കീര്‍ത്തി സുരേഷ് അല്ലു അര്‍ജ്ജുന്റെ നായിക

09:20 am 26/9/2016 കീര്‍ത്തി സുരേഷ് അല്ലു അര്‍ജ്ജുന്റെ നായികയായി അഭിനയിക്കുന്നു. അല്ലു അര്‍ജ്ജുന്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍ നായകനാകുന്ന ഭൈരവിലും കീര്‍ത്തി സുരേഷ് ആണ് നായിക. ഭരതന്‍ ആണ് ഭൈരവ് സംവിധാനം ചെയ്യുന്നത്.

പവര്‍പാണ്ടിയില്‍ ധനുഷ് അഭിനയിക്കും!

04:56 pm 25/9/2016 തമിഴ് താരം ധനുഷ് സംവിധായകനാകുന്ന ചിത്രമാണ് പവര്‍പാണ്ടി. ചിത്രത്തില്‍ ധനുഷ് അഭിനയിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്നതാരം രാജ് കിരണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നദിയയാണ് നായിക. പ്രസന്ന, ഛായാ സിങ്ങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. യുവ സംഗീതസംവിധായകന്‍ സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വേല്‍രാജ്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കം കുറിച്ചു.

11:45 am 25/9/2016 ചലച്ചിത്ര താരങ്ങളുടെ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കമായി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്‍തു. രാത്രി വൈകിയും തീവ്രപരിശീലനത്തിലായിരുന്നു കേരള റോയൽസിലെ താരങ്ങൾ. പ്രഥമ ടൂർണമെന്‍റാണെങ്കിലും കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യംവയ്ക്കുന്നില്ല. ജയറാമാണ് ടീമിനെ നയിക്കുന്നത്. നരേൻ വൈസ് ക്യാപ്റ്റൻ. കുഞ്ചാക്കോ ബോബനാണ് ഐക്കൺ താരം. രഞ്ജിനി ഹരിദാസ്, പാര്‍വ്വതി നന്പ്യാർ, ബൈജു, രാജീവ് പിള്ള, സൈജു കുറുപ്പ്, തുടങ്ങിയരാണ് കേരള റോയൽസിലെ മറ്റ് അംഗങ്ങൾ. വനിത Read more about സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കം കുറിച്ചു.[…]

പാക് നടീനടന്മാര്‍ ഉടന്‍ ഇന്ത്യ വിടണം –നവനിര്‍മാണ്‍ സേന

09:11 AM 24/09/2016 മുബൈ: പാകിസ്താന്‍ നടീനടന്മാരോട് ഉടന്‍ ഇന്ത്യ വിടാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. പാകിസ്താന്‍ നടനും പാട്ടുകാരനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍ എന്നിവരോടാണ് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്. പാക് നടീനടന്മാര്‍ ഇന്ത്യന്‍ കലാകാരന്മാരുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് എം.എന്‍.എസ് നേതാവ് രാജ്താക്കറെയുടെ ഭാര്യ ശാലിനി താക്കറെ ആരോപിച്ചു. ഫവാദിനും മഹിറക്കും രാജ്യം വിട്ടുപോകാനുള്ള അന്ത്യശാസനമാണിതെന്നും പോയില്ളെങ്കില്‍ അഭിനയം തടസ്സപ്പെടുത്തുമെന്നും ശാലിനി പറഞ്ഞു. അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ‘എ ദില്‍ ഹായ് മുഷ്കില്‍’ എന്ന Read more about പാക് നടീനടന്മാര്‍ ഉടന്‍ ഇന്ത്യ വിടണം –നവനിര്‍മാണ്‍ സേന[…]

എസ്. ജാനകി പാട്ടുനിര്‍ത്തുന്നു

09;55 pm 23/9/2016 ചെന്നൈ: തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി സംഗീതജീവിതത്തില്‍ നിന്ന് വിരമിയ്ക്കുന്നു. പ്രശസ്ത എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന ‘പത്ത് കല്‍പനകള്‍’ എന്ന മലയാളചിത്രത്തിലെ ഒരു താരാട്ടു പാട്ടാണ് ജാനകിയമ്മ ഏറ്റവുമൊടുവില്‍ പാടിയത്. പ്രായാധിക്യം കാരണമാണ് പാട്ട് നിര്‍ത്തുന്നതെന്നും, ഇനി ഗാനങ്ങള്‍ റെക്കോഡ് ചെയ്യുകയോ കച്ചേരികളില്‍ പങ്കെടുക്കുകയോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. തെന്നിന്ത്യന്‍ ചലച്ചിത്രഗാനശാഖയുടെ സുവര്‍ണകാലത്തെ വാനമ്പാടിയാണ് എസ്.ജാനകി. ഏത് ഭാഷയിലും ഉച്ചാരണശുദ്ധിയോടെ ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്ത് പാടിയ എസ് ജാനകിയുടെ ശബ്ദം Read more about എസ്. ജാനകി പാട്ടുനിര്‍ത്തുന്നു[…]

