ലെവി നല്‍കി പദവി മെച്ചപ്പെടുത്തുന്നതിന് സപ്പോര്‍ട്ട് നിതാഖാത് പദ്ധതി ഒക്ടോബര്‍ രണ്ടു മുതല്‍ .

08:49 am 12/9/2016 – ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ് ചുവപ്പ് ,മഞ്ഞ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി നല്‍കി പദവി മെച്ചപ്പെടുത്തുന്നതിന് അവസരമൊരുങ്ങുന്നു .തൊഴില്‍ ,സാമൂഹിക ,വികസന മന്ത്രാലയം ആരംഭിക്കുന്ന സപ്പോര്‍ട്ട് നിതാഖാത്ത് പദ്ധതിയിലൂടെയാണ് പദവി മെച്ചപെടുത്തുന്നതിനു സാധിക്കുക .ഒക്ടോബര്‍ രണ്ടു മുതല്‍ (മുഹറം ഒന്ന്)ഇതു പ്രാബല്യത്തില്‍ വരും . തൊഴില്‍ ,സാമൂഹിക വികസന മന്ത്രി ഡോ.മുഫരജ് അല്‍ ഹഖ്ബാനി ഇത് സംബന്ധിച്ച് ഉത്തരവിറക്കി .പുതിയ സ്ഥാപനങ്ങള്‍ക്ക് വിപുലീകരണത്തിനു ആവശ്യമായ വീസകള്‍ നേടുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ Read more about ലെവി നല്‍കി പദവി മെച്ചപ്പെടുത്തുന്നതിന് സപ്പോര്‍ട്ട് നിതാഖാത് പദ്ധതി ഒക്ടോബര്‍ രണ്ടു മുതല്‍ .[…]

പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു

09:02am 09/9/2016 ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അംഗങ്ങളുടെ സുരക്ഷാ പദ്ധതിയും പുനരധിവാസ പദ്ധതിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുമായി റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു. സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷന്‍ യൂണിറ്റുകളുടെ രൂപീകരണ ചുമതലയുള്ള മുതിര്‍ന്ന അംഗമായ ചന്ദ്രസേനന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അന്‍പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്‍ ഖാദര്‍ കണ്ണൂരിനെ Read more about പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു[…]

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഖത്തറില്‍ കര്‍ശന നടപടി

01.10 AM 09-09-2016 ദോഹ: അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഖത്തര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം അവശ്യസാധനങ്ങള്‍ ഇടനിലക്കാരില്ലാതെ വ്യാപാരികളിലേക്കെത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.ഇറച്ചി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്‍ ഇടനിലക്കാരുടെ കുത്തക അവസാനിപ്പിച്ച് വ്യാപാരികള്‍ക്ക് നേരിട്ട് ഇറക്കുമതിചെയ്യാന്‍ അനുവാദം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം അവശ്യസാധനങ്ങളാണ് ഇടനിലക്കാരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. വിപണിയില്‍ മത്സരം ഉറപ്പുവരുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇതുവഴി കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നേരത്തെ 420 ഏജന്റുമാര്‍ക്ക് Read more about വിലക്കയറ്റം നിയന്ത്രിക്കാന്‍ ഖത്തറില്‍ കര്‍ശന നടപടി[…]

അനധികൃത ഹജ്ജ്: കര്‍ശന നടപടിയെന്ന് സൗദി

02.09 AM 09-09-2016 നിയമവിരുദ്ധമായി തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം വാഹനങ്ങളും പിടികൂടി. ജിദ്ദ: അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇരുപത്തിനാല് മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ വെച്ച് അനുമതിപത്രമില്ലാത്ത ലക്ഷക്കണക്കിന് പേരെ പോലീസ് പിടികൂടി. ഹജ്ജിനുള്ള അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം പേര്‍ പ്രവേശന കവാടങ്ങളില്‍ വെച്ച് ഇതുവരെ പോലീസ് പിടിയിലായി. നിയമവിരുദ്ധമായി തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം വാഹനങ്ങളും Read more about അനധികൃത ഹജ്ജ്: കര്‍ശന നടപടിയെന്ന് സൗദി[…]

ദുബായില്‍ തട്ടുകടകള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക്

02.08AM 09-09-2016 ദുബായ്: ദുബായില്‍ തട്ടുകടകള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക് തുറന്നു. ലാസ്റ്റ് എക്‌സിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇവിടുത്തെ തട്ടുകടകളെല്ലാം വാഹനങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആ കാഴ്ചകളിലേക്ക്. ശൈഖ് സായിദ് റോഡില്‍ അബുദാബിയില്‍നിന്ന് ദുബായിലേക്കുള്ള വഴിയില്‍എക്‌സിറ്റ് 11 എടുത്താല്‍ ലാസ്റ്റ് എക്‌സിറ്റില്‍ എത്താം. വാഹന തട്ടുകടകളുടെ കേന്ദ്രമാണിത്. ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളുടെ വേറിട്ട ഇടം. 12 വാഹനങ്ങളാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ട്. ഡ്രൈവ് ഇന്‍ചെയ്ത് ഭക്ഷണം ഓര്‍ഡര്‍നല്‍കി കഴിക്കാനുള്ള സൗകര്യവും എല്ലാ തട്ടുകടകളിലും Read more about ദുബായില്‍ തട്ടുകടകള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക്[…]

