ആക്ഷന്‍ മാത്രമല്ലാ ബിജുവിനുളളത്

4/2/2016 10:12pm ആര്‍ ജ്യോതിലക്ഷ്മി നിവിന്‍ പോളി ആദ്യമായി ആക്ഷന്‍ പരിവേഷത്തില്‍ എത്തുന്ന ചിത്രം. സിനിമയിലെ കഥാപാത്രം ബിജു ഒരു ആക്ഷന്‍ ഹീറോ അല്ല . സമൂഹത്തിനിടയില്‍ ജീവിക്കുന്ന സാധാരണ പൊലീസ് ഉദ്യോഗസ്ഥന്‍. മലയാള സിനിമ കണ്ടുമടുത്ത സ്ഥിരം പൊലീസ്‌ക്കാരില്‍ നിന്നും വ്യത്യസ്ഥന്‍ . എടുത്തു പറയാന്‍ കഥയോ പഞ്ച്ഡയലോഗുകളുമില്ല .എന്നിരുന്നാലും ഈ ആക്ഷന്‍ തരംഗം മലയാളികള്‍ സ്വീകരുച്ചിരിക്കുകയാണ്. സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പരാതികളും അതു അന്വോഷിച്ച് പരിഹരിക്കുന്ന കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനും സഹായികളെയുമാണ് Read more about ആക്ഷന്‍ മാത്രമല്ലാ ബിജുവിനുളളത്[…]

അവിയലി’ന്റെ ടീസര്‍ ഇറങ്ങി.

9:55pm 04/02/2016 പ്രേമം എന്ന ചിത്രത്തിനു ശേഷം നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന തമിഴ് ചിത്രം ‘അവിയലി’ന്റെ ടീസര്‍ പുറത്തിറങ്ങി. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍.അല്‍ഫോന്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകര്‍!. അല്‍ഫോന്‍സിന്റെ ഹ്രസ്വചിത്രം ‘എലി’യാണ് ചിത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

പ്രതികാരകഥയുമായി ജീത്തുവിന്റെ ഊഴം…

4/2/2016 9:50pm മെമ്മറീസ് എന്ന തകര്‍പ്പന്‍ ഹിറ്റിനു ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ഷാംദത്ത് ആണ് സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

പുത്തന്‍ താരജോഡികളുമായി ഹലോ നമസ്‌തേ ഫെബ്രുവരി 12-ന്

4/2/2016 ജോയിച്ചന്‍ പുതുക്കുളം ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് യു.എസ്.എയുടെ ബാനറില്‍ ഡോ. ഫ്രീമു വര്‍ഗീസ് നിര്‍മ്മിക്കുന്ന ‘ഹലോ നമസ്‌തേ’ ഫെബ്രുവരി 12-ന് തീയേറ്ററുകളിലെത്തും. വിനയ് ഫോര്‍ട്ട് – ഭാവന, സഞ്ജു ശിവറാം- മിയ ജോര്‍ജ് എന്നീ താരജോഡികളെ മലയാളത്തിനു സമ്മാനിക്കുന്ന ചിത്രം നവാഗതനായ ജയന്‍ കെ. നായര സംവിധാനം ചെയ്യുന്നു. മികച്ച സ്വഭാവ നടനായി പ്രേക്ഷകപ്രീതി നേടിയ വിനയ് ഫോര്‍ട്ടിനൊപ്പം ‘നീ കൊഞാ ചാ’, ‘1983’ ഫെയിം സഞ്ജുവും ഇതോടെ മലയാള നായകനിരയിലേക്ക് കടക്കുന്നു. ഹലോ എഫ്.എമ്മിലെ അവതാരകരും Read more about പുത്തന്‍ താരജോഡികളുമായി ഹലോ നമസ്‌തേ ഫെബ്രുവരി 12-ന്[…]

ഒരു പക്ക കഥൈ ടീസര്‍ എത്തി

3/2/2016 8:01pm നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രം ഒരു പക്ക കഥൈയുടെ ആദ്യ ടീസര്‍ എത്തി. നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന ചിത്രം സംവിധാനം ചെയ്ത ബാലാജി തരണീധരന്‍നാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. പുതുമുഖം മേഘ ആകാശ് ആണ് നായിക. ഉലകനായകന്‍ കമല്‍ ഹാസനാണ് കാളിദാസിനെ പരിചയപ്പെടുത്തിയത്. ജയറാം ആദ്യം ക്ലാപ്പടിച്ച് കാളിദാസ് ക്യാമറയ്ക്ക് മുന്നിലെത്തിയതോടെ ചിത്രം നേരത്തെ വാര്‍ത്തശ്രദ്ധ നേടിയിരുന്നു. ഗോവിന്ദ് മേനോന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ Read more about ഒരു പക്ക കഥൈ ടീസര്‍ എത്തി[…]

