സൗദിയില്‍ ചാവേര്‍ സ്ഫോടനം

11:35am 05/07/2016 ദമ്മാം/ ജിദ്ദ: സൗദി അറേബ്യയില്‍ മൂന്നിടത്ത് ചാവേര്‍ സ്ഫോടനങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തും മദീന മസ്ജിദുന്നബവിക്കു സമീപം പൊലീസ് എയ്ഡ്പോസ്റ്റിനടുത്തും ഖതീഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിക്ക് സമീപവുമാണ് സ്ഫോടനങ്ങളുണ്ടായത്. ചാവേറുകളെ കൂടാതെ നാലു സുരക്ഷാ ഭടന്മാര്‍ കൂടി കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തുണ്ടായ ആദ്യ ചാവേറാക്രമണത്തില്‍ രണ്ടു സുരക്ഷാഭടന്മാര്‍ക്ക് നിസ്സാര പരിക്കേറ്റു. കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ Read more about സൗദിയില്‍ ചാവേര്‍ സ്ഫോടനം[…]

സൗദി ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം നാലായി

08.31 AM 05-07-2016 സൗദി മദീനയിലെ മോസ്‌കിനു സമീപത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തീര്‍ഥാടകര്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തീഫിലെ പള്ളിയിലും ചാവേര്‍ സ്‌ഫോടനം നടന്നു. തിങ്കളാഴ്ച രാവിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടിരുന്നു. റംസാന്‍ നോമ്പാചരണം അവസാനിക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെ നടന്ന ആക്രമണങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയതാണെന്നാണു കരുതുന്നത്.

കുവൈത്തില്‍ തീപ്പിടിത്തം; പാക് കുടുംബത്തിലെ 10 പേര്‍ മരിച്ചു

09:50am 01/07/2016 കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ഫര്‍വാനിയയിലെ വില്ലയില്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയുണ്ടയ തീപിടിത്തത്തില്‍ പാകിസ്താന്‍ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള അംഗങ്ങളാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കുണ്ട്.

ബഹ്‌റിനിലെ ഹിദ്ദില്‍ കാണാതായ മൂന്നു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

04:15pm 29/6/2016 മനാമ: കാറിന്റെ ഡിക്കിയിലാണു മൃതദേഹം കണ്ടെത്തിയത്. ഫെറാസ് മുഹമ്മദ് എന്ന ഈജിപ്ത് കാരനായ കുട്ടിയുടെ മൃതദേഹമാണു കിട്ടിയത്. കൂട്ടുകാരുമായി കളിക്കാന്‍ പോയ ഫെറോസിനെ ഞായറാഴ്ച വൈകിട്ടായിരുന്നു കാണാതായത്. ഫെറാസിന്റെ സഹോദരിയുടെ കാറില്‍ നിന്നാണു മൃതദേഹം കിട്ടിയത്. കളിക്കുന്നതിനിടയില്‍ ഫെറാസ് കാറിന്റെ ഡിക്കിക്കുള്ളില്‍ കയറുകയും അബദ്ധത്തില്‍ ഉള്ളില്‍ നിന്നു ലോക്ക് ആകുകയുമാണെന്നാണു നിഗമനം. ഇതാറിയാതെയാണു കുടുംബാഗംങ്ങളും പോലീസും കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. കാറില്‍ നിന്നു വരുന്ന ദുര്‍ഗന്ധം ശ്രദ്ധിച്ച വഴിയാത്രക്കാരനാണു വിവരം പോലീസിനെ അറിയിച്ചത്. ബഹ്‌റിനില്‍ Read more about ബഹ്‌റിനിലെ ഹിദ്ദില്‍ കാണാതായ മൂന്നു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.[…]

തൊഴില്‍ മന്ത്രാലയത്തിന്‍െറ മൊബൈല്‍ യൂനിറ്റ് ജിദ്ദയില്‍

12:07pm 28/06/2016 ജിദ്ദ: മൊബൈല്‍ കടകളില്‍ സൗദിവത്കരണം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് തൊഴില്‍ വകുപ്പും മാനവ വിഭവ ശേഷി വകുപ്പും സംയുക്തമായി ഒരുക്കിയ മൊബൈല്‍ വിവര കേന്ദ്രം ജിദ്ദയിലത്തെി. പ്രത്യേകം അലങ്കരിച്ച ബസിലാണ് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ 2.30 വരെ മൊബൈല്‍ യൂനിറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. ചൊവ്വാഴ്ച കൂടി സേവനം ജിദ്ദയിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ മേഖലകളില്‍ ലഭ്യമായ തൊഴിലുകള്‍, വിവിധ കോഴ്സുകള്‍, പരിശീലന കേന്ദ്രങ്ങള്‍, അറ്റകുറ്റപ്പണികള്‍ക്കായുള്ള കേന്ദ്രങ്ങള്‍, Read more about തൊഴില്‍ മന്ത്രാലയത്തിന്‍െറ മൊബൈല്‍ യൂനിറ്റ് ജിദ്ദയില്‍[…]

ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും.