കുവൈറ്റില്‍ വിദേശികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് മന്ത്രി

09.37 AM 08-09-2016 കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ വിദേശികളായ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നത് പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതായി തൊഴില്‍സാമൂഹികകാര്യ വകുപ്പ് മന്ത്രി. സ്വദേശികളുടെ ഇരട്ടിയിലധികവും വിദേശികള്‍ ഉള്ള സാഹചര്യത്തില്‍, പുതിയ പദ്ധതികളെ ബാധിക്കാത്ത തരത്തിലായിരിക്കും ഇവ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാപരമായ അന്തരം കുറയക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതായാണ് തൊഴില്‍സാമൂഹിക കാര്യത്തിന്റെയും,ആസൂത്രണ വികസന മന്ത്രിയുമായ ഹിന്ദ് അല്‍ സുബൈഹ് വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ വിദേശികളായ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന പ്രശ്‌നം സംബന്ധിച്ച് ഖലീല്‍ Read more about കുവൈറ്റില്‍ വിദേശികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് മന്ത്രി[…]

ഖത്തറിലെ പൊതുമാപ്പ് ആയിരത്തിലധികം അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തി

09.36 AM 08-09-2016 ഖത്തറില്‍ ഈ മാസം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ആയിരത്തിലധികം അനധികൃത താമസക്കാര്‍ ഉപയോഗപ്പെടുത്തിയതായി സെര്‍ച് ആന്റ് ഫോളോഅപ് വിഭാഗം അറിയിച്ചു. ഇവര്‍ക്ക് മതിയായ യാത്ര രേഖകള്‍ തരപ്പെടുത്തി കൊടുക്കാന്‍ മന്ത്രാലയത്തിന് കഴിഞ്ഞതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം ഔട്ട് പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നവരില്‍ നിന്നും ഈടാക്കുന്ന 60 റിയാല്‍ ഫീസ് പിന്‍വലിക്കണമെന്ന ആവശ്യം എംബസി അധികൃതര്‍ ഇതേവരെ ചെവിക്കൊണ്ടിട്ടില്ല. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടുന്നതിന് ഈ മാസം Read more about ഖത്തറിലെ പൊതുമാപ്പ് ആയിരത്തിലധികം അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തി[…]

യുഎഇയില്‍ അവയവ വില്‍പനക്ക് നിരോധനം

12.04 PM 07-09-2016 അബുദാബി: യുഎഇയില്‍ അവയവ വില്‍പനക്ക് നിരോധനം. മനുഷ്യാവയവ മാറ്റം സംബന്ധിച്ച സുപ്രധാന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ ഉത്തരവ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. അവയവമാറ്റവും അവയോടനുബന്ധിച്ചുള്ള ശസ്ത്രക്രിയകളും നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമലംഘകര്‍ക്ക് കഠിന ശിക്ഷ ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നു. മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍ കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നു ഫെഡറല്‍ ഉത്തരവില്‍ പറയുന്നു. ഫ്രീസോണുകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ അവയവ കോശമാറ്റ ശസ്ത്രക്രിയകള്‍ക്കും Read more about യുഎഇയില്‍ അവയവ വില്‍പനക്ക് നിരോധനം[…]

എമിറേറ്റ്‌സ് വിമാനാപകടം; ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്

02.22 AM 07-09-2016 ദുബായി എമിറേറ്റ്‌സ് വിമാനാപകടത്തെക്കുറിച്ചുള്ള യുഎഇ വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും അവസാന നിമിഷം ലാന്റിംഗ് ഒഴിവാക്കാന്‍ പൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അപകടം നടന്ന് ഒരുമാസത്തിനു ശേഷമാണ് ജിസിഎഎ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മുന്നൂറ് യാത്രക്കാരുമായി അപകടത്തില്‍പെട്ട ബോയിങ്ങ് 777 വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും അവസാന നിമിഷം ലാന്റിംഗ് ഒഴിവാക്കാന്‍ പൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ Read more about എമിറേറ്റ്‌സ് വിമാനാപകടം; ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്[…]

പുതിയ ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരമായി

01.29AM 06-09-2016 ബഹിരാകാശ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്കൊരുങ്ങി യു.എ.ഇ. ദേശീയ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. വിഷന്‍ 2021ന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു. അന്താരാഷ്ട്ര ബഹിരാകാശ പര്യവേക്ഷണ സമൂഹത്തില്‍ കൈകോര്‍ക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായ 2021ഓടെ ബഹിരാകാശ രംഗത്ത് മുദ്രപതിപ്പിച്ചവരുമായി മത്സരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് യു.എ.ഇയുടെ കുതിപ്പെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. Read more about പുതിയ ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരമായി[…]