സരിത അഭിനയിക്കുന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത്

3/2/2016 സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ അഭിനയിക്കുന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് രാജേഷ് ജയരാമന്‍. നിര്‍മ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ചിത്രം വൈകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഹൃദയാഘാതം വന്ന് അടുത്തിടെ മരിച്ചിരുന്നു. പിന്നെ മറ്റുചില സാമ്പത്തിക പ്രശ്‌നങ്ങളും കാരണമായി. ചിത്രീകരണത്തിനുള്ള പണം ശരിയായാല്‍ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഷാജി കൈലാസ് തന്നെയാവും ചിത്രം സംവിധാനംചെയ്യുക. നിര്‍മ്മാതാവ് ഉദ്ദേശിച്ച ഫണ്ടുകള്‍ ബ്ലോക്കായിപ്പോയതുകൊണ്ടാണ് സിനിമ തല്‍ക്കാലം നിര്‍ത്തിയത്. ഇത് ഒരു ഷെഡ്യൂള്‍ ബ്രേക്കായി കണ്ടാല്‍മതിയെന്നും രാജേഷ് Read more about സരിത അഭിനയിക്കുന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത്[…]

ഇത്തവണത്തെ ഓസ്‌കര്‍ അവതാരകയായി പ്രിയങ്ക ചോപ്ര

11:07am 03/02/2016 ന്യൂഡല്‍ഹി: ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായി ഇത്തവണ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. ഫെബ്രുവരി 28ന് നടക്കുന്ന ചടങ്ങില്‍ റ്യാന്‍ ഗോസ്ലിങ്, ചാര്‍ലൈസ് തെറോണ്‍, സ്റ്റീവ് കാരല്‍, ജയേര്‍ഡ് ലെറ്റോ, ലീസ് വിതര്‍സ്പൂണ്‍, ജൂലിയാനെ മൂര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാവുക. നടിതന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. അമേരിക്കന്‍ ടി.വി ഷോ ‘ക്വാണ്ടികോ’യിലൂടെ ഹോളിവുഡില്‍ പ്രിയങ്ക സാന്നിധ്യമറിയിച്ചിരുന്നു. നിരൂപക ശ്രദ്ധ നേടിയ ബാജിറാവു മസ്താനിയാണ് പ്രിയങ്കയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച ഹിറ്റ്.

ലാലേട്ടന്റെ വില്ലനാകാന്‍ ഉണ്ണി മുകുന്ദന്‍േ

2/2/2016 തെലുങ്ക് ചിത്രം ജനതാ ഗാരേജില്‍ മോഹന്‍ലാലിന്റെ വില്ലനാകാന്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നു. മനമന്ദാ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ജനതാ ഗാരേജ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ നായകകഥാപാത്രമാകുന്ന ചിത്രം നൂറ് കോടി ബജറ്റിലാണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാണ് ഉണ്ണി ചിത്രത്തില്‍. കോട്‌ല ശിവയാണ് ജനതാ ഗാരേജിന്റെ സംവിധായകന്‍. നിലവില്‍ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഉണ്ണി.

ഒരു യുവ നടനും കിട്ടാത്ത ഭാഗ്യം നിവിന്‍ പോളിയെ തേടിയെത്തി

2/2/2016 ദുബായ്: ദക്ഷിണേന്ത്യന്‍ സിനിമയിലെ ഒരു ഒരു യുവ നടന് കിട്ടാത്ത ഭാഗ്യവുമായി നിവിന്‍ പോളി. തെന്നിന്ത്യന്‍ സിനിമയിലെ യൂത്ത് ഐക്കണ്‍ ആയി ഫിലിം ഫെയര്‍ നിവിന്‍ പോളിയെ ആദരിച്ചു. ഫിലിം ഫെയറിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയുമായി ചേര്‍ന്നാണ് ദുബായിലെ മദീനത് ജുമൈറ ഹോട്ടലിലെ പ്രൌഡ ഗംഭീരമായ ചടങ്ങില്‍ വെച്ചു ഈ ചടങ്ങ് നടന്നത്. ബോളിവുഡില്‍ നിന് ഷാരൂഖ് കാജോള്‍ ജോഡിയെ ആണ് ആദരിച്ചത്. ദുബായില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന Read more about ഒരു യുവ നടനും കിട്ടാത്ത ഭാഗ്യം നിവിന്‍ പോളിയെ തേടിയെത്തി[…]

മൂഷികസേനയും ദിലീപിനെതിരായ പ്രതിഷേധവും

2/2/2016 മതം സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു രോഗാവന്ഥയുലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതത്തെ അവഹേളിക്കാന്‍ സിനിമയും സജ്ജീവമായിരിക്കുകയാണ് സദാചാരപൊലീസ് നടത്തുന്ന മതസംഘടനകള്‍ക്കുള്ള ട്രോളാണിത്. ഡിങ്ക ഭക്തന്മാരുടെ സംഘടനയാണ് മൂഷികസേന. ദിലീപിന്റെ പുതിയ രാമചന്ദ്രബാബു ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതില്‍ പ്രതിഷേധിച്ച് ദിലീപിന്റെ ദേ പുട്ട് എന്ന റെസ്‌റ്റോറന്റിലേക്ക് കഴിഞ്ഞ ദിവസം മോക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത് മൂഷികസേനയുടെ പേരിലായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്‌റ്റോറന്റിന് മുന്നിലാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയത്. ഡിങ്കോയിസ്റ്റുകള്‍ക്ക് പറയാനുള്ളത് ഇന്നലത്തെ Read more about മൂഷികസേനയും ദിലീപിനെതിരായ പ്രതിഷേധവും[…]