പ്രിയദര്‍ശന്‍ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബ് ല്‍

09;05 am 23/9/2016 ചെന്നൈ: പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബിലെ അവസാനപത്തിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. രാജ്യത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഇതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പ്രകാശ് രാജ് നായകനായ ‘സില സമയങ്കളില്‍’ എയ്ഡ്‌സ് ബാധിതരായ ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് പറയുന്നത്. പ്രിയദര്‍ശന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ ബജറ്റില്‍ താരതമ്യേന പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചിത്രത്തിന്റെ Read more about പ്രിയദര്‍ശന്‍ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബ് ല്‍[…]

വിസാരണക്ക്​ ഒാസ്​കാർ നോമിനേഷൻ

08:39 PM 22/09/2016 ന്യൂഡൽഹി: ദേശീയ അവർഡ്​ നേടിയ തമിഴ് ചലച്ചിത്രം വിസാരണക്ക് ​ഒാസ്കാർ നോമിനേഷൻ. ലഭിച്ചതെന്ന്​ 29 ചിത്രങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിസാരണ ഇന്ത്യ ഒൗദ്യോഗികമായി നോമിനേഷൻ ചെയ്​തതായി ഫിലിം ഫെഡറേഷൻ ഒാഫ്​ ഇന്ത്യ സെക്രട്ടറി ജനറൽ സുപ്രൻ സെന്നാണ്​ മാധ്യമങ്ങളെ അറിയിച്ചത്​. വിദേശഭാഷാ സിനിമാ വിഭാഗത്തിലാണ്​​ നോമിനേഷൻ ലഭിച്ചത്​. എം. ചന്ദ്രകുമാറി​െൻറ ലോക്ക്​ അപ്​ എന്ന നോവിലിനെ ആസ്​പദമാക്കി നടൻ ധനുഷ്​ നിർമാണവും വെട്രൈയ്​മാരൻ സംവിധാനവും നിർവഹിച്ച ചിത്രമാണ്​ വിസാരണി. ദിനേഷ്​ രവി, ആനന്ദി Read more about വിസാരണക്ക്​ ഒാസ്​കാർ നോമിനേഷൻ[…]

ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കുമെന്ന് മോഹന്‍ലാല്‍

08’36 am 22/9/2016 കോട്ടയം: ഉറിയിലെ ഭീകരാക്രമണത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് താരം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയെ ഉറങ്ങുമ്പോള്‍ ആക്രമിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഭീകരര്‍ ഉറിയില്‍ ആക്രമണം നടത്തിയത് എന്ന് മോഹന്‍ലാല്‍ പറയുന്നു. ഏതു ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണ് എന്ന് വ്യാസമഹാഭാരതം തെളിയിച്ചിട്ടുണെ്്ടന്നും അദ്ദേഹം പറയുന്നു. ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും എന്നത് ചരിത്രസത്യമാണ്. തന്റെ ജീവിതത്തില്‍ നിന്ന് ഒരാള്‍ Read more about ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കുമെന്ന് മോഹന്‍ലാല്‍[…]

വ്യാജ വിവാഹമോചന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ

09:27 am 21/9/2016 ചെന്നൈ: വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ ദര്‍ശനയും. ഇരുവരും വിവാഹബന്ധം വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദര്‍ശന തന്നെയാണ് ഈ വാര്‍ത്തക്കെതിരെ രംഗത്തെത്തിയത്. ടൈംസ് ഒഫ് ഇന്ത്യയാണ് ഒടുവില്‍ ഈ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സന്തോഷത്തോടെ, നല്ല രീതിയിലാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ദര്‍ശന ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു. 2002ല്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയും Read more about വ്യാജ വിവാഹമോചന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ[…]

കെപിഎസി ലളിത നായികയാകുന്ന ദേവയാനം

02:10 pm 20/9/2016 കെപിഎസി ലളിത നായികയായി ഒരു സിനിമ ഒരുങ്ങുന്നു. ദേവയാനം എന്നാണ് ചിത്രത്തിന്റെ പേര്. കാശിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സുകേഷ് റോയിയാണ് ചിത്രം കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും അഡ്വ സി ആര്‍ അജയകുമാര്‍ എഴുതിയിരിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ചന്തു മിത്രയാണ്. രാജീവ് ആലുങ്കലാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.