ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.

03:32 PM 12/3/2017 ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.10 – വയസ്സുള്ള മകന്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ജയസൂര്യ ഇത്രയും വിചാരിച്ചില്ല. ആദിയുടെ ആദ്യത്തെ സംരംഭം. സംവിധാനവും എഡിറ്റിങ്ങുമെല്ലാം ആദി തന്നെ . അച്ഛൻ വേണ്ട ദുൽഖർ മതി പടം ലോഞ്ച് ചെയ്യാൻ എന്നു പറഞ്ഞപ്പോൾ ജയസൂര്യയ്ക്ക് നിരാശ.മകന്റെ ആഗ്രഹമല്ലെ എന്നു വിചാരിക്ക് ദുൽഖറിന് കാര്യം അറിയിച്ചു. ദുൽഖർ വന്നു പടം ലോഞ്ച് ചെയ്യ്തു. പടം ഇതിനോടകം വൈറലാവുകയാണ്

അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ നായകനാകുന്നു .

03:00 pm 12/3/2027 വി​​ജ​​യ് ശ്രീ​​ജി​​യു​​ടെ പു​​തി​​യ ചി​​ത്ര​​ത്തി​​ൽ നാ​​യ​​ക​​നാ​​യി അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ. ഷിം​​ല​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണു പു​​തി​​യ ചി​​ത്രം തു​​ട​​ങ്ങാ​​നി​​രി​​ക്കു​​ന്ന​​ത്. മ​​സ്തി​​ഷ​​ക​​വു​​മാ​​യി ചു​​റ്റി​​പ്പ​​റ്റി നി​​ൽ​​ക്കു​​ന്ന ആ​​ശ​​യ​​മു​​ള്ള ഹൊ​​റ​​ർ ക​​ഥ​​യാ​​ണു ചി​​ത്ര​​ത്തി​​ന്‍റെ ഉ​​ള്ള​​ട​​ക്കം. ഇ​​ട​​വേ​​ള​​യും പാ​​ട്ടു​​ക​​ളും ഇ​​ല്ലാ​​ത്ത ചി​​ത്രം ത്രീ ​​ഡി​​യി​​ലാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്. മ​​ല​​യാ​​ള​​ത്തി​​ലും, ഹി​​ന്ദി​​യി​​ലും, ത​​മി​​ഴി​​ലും ചി​​ത്ര​​മെ​​ടു​​ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണു ഡ​​യ​​റ​​ക്ട​​ർ പ​​റ​​ഞ്ഞ​​ത്. 20 മി​​നി​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള നി​​ർ​​ണാ​​യ​​ക​ റോ​​ൾ അ​​ഭി​​ന​​യി​​ക്കാ​​ൻ പ്ര​​മു​​ഖ​​യാ​​യ നാ​​യി​​ക​​യു​​മാ​​യി ​അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​ർ സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണു സൂ​​ച​​ന. അ​​ഭി​​ജി​​ത്ത് നേ​ര​ത്തെ ദേ​​വി Read more about അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ നായകനാകുന്നു .[…]

കാവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി

01:33 pm 12/3/2017 വിജയ് സേതുപതിയും മഡോണയും വീണ്ടും ഒന്നിക്കുന്ന‘കാവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലപതി എസ് അഖോരം, കലപതി എസ്‌ ഗണേഷ്, കലപതി എസ് സുരേഷ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഷൂട്ടിങ്ങിനിടെ നടി കത്രീന കൈഫിന് പരിക്ക്.

09:13 am 12/3/2017 ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരുന്ന പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ സെറ്റില്‍ നടി കത്രീന കൈഫിന് ഗുരുതര പരിക്ക്. ഭാരമേറിയ വസ്തു കഴുത്തില്‍ വീണതിനെത്തുടര്‍ന്ന് നടിയുടെ കഴുത്തിനും മുതുകിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അനുരാഗ് ബസ്സു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സ് അവസാന ഘട്ടത്തിലായിരുന്നു. പരിക്ക് സാരമായതിനാല്‍ രണ്ടാഴ്ചയോളം നടിക്ക് പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പിന്നീടും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് ഷൂട്ടിങിനെത്താന്‍ സാധിക്കൂ. പ്രണയ ബന്ധം വേര്‍പിരിഞ്ഞ Read more about ഷൂട്ടിങ്ങിനിടെ നടി കത്രീന കൈഫിന് പരിക്ക്.[…]

മണിരത്നം ചിത്രത്തിന്റെ ട്രെയിലർ എത്തി.

