നയന്‍താര നിവിന്‍ പോളിയുടെ നായികയായി അഭിനിയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

08:10 am 11/4/2017 ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലാകും ഇരുവും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം ശ്യാമപ്രസാദിന്റെ ഹേയ് ജൂ‍ഡ് എന്ന സിനിമയില്‍ തൃഷയാണ് നിവിന്റെ നായികയാകുന്നത്. നടനെന്ന നിലയില്‍ ശ്രദ്ധേയനായ ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിനിമ സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായത്. തന്റെ പ്രണയിനി അര്‍പ്പിതയെയാണ് ധ്യാന്‍ വിവാഹം കഴിച്ചത്.

ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല; പ്രിയദര്‍ശനെതിരെ അരവിന്ദ് സ്വാമി

07:50 am 11/4/2017 ദേശീയ പുരസ്‌കാര നിര്‍ണ്ണയത്തെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരം അരവിന്ദ് സ്വാമിയും. മുരുകദോസുള്‍പ്പെടെയുള്ളവരുടെ പ്രതികരമങ്ങള്‍ക്ക് പിന്നാലെയാണ് അരവിന്ദ് സ്വാമിയുടെ അഭിപ്രായം വന്നത്. ഇന്ത്യയിലെ ജൂറി വിചാരണയില്‍ അവസാനത്തെ കേസായിരിക്കും നാനാവതി കേസ്. ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല, ക്ഷമിക്കണം അങ്ങനെ തോന്നുന്നുവെന്ന് അരിവിന്ദ് സ്വാമി പറഞ്ഞു. അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച റുസ്തം, നാനാവതി കേസിനെ ആസ്പദമാക്കിയുള്ള സിനിമ ആയിരുന്നു. ജൂറി ആളുകളില്‍ പക്ഷപാതമായ നിലപാട് Read more about ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല; പ്രിയദര്‍ശനെതിരെ അരവിന്ദ് സ്വാമി[…]

ചലച്ചിത്രതാരത്തിനു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.

07:00 pm 10/4/2017 തിരുവനന്തപുരം: പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നു ചലച്ചിത്രതാരത്തിനു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആനാവൂർ സ്വദേശി വിപിൻ, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. സിനിമാ, സീരിയൽ നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനാണ് ശനിയാഴ്ച സംഘാടകരുടെ മർദനമേറ്റത്. തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നായിരുന്നു മർദനം. ഒന്പതു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിക്കായി കലാകാരൻമാർക്ക് 11 മണിക്കാണ് എത്താൻ കഴിഞ്ഞത്. ഇതിൽ ക്ഷുഭിതരായ ആഘോഷ Read more about ചലച്ചിത്രതാരത്തിനു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.[…]

കമൽഹാസന്റെ വീട്ടിൽ പുലർച്ചെ തീപ്പിടിത്തമുണ്ടായി.

01:30pm 9/4/2017 നടൻ കമൽഹാസന്റെ വീട്ടിൽ പുലർച്ചെ തീപ്പിടിത്തമുണ്ടായി. ചെന്നൈയിലെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരുക്കുണ്ടായില്ലെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. സ്റ്റാഫിന് നന്ദി. ഞാന്‍ സുരക്ഷിതനാണ്. ആര്‍ക്കും പരുക്കില്ല- കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സുരഭി മികച്ച നടി’

12;55 pm 7/4/2017 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മറാത്തി സിനിമ കാസവ് ആണ് മികച്ച സിനിമ. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി. പുലിമുരുകന്‍, ജനതാഗാരേജ്, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം മോഹന്‍ലാലിന് ലഭിച്ചു. പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലൈവ് ടിവി കാണാം അവാര്‍ഡുകള്‍ മികച്ച സിനിമാ സംസ്ഥാനം: ഉത്തര്‍പ്രദേശ് മികച്ച ഹ്രസ്വചിത്രം: അബ മികച്ച ഡോക്യുമെന്ററി: ചെമ്പൈ മികച്ച മലയാളം സിനിമ: മഹേഷിന്‍റെ Read more about ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സുരഭി മികച്ച നടി’[…]

അനില്‍ രാധാകൃഷ്‍ണ മേനോന്‍ ഒരുക്കുന്ന പുതിയ സിനിമയായ ദിവാൻജി മൂല ഗ്രാന്റ് പ്രിയുടെ (ക്സ്) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

