കാലമാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്. രണ്ടാഴ്​ച നീളുന്ന ഷൂട്ടിങ്ങിൽ മഞ്ജു വാര്യരുടെ മൂന്നോ നാലോ ചിത്രീകരണം മാത്രമേ ഉണ്ടാവുകയുള്ളൂ. തുടർന്ന്​ രണ്ടുമാസത്തിന്​ Read more about ആമിയുടെ ഷൂട്ടിങ്ങ് ഉടനെ തടങ്ങും: കമൽ[…]

പദ്മാവതി സിനിമയുടെ സെറ്റിൽ ആക്രമണം

08:40 am 16/3/2017 മും​ബൈ: സ​ഞ്​​ജ​യ്​​ ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ്​ ചി​ത്രം ‘പ​ദ്​​മാ​വ​തി’​യു​ടെ ചി​ത്രീ​ക​ര​ണ സെ​റ്റി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. സെ​റ്റി​ൽ തീ​യി​ട്ട സം​ഘം ആ​ളു​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ​ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്​​തു. അ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്ന്​ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പൊ​ലീ​സ്​ സം​ര​ക്ഷ​ണം ഏ​ർ​​പ്പെ​ടു​ത്തി​യ​താ​യി മ​ഹാ​രാ​ഷ്​​ട്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ദീ​പ​ക്​ കേ​സ​ർ​ക​ർ അ​റി​യി​ച്ചു. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. വ​ട​ക്ക​ൻ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​ലാ​പു​ർ ജി​ല്ല​യി​ലെ മ​സാ​യി പ​താ​റി​ലാ​യി​രു​ന്നു​ ഷൂ​ട്ടി​ങ്​. 20ഒാ​ളം ആ​ളു​ക​ൾ സെ​റ്റി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു​ക​യ​റി സി​നി​മ​ക്കാ​യു​ള്ള വ​സ്​​ത്ര​ങ്ങ​ളും Read more about പദ്മാവതി സിനിമയുടെ സെറ്റിൽ ആക്രമണം[…]

ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ.

06:05 PM 15/3/2017 കൊൽകത്ത: അനുവാദമില്ലാതെ തോളില്‍ കൈയ്യിട്ട് ഫോട്ടെയെടുക്കാൻ ശ്രമിച്ച ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ. താരങ്ങളുടെ സ്വാകാര്യത ആരാധകര്‍ മാനിക്കണമെന്നും നടിമാർ പൊതു സ്വത്തല്ലെന്നും അവർ പ്രതികരിച്ചു. വിദ്യാബാലന്‍റെ പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിക്കൊപ്പം കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ആരാധകൻ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. എന്നാല്‍ ഇത് വിലക്കിയതോടെ ആയാള്‍ കൈ എടുത്തുമാറ്റി. വീണ്ടും വിദ്യയോട് ചേര്‍ന്നുനിന്ന് സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് ആരാധകന്‍റെ കൈ വീണ്ടും വിദ്യയുടെ തോളില്‍ Read more about ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ.[…]

മമ്മൂട്ടിയുടെ ചിത്രത്തിന്റെ റിലീസിഗ്‌ നീട്ടിവെച്ചു.

08:13 am 15/3/2017 പുത്തന്‍പണത്തിന്റെ റിലീസ് നീട്ടിവച്ചു. ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും മെയ് 12ലേക്ക് മാറ്റിവച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദര്‍ ഉടന്‍ തീയേറ്ററിലെത്തും. നിത്യാനന്ദ ഷേണായി എന്ന വ്യവസായിയൊണ് പുത്തന്‍പണത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. രഞ്ജിത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെക്കൂടാതെ കോട്ടയം നസീര്‍, മാമുക്കോയ, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൊച്ചി, കാസര്‍ഗോഡ്, ഗോവ തുടങ്ങിയവിടങ്ങളിലാണ് Read more about മമ്മൂട്ടിയുടെ ചിത്രത്തിന്റെ റിലീസിഗ്‌ നീട്ടിവെച്ചു.[…]

ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്‍റെ വിചാരണാ നടപടികൾ ഇന്ന് കൊച്ചിയിൽ തുടങ്ങും

ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയിൻ കേസിന്‍റെ വിചാരണ ഇന്നു തുടങ്ങും 08:03 am 115/33/1017 ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്‍റെ വിചാരണാ നടപടികൾ ഇന്ന് കൊച്ചിയിൽ തുടങ്ങും. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി സിൽവെസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു, നൈജീരിയൻ സ്വദേശി ഒക്കാവോ കോളിൻസ് തുടങ്ങിയവരാണ് പ്രതികൾ. കൊച്ചിയിലെ ഫ്ളാറ്റിൽ കൊക്കെയിൻ പാർടി നടത്തുന്നതിനിടെയാണ് താരത്തെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത്.

നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

07:58 am 15/3/2017 ഹൈദരാബാദ്: നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ ഓഫീസിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം, അദ്ദേഹം ഓഫീസ് കെട്ടിടത്തിൽനിന്നു ചാടിയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണം വ്യക്തമല്ല. എന്നാൽ ഇദ്ദേഹം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1985ലാണ് നിഥിനും ജയസുധയും വിവാഹിതരായത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിൻ കപൂർ. Read more about നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.[…]

സിനിമയുമായി കൊല്ലം അജിത് തെരുവിലേക്ക്.

09:42 am 14/3/2017 സെൻസര്‍ ബോര്‍ഡിന്‍റെ വിചിത്രമായ ഇടപെടല്‍ കാരണം സിനിമ തെരുവില്‍ പ്രദര്‍ശിപ്പിക്കേണ്ട അവസ്ഥയിലായ ഒരു കലാകാരനുണ്ട് കൊല്ലത്ത്. രാജ്യസ്നേഹത്തിന്‍റെ കഥ പറയുന്ന സിനിമ സെൻസര്‍ബോര്‍ഡ് കണ്ടപ്പോള്‍ ദേശവിരുദ്ധ സിനിമയായി. നടനും സംവിധായകനും നിര്‍മ്മാതാവുമായ കൊല്ലം അജിത്തിനാണ് തന്‍റെ സിനിമയുമായി ഒടുവില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. ജോലി തേടി മുംബൈയിലെത്തിയ യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് പകല്‍പോലെ എന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത്. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കില്‍ തീവ്രവാദികള്‍ തിരിച്ചറിയാതെ കയറുന്നതും തുടര്‍ന്ന് ഒരു കുറ്റവും ചെയ്യാത്ത Read more about സിനിമയുമായി കൊല്ലം അജിത് തെരുവിലേക്ക്.[…]

യെന്തിരൻ 2 വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

09;16 am 13/3/2017 ആരാധകരുടെ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പാണ്. 2012ല്‍ എന്തിരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍. അതീവരഹസമായിട്ടായിരുന്നു ഇതുവരെയുള്ള ഷൂട്ടിംഗ് . ചില പോസ്റ്ററുകളും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യവും മാത്രമേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളൂ. വര്‍ഷങ്ങളുടെ പ്രയത്നം അന്തിമഘട്ടത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എന്തിരന്‍ ടീം. 2.0യിലെ ഏറ്റവും നിര്‍ണായകരംഗം ചിത്രീകരിച്ചുകഴിഞ്ഞെന്നും, ഇനി ഒരു പാട്ട് മാത്രമേ ബാക്കിയൂള്ളുവെന്നും സംവിധായകന്‍ ശങ്കര്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും പുറത്തുവിട്ടു.. മിനുക്ക് പണികള്‍ക്ക് Read more about യെന്തിരൻ 2 വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.[…]