ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന 16 നില ഫ്ളാറ്റിന് തീ പിടിച്ചു.

01:01 pm 15/4/2017 ദുബൈ: മലയാളി ഉള്‍പ്പെടെ രണ്ടു മരണം. അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം. താഴെ നിലയില്‍ പ്രവര്‍ത്തിച്ച അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. ഒരാള്‍ മലപ്പുറം സ്വദേശിയും അപരന്‍ ബംഗ്ളാദേശുകാരനുമാണ്.അഞ്ചുപേര്‍ക്ക് പരിക്കുളളതായും റിപ്പോര്‍ട്ടുണ്ട്. വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായിരുന്നു. അതിനു Read more about ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന 16 നില ഫ്ളാറ്റിന് തീ പിടിച്ചു.[…]

ബർ ദുബായിൽ ബ്രിട്ടീഷ് എംബസിക്ക് സമീപമുള്ള പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം.

10:44 am 14/4/2017 ദുബായ്: വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ച്ചു. കനത്ത പുകയിൽ ശ്വാസ തടസം നേരിട്ട ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ദുബായിലെ ബുർജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം.

11:33 am 2/4/2017 ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും സുരക്ഷാജീവനക്കാരും സംഭവ സ്ഥലത്തെത്തി തീയണച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

പെട്രോളിനും ഡീസലിനും വില കുറയുക.

06:42 pm 29/3/2017 അബൂദബി: ഏപ്രിലിലെ വിലയിലാണ് മൂന്ന് ഇനം പെട്രോളിനും ഡീസലിനും വില കുറയുക. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.03 ദിർഹം ആയിരുന്നത് 1.95 ദിർഹമായും സ്പെഷൽ 95 പെട്രോൾ 1.92 ആയിരുന്നത് 1.84 ആയും ഇ പ്ലസ് പെട്രോൾ 1.85 ആയിരുന്നത് 1.77 ആയുമാണ് കുറയുക. ഡീസൽ വില ലിറ്ററിന് 2.02ൽനിന്ന് 1.95 ദിർഹം ആയും കുറയും. സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയിൽ രണ്ട് ദിർഹവും ജനുവരിയിൽ 1.91 ദിർഹവുമായിരുന്നു. സ്പെഷൽ 95ന് Read more about പെട്രോളിനും ഡീസലിനും വില കുറയുക.[…]

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു.

06:58 am 26/3/2017 ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സർവീസുകൾ വഴി തിരിച്ചുവിടുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തതായി വിമാനത്താവള വക്താവ് വ്യക്തമാക്കി. ദുബായ് എയർപോർട്ട് പരിസരത്തെ ആലിപ്പഴ വർഷം ദീർഘനേരം നീണ്ടുനിന്നു. മഴ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ ദുബായിയിൽ 1500ൽ അധികം വാഹനാപകടങ്ങൾ ഉണ്ടായതായും വലിയ ഗതാഗതക്കുരുക്കിന് കാരണമായതായും ദുബായ് പോലീസ് Read more about ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു.[…]

പെരുമഴയിൽ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി നിരവധി വാഹനങ്ങൾ മുങ്ങി.

02:10 pm 26/3/2017 കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രാത്രിയുണ്ടായ പെരുമഴയിൽ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി നിരവധി വാഹനങ്ങൾ മുങ്ങി. അഗ്നിശമന സേന ഉണർന്നു പ്രവർത്തിച്ചതിനാൽ അത്യാഹിതങ്ങൾ ഒഴിവായി. മഴയത്ത് വാഹന ഗതാഗതം പ്രയാസത്തിലായതോടെ പാലങ്ങൾക്കടിയിലും മറ്റും നിർത്തിയിട്ട വാഹനങ്ങളാണ് വെള്ളം ഉയർന്നതോടെ മുങ്ങിയത്. അഗ്നിശമന സേന ടാങ്കറുകൾ എത്തിച്ച് വെള്ളം വറ്റിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫഹാഹീൽ, മംഗഫ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ മുങ്ങിയത്. വെള്ളിയാഴ്ച പകൽ ചെറിയ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമായിരുന്നെങ്കിൽ രാത്രിയോടെ മഴ കനത്തു. കൂടുതൽ ജലസാന്ദ്രതയുള്ള വൻ Read more about പെരുമഴയിൽ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി നിരവധി വാഹനങ്ങൾ മുങ്ങി.[…]

യുഎഇയില്‍ കനത്തമഴ

08:00 am 25/3/2017 ദുബായ്: യുഎഇയില്‍ കനത്തമഴ, റോഡ് വ്യോമഗതാഗതം താറുമാറായി.രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.

8:44 am 20/3/2017 ഈ അവസരം നിയമലംഘകരായ വിദേശികള്‍ എല്ലാം പ്രയോജനപ്പെടുത്തണമെന്നും അതിനു ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണമെന്നും ആഭ്യന്ത്രര മന്ത്രാലയം ആവശ്യപ്പെട്ടു. ഈ മാസം 29 മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്ന നിയമലംഘകരായ വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകില്ല.

ദുബായ് മീഡിയ സിറ്റി ടവറിൽ തീപിടുത്തം.

08:25 am 16/3/2017 ദുബായ്: ദുബായ് മീഡിയ സിറ്റി ടവറിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു തീപിടുത്തമുണ്ടായത്. ടവറിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപയമുണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ തീപിടുത്തമുണ്ടായതിനെ തുടർന്നു ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. നേരിയ തീപിടുത്തമാണ് ഉണ്ടായതെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

കാറ്റ്​ ജനങ്ങളെ ശരിക്കും വലച്ചു.

10:16 am 15/3/2017 ഷാര്‍ജ: ചൊവ്വാഴ്ചയെത്തിയ കാറ്റ്​ ജനങ്ങളെ ശരിക്കും വലച്ചു. താപനില 30 വരെ എത്തിയ സമയത്താണ് പൊടിക്കാ​െറ്റത്തിയത്​. പുലര്‍ച്ചെ നേരിയ ചാറൽ കണ്ടപ്പോള്‍ മഴ കിട്ടിയേക്കുമെന്ന്​ കാത്തിരുന്നവരുടെ പ്രതീക്ഷ തെറ്റിച്ച്​ വീശിയ പൊടിക്കാറ്റിന് രാത്രിയായിട്ടും എമിറേറ്റി​െൻറ പലഭാഗത്തും കുറവ് വന്നിട്ടില്ല. മണല്‍ പ്രദേശങ്ങളിലെ റോഡുകളെയാണ് കാറ്റ് കാര്യമായി ബാധിച്ചത്. ഇവിടങ്ങളില്‍ ദൂരകാഴ്ച്ചയില്‍ കുറവുണ്ടായി. സൈക്കിള്‍, ബൈക്ക്, കാല്‍നടയാത്രക്കാരെയും പൊടിക്കാറ്റ് കഷ്​ടപ്പെടുത്തി. മട്ടുപ്പാവുകളില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങളും മേല്‍ക്കൂരകളി​െല ഡിഷും കാറ്റിൽ പറന്നു. പാതയോരത്തെ മരച്ചില്ലകളൊടിഞ്ഞു. കാറ്റ് Read more about കാറ്റ്​ ജനങ്ങളെ ശരിക്കും വലച്ചു.[…]