സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
07:42 am 27/5/2017 ശ്രീനഗർ: ജമ്മുകാഷ്മീർ സർക്കാർ സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാഷ്മീർ സംഘർഷങ്ങളെ തുടർന്നാണ് സാമൂഹികമാധ്യമങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 26 ന് ആണ് സാമൂഹികമാധ്യമങ്ങളെ സർക്കാർ വലിക്കിയത്. സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.