09:50 am 11/3/2017 പാട്ടുകൾ തരംഗമാകുന്നതിനിടെ മണിരത്നം ചിത്രത്തിന്റെ ട്രെയിലറും എത്തി. കാട്ര് വെളിയിടെ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആകാംക്ഷയും ഉയർത്തുന്നതാണ് ട്രെയിലറും. കാർത്തിയും അതിഥി റാവുവും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ പ്രണയവും റഹ്മാന്റെ സംഗീതവും ഇഴചേരുന്നതാണ്. വൈരമുത്തുവാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഊട്ടിയും ലഡാക്കുമാണ് പ്രധാന ലൊക്കേഷനുകള്‍. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിര്തനം ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഏപ്രിൽ ഏഴിനാണ് റിലീസ്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി.

09:40 am 11/3/2017 ‘നായിക ഭാവനയാണ് ടീസറിലുള്ളത്. ആസിഫ് അലി നായകനാകുന്ന ചിത്രം രോഹിത് വി എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന സിനിമയില്‍ സുരാജ് നായകനാകുന്നു

11:55 am 10/3/2017 സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന സിനിമയില്‍ സുരാജ് നായകനാകുന്നു. സബാഹ് ആണ് സിനിമയുടെ സംവിധായകന്‍. ജലക്ഷാമം കൊണ്ടു പൊറുതി മുട്ടുന്ന പരുത്തിപ്പുള്ളി എന്ന ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ജലത്തെ അമൂല്യമായി കാണുന്ന സുബ്രഹ്‍മണ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. റെയിൻഡ്രോപ്സ് ഫിലിംസിന്റെ ബാനറിൽ ജുനൈദ് ആണ് സിനിമ നിർമിക്കുന്നത്.

ടേക്ക് ഓഫ് പ്രദർശനത്തിനൊരുങ്ങുന്നു.

08:49 am 10/3/2017 കുഞ്ചാക്കോ ബോബനും പാര്‍വതിയും ഫഹദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറാഖ് പശ്ചാത്തലത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ്. എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഇറാഖ് പശ്ചാത്തലത്തില്‍ നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. സനു ഛായാഗ്രഹണം നിര്‍ഹിക്കുന്നു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സുഹൃത്തുക്കളാണ് സിനിമയ്ക്ക് പിന്നില്‍. രാജേഷ് പിള്ള പ്രൊഡക്ഷന്സ് എന്ന ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആന്റോ ജോസഫും ഷെബിന്‍ ബക്കറും Read more about ടേക്ക് ഓഫ് പ്രദർശനത്തിനൊരുങ്ങുന്നു.[…]

ന​ടി ഭാ​വ​ന​യു​ടെ വി​വാ​ഹ​ നി​ശ്ച​യം കഴിഞ്ഞു.

06:33 pm 9/3/2017 തൃശൂർ : ഭാവനയുടെ തൃശൂരിലെ വീട്ടിൽ‌ നടന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു. ക​ന്ന​ഡ നി​ർ​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ ന​വീ​ൻ ആ​ണ് വ​ര​ൻ. ച​ട​ങ്ങി​ൽ ന​ടി മ​ഞ്ജു​വാ​ര്യ​രും പ​ങ്കെ​ടു​ത്തു. വി​വാ​ഹം ഈ ​മാ​സം അ​വ​സാ​നം ഉ​ണ്ടാ​കു​മെ​ന്ന് ന​ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​വ​ന​യും ന​വീ​നും വി​വാ​ഹി​ത​രാ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. നി​ല​വി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ആ​ദം എ​ന്ന ചി​ത്ര​ത്തി​ൽ ഭാ​വ​ന അ​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ്. ലാ​ൽ ജൂ​നി​യ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന Read more about ന​ടി ഭാ​വ​ന​യു​ടെ വി​വാ​ഹ​ നി​ശ്ച​യം കഴിഞ്ഞു.[…]

അങ്കമാലി ഡയറീസിനെ പുകഴ്ത്തി മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​

07:15 am 9/3/2017 കൊച്ചി: ലിജോ ജോസ്​ പെല്ലിശ്ശേരിയുടെ പുതിയ ചിത്രം അങ്കമാലി ഡയറീസിനെ പുകഴ്ത്തി നടൻ മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​. ‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ ഫേസ്​ബുക്കിൽ കുറിച്ചു.