12:05 pm 7/4/2017 അനില്‍ രാധാകൃഷ്‍ണ മേനോന്‍ ഒരുക്കുന്ന പുതിയ സിനിമയായ ദിവാൻജി മൂല ഗ്രാന്റ് പ്രിയുടെ (ക്സ്) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തുമായി ചേര്‍ന്ന് അനില്‍ രാധാകൃഷ്‍ണ മേനോനുമായി ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സറ്റയർ കോമഡി ത്രില്ലറായിരിക്കും സിനിമ. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, സിദ്ദിഖ്, നൈലാ ഉഷ, ഇർഷാദ്, മുകുന്ദൻ,സുധീർ കരമന, സുധി കോപ്പാ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി Read more about അനില്‍ രാധാകൃഷ്‍ണ മേനോന്‍ ഒരുക്കുന്ന പുതിയ സിനിമയായ ദിവാൻജി മൂല ഗ്രാന്റ് പ്രിയുടെ (ക്സ്) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു[…]

വിവാഹമോചനം ഒഴിവായി രംഭയ്ക്ക്.

12:00 pm 7/4/2017 2010ലാണ് രംഭയും ഇന്ദിരൻ പത്മനാഭനും വിവാഹിതരാകുന്നത്. തുടര്‍ന്ന് അഭിനയജീവിതത്തിന് ഇടവേള നൽകിയ രംഭ അമേരിക്കയിലെ ടൊറന്‍റോയിലേക്ക് താമസം മാറിയിരുന്നു. രംഭയ്ക്കും ഇന്ദിരനും രണ്ട് മക്കളാണ്. ലാന്യയും സാഷയും. പിന്നീട് ഇരുവരും തമ്മിൽ അകന്നതിനെത്തുടർന്ന് രംഭ കുഞ്ഞുങ്ങളുമായി നാട്ടിലേയ്ക്ക് മടങ്ങി. ഇന്ദിരൻ പത്മനാഭന്‍ വിവാഹമോചനം ആവശ്യപ്പെട്ട്ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‍തു. ഇതിനു ശേഷമാണ് വിവാഹജീവിതം തുടരാനാഗ്രഹമുണ്ടെന്നും ഭർത്താവിനൊപ്പം ജീവിയ്ക്കണമെന്നും കാണിച്ച് രംഭ ചെന്നൈ കുടുംബകോടതിയെ സമീപിച്ചത്.വിവാഹിതരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം ചൂണ്ടിക്കാട്ടിയാണ് നടി രംഭ Read more about വിവാഹമോചനം ഒഴിവായി രംഭയ്ക്ക്.[…]

ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

07:48 am 6/4/2017 കൊച്ചി: സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഭീഷണിപ്പെടുത്തിയെന്ന കൊച്ചി മേയര്‍ സൗമിനി ജയന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നി​വി​ൻ പോ​ളി അ​ഭി​ന​യി​ക്കു​ന്ന, കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ഷൂ​ട്ടിം​ഗ് ആവശ്യത്തിന് സുഭാഷ് പാർക്ക് നൽകുമോ എന്നറിയാനാണ് ജൂഡ് കഴിഞ്ഞ ദിവസം മേയറെ കണ്ടത്. എ​ന്നാ​ൽ പാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മേ​യ​ർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട Read more about ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു[…]

രണ്ടാമൂഴത്തിൽ ബിഗ് – ബിയില്ല’

07:38 am 6/4/2017 മുംബൈ: എം ടി വാവസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമസേനനായി മോഹന്‍ലാലും ഭീഷ്മരായി അമിതാഭ് ബച്ചനും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. 600 കോടി ബജറ്റില്‍ പ്രഖ്യാപിച്ച ഈ ചിത്രത്തില്‍ ഭീമന്‍റെ റോളില്‍ അഭിനയിക്കമെന്നു മോഹന്‍ലാല്‍ മുമ്പ് വ്യക്തമാക്കിരുന്നു. വി എ ശ്രീകുമാര്‍ മേനോനാണു രണ്ടാമൂഴം സംവിധാനം ചെയ്യാനിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഭീഷ്മരായി അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നു ബിഗ് ബിയുടെ മാധ്യമവിഭാഗം അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. Read more about രണ്ടാമൂഴത്തിൽ ബിഗ് – ബിയില്ല’[…]

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരായി.

06:16 pm 5/4/2017 ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരായി. ‘കാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ സംവിധാകന്‍ അരുണ്‍കുമാര്‍ അരവിന്ദും ചിത്രത്തിന്റെ തിരക്കഥാകൃത്തായ അനന്തപത്മനാഭനും ചേര്‍ന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം. കോക്‌ടെയില്‍, Read more about അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരായി.[…]