രണ്ടാമൂഴം നോവൽ ‘മഹാഭാരതം’ എന്ന പേരിൽ ചലച്ചിത്രമാകുന്നു.
09:10 am 18/4/2017 ഇന്ത്യയിൽ ഇന്നേവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ഉയർന്ന മുതൽമുടക്കി എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം നോവൽ ‘മഹാഭാരതം’ എന്ന പേരിൽ ചലച്ചിത്രമാകുന്നു. എം.ടി.തന്നെ തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നതു പരസ്യചിത്ര സംവിധായകൻ വി.എ .ശ്രീകുമാർ മേനോനാണ്. മോഹൻലാലാണു കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് വന്പൻമാരുടെ നീണ്ട നിര തന്നെയുണ്ടാകും. ആയിരം കോടിരൂപ മുതൽമുടക്കി പ്രമുഖ പ്രവാസിവ്യവസായി ബി.ആർ.ഷെട്ടിയാണു ചിത്രം നിർമിക്കുന്നത്. നിർമാണച്ചെലവിലും താരനിരയിലും ചരിത്രമായി മാറുന്ന മഹാഭാരതത്തിന് രണ്ടു ഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം സെപ്റ്റംബറിൽ തുടങ്ങും. Read more about രണ്ടാമൂഴം നോവൽ ‘മഹാഭാരതം’ എന്ന പേരിൽ ചലച്ചിത്രമാകുന്നു.[…]










