ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ എത്തി

30/1/2016 കുറച്ച് നാളത്തെ കാത്തിരിപ്പിനു ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ എത്തി. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. ഒരു കോമഡി ചിത്രമായിരിക്കും ആക്ഷന്‍ ഹീറോ ബിജു എന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന. നിവിന്‍ പോളി പോലീസ് യൂണിഫോമിലെത്തുന്നു എന്നത് കൊണ്ട് ആക്ഷന്‍ ഹീറോ സ്വഭാവമുള്ള ചിത്രമായി ആക്ഷന്‍ ഹീറോ ബിജുവിനെ പ്രതീക്ഷിക്കരുതെന്ന് എബ്രിഡ് ഷൈന്‍ പറയുന്നു. എസ്.ഐ ബിജു പൗലോസിനൊപ്പമുള്ള യാത്രയാണ് ചിത്രം. സംവിധായകരായ ജൂഡ് Read more about ആക്ഷന്‍ ഹീറോ ബിജുവിന്റെ ട്രെയിലര്‍ എത്തി[…]

ബോളിവുഡും കടന്ന് ധനുഷ് ഹോളിവുഡിലേക്ക്

തമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡിലേക്ക്. ഇറാന്‍ ഫഞ്ച് സംവിധാകനായ മര്‍ജാനെ സത്രാപി സംവിധാനം ചെയ്യുന്ന ‘ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ് ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ്’ ഇന്‍ ആന്‍ ഇകിയ കബേര്‍ഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. കില്‍ ബില്‍ ഫെയിം ഉമ തുര്‍മന്‍, അലക്‌സാന്‍ഡ്ര ദദാരിയോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങള്‍. ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളാകും ലൊക്കേഷന്‍.

16 വര്‍ഷത്തിനു ശേഷം ഇന്ദുചൂഢന്‍ വീണ്ടും; ആവേശത്തിരയില്‍ ആരാധകര്‍

16 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഢന്‍ വിണ്ടുമെത്തിയപ്പോള്‍ ആ വരവിനെ ആഘോഷമാക്കി ആരാധകര്‍. മോഹന്‍ലാല്‍ ആരാധകരുടെ ആവശ്യപ്രകാരം മോഹന്‍ലാല്‍ നായകനായ നരസിംഹം ഇന്നലെ തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ആരാധകരുടെ നേതൃത്വത്തില്‍ ആറ് ജില്ലകളിലെ ഓരോ തിയേറ്ററുകളിലാണ് റിപ്പബ്ലിക് ദിനത്തില്‍ നരസിംഹം വീണ്ടും പ്രദര്‍ശനത്തിന് എത്തിയത്. എറണാകുളം സവിത, ആലപ്പുഴ സാസ് ശാന്തി, തൃശൂര്‍ രാംദാസ്, കോട്ടയം അനുപമ, കണ്ണൂര്‍ എന്‍.എസ്, പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു പ്രദര്‍ശനം നടന്നത്.

കല്‍പ്പനയുടെ വിയോഗം അറിഞ്ഞ് ഉള്ളില്‍ കരഞ്ഞ് ജഗതി

കാര്‍ അപകടത്തിന്റെ ആഘാതത്തില്‍ വീട്ടില്‍ വിശ്രമിക്കുന്ന ജഗതിക്ക് മറ്റൊരു ആഘാതമായാണ് സഹപ്രവര്‍ത്തകയായ കല്‍പ്പനയുടെ മരണ വാര്‍ത്ത എത്തിയത്. മിണ്ടാന്‍ പോലുമാകാതെ വിശ്രമിക്കുന്ന ജഗതി ടെലിവിഷനിലൂടെയാണ് കല്‍പ്പനയുടെ മരണവാര്‍ത്ത അറിഞ്ഞത്. മരണവാര്‍ത്ത അറിഞ്ഞ ശേഷം ടി.വി ഓഫ് ചെയ്യാന്‍ അദ്ദേഹം കുടുംബാംങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും പ്രതികരിക്കാതെ കിടപ്പു മുറിയിലേക്ക് തന്നെ അദ്ദേഹം മടങ്ങി. പിന്നെ കിടക്കയില്‍ മുഖം പൂഴ്ത്തി അദ്ദേഹം കിടന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.സ്‌ക്രീനില്‍ ഏറ്റവും ചിരിപ്പിച്ച ജോടികളാണ് ജഗതിയും കല്‍പ്പനയും. അലിബാബയും ആറരക്കളലന്‍മാരും എന്ന ചിത്രത്തിലെ Read more about കല്‍പ്പനയുടെ വിയോഗം അറിഞ്ഞ് ഉള്ളില്‍ കരഞ്ഞ് ജഗതി[…]

ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍

തിരുവനന്തപുരം: ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ഇളംവെയില്‍ കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്ററുകളിലെത്തി. അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ മണ്ണിലേക്ക് ഇറങ്ങുക എന്ന ആശയം ഉള്‍ക്കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ് ഇളംവെയില്‍. നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ചിത്രത്തിന് ശേഷം ഷിജു ബാലഗോപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ് ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ്മ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന ഡോ: കുമാരന്‍ വയലേരിയാണ്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസെന്‍ ചെയ്തത് കണ്ണൂര്‍ ടാക്കീസാണ്. കണ്ണൂരിലെ ആനിമാക്‌സാണ് സാങ്കേതിക സഹായം. എട്ടു ലക്ഷം Read more about ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍[…]

കോര്‍ട്ട് ഓസ്‌ക്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

മുംബൈ: ദേശീയ അവാര്‍ഡ് നേടിയ ചൈതന്യ തമനെയുടെ മറാത്തി ചിത്രമായ കോര്‍ട്ടാണ് ഈ വര്‍ഷത്തെ ഓസ്‌ക്കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലാവും കോര്‍ട്ട് മത്സരിക്കുക. അമോല്‍ പലേക്കര്‍ അധ്യക്ഷനായ പതിനേഴംഗ ജൂറിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രം തിരഞ്ഞെടുത്തത്. പി.കെ, മസാന്‍, മേരി കോം, ഹൈദര്‍, കാക്ക മുട്ടൈ, ബാഹുബലി, കട്ര കടിത്തല്‍ എന്നീ ചിത്രങ്ങളെ മറികടന്നാണ് കോര്‍ട്ട് യോഗ്യത നേടിയത്.

ഇരുപതാമത് ചലച്ചിത്രമേളയ്ക്ക് മികച്ച ചിത്രങ്ങളെത്തുന്നു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രമേളകളില്‍ കഴിഞ്ഞവര്‍ഷം ഉന്നതപുരസ്‌കാരങ്ങള്‍ നേടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ 2015ലെ പ്രമുഖ പുരസ്‌കാരജേതാക്കള്‍ ശ്രദ്ധാകേന്ദ്രമാകും. അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന്റെ അംഗീകാരം നേടി ഐഎഫ്എഫ്‌കെയിലെത്തുന്ന ചിത്രങ്ങളില്‍ ചിലത്: ദീപന്‍ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം വിഖ്യാത സംവിധായകന്‍ Read more about ഇരുപതാമത് ചലച്ചിത്രമേളയ്ക്ക് മികച്ച ചിത്രങ്ങളെത്തുന്നു[…]