31 കോടി ആഗോള കളക്ഷൻ നേടി ദംഗൽ ബാഹുബലി 2വിന് അടുത്തെത്തി.

02:45 pm 14/5/2017 ഇന്ത്യൻ ബോക്സ് ഒാഫീസിൽ റെക്കോഡ് തിരുത്തിയ ചിത്രമാണ് ആമിർഖാന്‍റെ ദംഗൽ. മെയ് അഞ്ചിന് ചൈനയിൽ റിലീസ് ആയ ചിത്രം ഇതുവരെ 187.42 കോടി കളക്ഷൻ നേടി. 744 കോടിയായിരുന്നു ചൈനാ റിലീസിന് മുമ്പ് ദംഗലിന്റെ ആഗോളകലക്ഷൻ. ഇതോടെ 931 കോടി ആഗോള കളക്ഷൻ നേടി ദംഗൽ ബാഹുബലി 2വിന് അടുത്തെത്തി. ഇന്ത്യൻ ബോക്സ്ഓഫീസിൽ ആയിരം കോടി കടക്കുന്ന ആദ്യചിത്രമെന്ന റെക്കോർഡ് ബാഹുബലി 2 സ്വന്തമാക്കിയിരുന്നു. ദംഗല്‍ റിലീസിന് അഞ്ച് മാസത്തിനിപ്പുറമാണ് ആയിരം കോടി Read more about 31 കോടി ആഗോള കളക്ഷൻ നേടി ദംഗൽ ബാഹുബലി 2വിന് അടുത്തെത്തി.[…]

ന​ടി രാ​ഖി സാ​വ​ന്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്.

09:10 am 13/5/2017 ലു​ധി​യാ​ന: രാ​മാ​യ​ണ ക​ർ​ത്താ​വാ​യ വാ​ല്​​മീ​കി​യെ​കു​റി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന്​ ബോ​ളി​വു​ഡ്​ ന​ടി രാ​ഖി സാ​വ​ന്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്. ലു​ധി​യാ​ന ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ വി​ശാ​വ്​ ഗു​പ്​​ത​യാ​ണ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ രാ​ഖി വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പ​രാ​മ​ർ​ശം വാ​ല്​​മീ​കി സ​മു​ദാ​യ​ത്തി​​​െൻറ മ​ത​വി​കാ​രം മു​റി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ ന​രീ​ന്ദ​ർ അ​ദി​യ​യാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും പൊ​ലീ​സി​ന്​ രാ​ഖി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല.

നടൻ പ്രഭാസിന് വേണ്ടിയാണ് ബാഹുബലിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സംവിധായകൻ രാജമൗലി

8:38 am 12/5/2017 നടൻ പ്രഭാസിന് വേണ്ടിയാണ് ബാഹുബലിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സംവിധായകൻ രാജമൗലി വ്യക്തമാക്കി. 10 വർഷങ്ങൾക്ക് മുമ്പ് ഒരു ചലച്ചിത്രത്തിനായി താനും പ്രഭാസും ഒരുമിച്ചിരുന്നു. അന്ന് മുതൽ തങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. പിന്നീട് സിനിമയെ കുറിച്ച് ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ബാഹുബലിയെ കുറിച്ചല്ല, സിനിമകളെ കുറിച്ചായിരുന്നു ആ സംസാരം. വ്യത്യസ്ത സിനിമകളെ കുറിച്ചും സിനിമാ നിർമ്മാണത്തെ കുറിച്ചും പറഞ്ഞു. ഞങ്ങൾക്ക് പരസ്പരം മനസിലാക്കുവാൻ സാധിച്ചിരുന്നു. യുദ്ധ സിനിമ എടുക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പ്രഭാസിന് Read more about നടൻ പ്രഭാസിന് വേണ്ടിയാണ് ബാഹുബലിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സംവിധായകൻ രാജമൗലി[…]

പ്രഭാസ്- അനുഷ്ക വീണ്ടും ഒന്നിക്കുന്നു.

10:22 am 11/5/2017 ബാഹുബലി കണ്ടിറങ്ങിയവരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നും ഇവരെ കുറിച്ച് ആയിരിക്കും. ഇവര്‍ ഒന്നിക്കുന്ന അടുത്ത സിനിമയെ കുറിച്ചുള്ള ചോദ്യം. അതിന് ഉത്തരമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭാഗ്‍മതി എന്ന തെലുങ്ക് സിനിമയില്‍ അനുഷ്കാ ഷെട്ടി അഭിനിയിക്കുന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തതാണ്. പ്രഭാസിന്റെ അടുത്ത സുഹൃത്തുക്കളായ പ്രമോദ്, വി വാംസി കൃഷ്‍ണ റെഡ്ഡി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രഭാസിന്റെ അഭ്യര്‍ഥന മാനിച്ചാണ് അനുഷ്ക ഭഗ്മതിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ഇന്ത്യാ ഡോട് കോം റിപ്പോര്‍ട്ട് Read more about പ്രഭാസ്- അനുഷ്ക വീണ്ടും ഒന്നിക്കുന്നു.[…]

പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി

07:43 am 11/5/2017 സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ പുതിയ ഓരോ പാട്ടുകളും കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. സുന്ദറിന്റെ വര്‍ക്കുകളെ ട്രോളന്മാര്‍ ഇതിന്റെ പേരില്‍ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗോപി സുന്ദറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകന്‍ നല്‍കിയ മറുപടിയാണ്. പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ക്ക് വേണമെങ്കില്‍ കുരച്ച് തുടങ്ങാം’ എന്നായിരുന്നു സുന്ദറിന്റെ പോസ്റ്റ്. ഇത് തമാശയ്ക്ക് പറഞ്ഞതാണെന്നും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുക്കണമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സുന്ദറിന്റെ ഈ Read more about പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി[…]

ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണ്‍.

11:19 am 10/5/2017 വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. ഡാർവിന്‍റെ പരിണാമത്തിനു ശേഷം ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൈമണായി എത്തുന്നത് സണ്ണി വെയ്നാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾക്കു ശേഷം സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ഇത്. വിജയ് ആരാധകനായ സൈമണിലൂടെയും അവന്‍റെ പ്രണയത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. മകൻ ഒരു Read more about ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണ്‍.[…]

സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രമായ ‘ഫിദാ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

08:42 am 10/5/2017 പ്രേമം, ‘കലി’ എന്നീ ചിത്രങ്ങൾക്ക് ശേഷം സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രമായ ‘ഫിദാ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സായി പല്ലവിക്ക് പിറന്നാൾ സമ്മാനമായാണ് മോഷൻപോസ്റ്റർ പുറത്തിറക്കിയത്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ തേജ് ആണ് നായകന്‍. സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ദിൽ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. ശക്തികാന്താണ് സംഗീതം.

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തീയേറ്ററുകളിലേക്ക്

08:14 am 10/5/2017 മമ്മൂട്ടി തമിഴ് സിനിമാ ലോകത്ത് തിരിച്ചെത്തുന്ന ചിത്രം പേരന്‍പ് റിലീസിന് തയാറെടുക്കുന്നു. ഏറെ ഭാവാഭിനയ സാധ്യതയുള്ള അമുദന്‍ എന്ന കഥാപാത്രം മെഗാതാരത്തിന് വീണ്ടും അവാര്‍ഡുകള്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയാകുന്നത്. ഈ കഥാപാത്രത്തെ മമ്മൂട്ടിയോളം മനോഹരമാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ല എന്നു കരുതിയതിനാല്‍ സംവിധായകന്‍ റാം വര്‍ഷങ്ങളോളമാണ് അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നത്. ചിത്രം മൊഴിമാറ്റം നടത്തി മലയാളത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ഒരു ആഗോള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്കും സ്വീകാര്യമാകുമെന്ന Read more about മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തീയേറ്ററുകളിലേക്ക്[…]

അയാള്‍ ശശി’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

08:44 am 9/5/2017 ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന സമൂഹത്തെ വിമര്‍ശിച്ചും പരിഹസിച്ചും എല്ലാവരിലൂടെയുമാണ് ‘അയാള്‍ ശശി’ സഞ്ചരിക്കുന്നത്. ശ്രീനിവാസന്‍റെ അസാധാരണമായ പ്രകടനമാണ് ചിത്രത്തിന്‍റെ സവിശേഷത. 12 കിലോയോളം ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമായിരുന്നു ശ്രീനിവാസന്‍റെ അഭിനയം. പിക്സ് ആന്‍ഡ് ടെയിലിന്‍റെ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പപ്പുവാണ് കാമറ. രാജേഷ് ശര്‍മ, അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, ദിവ്യ ഗോപിനാഥ്, മറിമായം ശ്രീകുമാർ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. മേയ്യിൽ സിനിമ തിയറ്ററുകളിലെത്തും.

1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ.

06:22 pm 7/5/2017 ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ്​ ബാഹുബലിക്ക്​ ലഭിച്ചിരിക്കുന്നത്​. 1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ്​ കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​. 2014ൽ പുറത്തിറങ്ങിയ പി.കെയായിരുന്നു ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. 792 കോടി രൂപയായിരുന്നു പി.കെയുടെ കളക്ഷൻ റെക്കോർഡ്​. ബാഹുബലിയുടെ വൻ വിജയം സംവിധായകൻ രാജമൗലിക്ക്​ സമർപ്പിക്കുന്നതായി നായകൻ പ്രഭാസ്​ ഫേസ്​ബുക്കിൽ കുറിച്ചു. Read more about 1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ കളക്ഷൻ.[…]