10:19AM 27/6/2016 ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും. തീര്‍ഥാടകരെ കൊണ്ടുപോകുന്ന ബസ്സുകള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം. മക്കയിലും പുണ്യ സ്ഥലങ്ങളിലുമുള്ള യാത്രക്കിടയിലെ ഓരോ ഘട്ടങ്ങളിലും െ്രെഡവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പുതിയ നിരീക്ഷണ സംവിധാനം സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സിംസിം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ ഹജ്ജ് മന്ത്രാലയം, ട്രാന്‍സ്‌പോര്‍ട്ടിങ് ഓഫീസ്, മുത്വവ്വഫ് സ്ഥാപനങ്ങള്‍, Read more about ഹജ്ജ് തീര്‍ഥാടകരുടെ ബസ്സുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കും.[…]

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തദിവസങ്ങളില്‍ അധികരിച്ച തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡി.ജി.സി.എ

01:23pm 23/6/2016 കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തദിവസങ്ങളില്‍ അധികരിച്ച തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി ഒരാഴ് ചക്കകം തിരക്ക് നിയന്ത്രണവിധേയമാകുമെന്ന് ഡി.ജി.സി.എ ജനറല്‍ ഡയറക്ടര്‍ യൂസുഫ് അല്‍ ഫൗസാന്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന മേഖല കൂടുതല്‍ വിശാലമാക്കും. എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഗേറ്റ്, സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും മാത്രമായി ഒരു ഗേറ്റ്, ഫസ്റ്റ് ക്‌ളാസ്, Read more about കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തദിവസങ്ങളില്‍ അധികരിച്ച തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡി.ജി.സി.എ[…]

വിവാഹ വസ്ത്രത്തില്‍ എത്തിയ മണവാട്ടിയെ മക്കയില്‍ തടഞ്ഞു.

05:34pm 28/5/2016 ജിദ്ദ: സൗദി അറേബ്യയിലെ മക്ക ഹറമില്‍ വിവാഹ വസ്ത്രം ധരിച്ച് എത്തിയ നവവധുവിനെ മതകാര്യ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു .മൊറോക്കോ സ്വദേശിനിയായ മണവാട്ടിയാണ് മക്ക ഹറമില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഏറെ നേരം കാത്തു നിന്നെങ്കിലും ഉദ്യോഗസ്ഥരുടെ എതിര്‍പ്പുമൂലം നവവധു പിന്‍വലിഞ്ഞു. വിവാഹ വസ്ത്രം ധരിച്ച് ഹറം കവാടത്തിനു മുന്നില്‍ കാത്തുനില്‍ക്കുന്ന കല്യാണ പെണ്ണിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്

ഖത്തര്‍ മദ്രസ്സയിലെ അധ്യാപകരെ ആദരിച്ചു

09:17am 20/5/2016 ദോഹ : വിശിഷ്ട സേവനത്തിന് വക്‌റ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയിലെ ഏതാനും അധ്യാപകരെ ആദരിച്ചു. വര്‍ഷങ്ങളായി പ്രൈമറി ഫൈനല് ബാച്ചിന് കാര്യക്ഷമമായി നേതൃത്വം നല്കുന്ന അബ്ദുല്, വി പി മുഹമ്മദ് ഷരീഫ് ,പി അബ്ദുല്ല ,എന്നിവരെയും കുറ്റമറ്റ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നല്കുന്ന പരീക്ഷാ കണ്ട്രോളര്‍ പി വിനിസാര്‍ എന്നിവരെയുമാണ് ആദരിച്ചത് ശാന്തിനികേതന്ഇന്ത്യന് ഉപഹാരങ്ങല് ഇന്ത്യന് ഇസ്ലാമിക്അസോസിയേഷന് പ്രസിടന്ടു വി ഫൈസല് , വിദ്യാഭ്യാസ വിഭാഗം മേധാവി കെസി അബ്ദുല്ലത്തീഫ് എന്നിവര്‍ നല്കി. Read more about ഖത്തര്‍ മദ്രസ്സയിലെ അധ്യാപകരെ ആദരിച്ചു[…]

ഖുര്‍ആന്‍ ഹിഫ്‌ള് ചോദ്യോത്തര മത്സരത്തില്‍ മലയാളിക്ക് അഭിമാനനേട്ടം

08:33am 24/04/2016 ജിദ്ദ: ജിദ്ദ മലിക് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഖുര്‍ആന്‍ ഹിഫ്‌ള് ചോദ്യോത്തര മത്സരത്തില്‍ ഒന്നാം സ്ഥാനം മലയാളിക്ക്. കൊല്ലം ചവറ സ്വദേശി ഡോ. മുഹമ്മദ് ഇബ്രാഹീം ത്വാഹക്കാണ് അഭിമാനനേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 30ഓളം കോളേജുകളില്‍ നിന്ന് വിവിധ രാജ്യക്കാര്‍ ഉള്‍പെടെ നൂറോളം പേരില്‍ വിജയിയാവുന്ന ആദ്യ ഏഷ്യക്കാരനാണ് ഡോ. മുഹമ്മദ് ഇബ്രാഹീം ത്വാഹ. ജിദ്ദ ബാറ്റര്‍ജി കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ അവസാനവര്‍ഷ എം.ബി.ബി. എസ് വിദ്യാര്‍ഥിയാണ്. Read more about ഖുര്‍ആന്‍ ഹിഫ്‌ള് ചോദ്യോത്തര മത്സരത്തില്‍ മലയാളിക്ക് അഭിമാനനേട്ടം[…]