പടക്കക്കടയിൽ പൊട്ടിത്തെറി; വഡോദരയിൽ എട്ടു പേർ മരിച്ചു

02.35 am 29/10/2016 ന്യൂഡൽഹി: ഗുജറാത്തിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. വഡോദരയിലെ രുസ്തംപുരയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം ഉടൻ സ്‌ഥലത്തെത്തി തീയണച്ചു. ദീപാവലി പ്രമാണിച്ച് വൻ പടക്കശേഖരമാണ് കടകളിൽ സൂക്ഷിച്ചിരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ മുഖത്തിന് കുത്തി

02.31 AM 29/10/2016 ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ മുഖത്ത് കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ കോയമ്പേടിലാണു സംഭവം. ഇവിടുത്തെ ബസ് ടെർമിനലിൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ പ്രദേശവാസികളുടെ സഹായത്തോടെ അക്രമിയെ പിടികൂടി. മൂന്നു വർഷം മുമ്പ് ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നതായും അന്നുതൊട്ട് താൻ നടത്തിയ പ്രണയാഭ്യർഥനകൾ നിരസിച്ചതാണ് അക്രമത്തിനു കാരണമെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി. 32കാരനായ അക്രമിയെ കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.

വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന റോക്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

02.13 AM 29/10/2016 ന്യൂഡല്‍ഹി: തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയ വിദ്യാര്‍ഥിയെ പിന്തുടര്‍ന്നുചെന്ന് വെടിവച്ചുകൊന്ന ബിഹാര്‍ രാഷ്ര്ടീയ നേതാവിന്റെ മകന്‍ റോക്കി യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. പാറ്റ്‌ന ഹൈക്കോടതിയാണ് രാകേഷ് രഞ്ജന്‍ എന്ന റോക്കി യാദവിന് (21) കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ മേയിലാണ് ആദിത്യ സച്‌ദേവ (19) എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ റോക്കി യാദവ് Read more about വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന റോക്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി[…]

ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

02.10 AM 29/10/2016 ശ്രീനഗര്‍: വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ജാമിയ പള്ളിയിലേക്ക് വിഘടനവാദികള്‍ പ്രകടനത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ സുരക്ഷാസേന കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നൗഹാട്ട, ഖന്യാര്‍, സഫകദാല്‍, റെയ്‌നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. അക്രമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കാഷ്മീരിന്റെ മറ്റു പ്രദേശങ്ങളില്‍ നിലവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, വിഘടനവാദികള്‍ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 112ാം ദിവസവും താഴ്വരയിലെ സാധാരണ ജനജീവിതം പൂര്‍വസ്ഥിതിയിലേക്കെത്തിയിട്ടില്ല. ജൂലൈ Read more about ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി[…]

വ്യോമസേന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

01.44 AM 29/10/2016 ബംഗളുരു: വ്യോമസേന ഉദ്യോഗസ്ഥന്റെ ബംഗളുരുവിലുള്ള വാടക വീട്ടില്‍ നിന്നും ഒന്‍പത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.. നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് നേരത്തെ അറസ്റ്റിലായ വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡിയുടെ വാടക വീട്ടില്‍ നിന്നും ആംപിടമിന്‍ എന്ന മയക്കുമരുന്ന് പിടികൂടിയത്. ഈ മാസം ആദ്യം ഹൈദരാബാദിലും ചെന്നൈയിലും ബംഗളുരുവിലും നടത്തിയ റെയ്ഡില്‍ നാല്‍പത്തിയഞ്ച് കോടി രൂപ വിലമതിക്കുന്ന 230 കിലോഗ്രാം മയക്കുമരുന്ന് എന്‍സിബി പിടികൂടിയിരുന്നു. ശാസ്ത്രജ്ഞനായ വെങ്കട് രാമറാവു, വിങ് Read more about വ്യോമസേന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടി[…]

നജീബിനെ കാണാതായിട്ട് രണ്ടാഴ്ച; എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല

09.37 AM 28/10/2016 ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. നജീബിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നജീബിനെ ആക്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല, നജീബിനെ ആക്രമിച്ചവരില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതാരാണെന്ന് കണ്ടെത്തുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് Read more about നജീബിനെ കാണാതായിട്ട് രണ്ടാഴ്ച; എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല[…]

മേഘാലയയിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയും അഞ്ച് മക്കളും മരിച്ചു

09.32 AM 28/10/2016 ഷില്ലോംഗ്: മേഘാലയയിലെ കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതിയും അഞ്ചു മക്കളും മരിച്ചു. ത്രിസ്‌ടോലിന്‍ ഷാംഗ്പ്ലിയാംഗ്(35) എന്ന യുവതിയും ഏഴുമാസം മുതല്‍ ഒമ്പതുവയസുവരെയുള്ള കുട്ടികളുമാണ് മരിച്ചത്. ഇവരെ മൗപ്ലാംഗ് ബ്ലോക്കിലെ നോംഗ്തിമൈ നെംഗ് ഗ്രാമത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനു സമീപമുള്ള ട്രാന്‍ഫോമറില്‍ നിന്ന് വൈദ്യുതാഘാമേറ്റു മരിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും എങ്ങനെയാണ് മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ Read more about മേഘാലയയിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയും അഞ്ച് മക്കളും മരിച്ചു[…]

പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

09.25 AM 28/10/2016 ചെന്നൈ: ചെന്നൈയിലെ കോയമ്പേടില്‍ പ്രണയാഭ്യര്‍ഥ നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെണ്‍കുട്ടി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു.

ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവര്‍ പിടിയില്‍

09.22 AM 28/10/2016 ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ പിടിയില്‍. വിക്രാന്ത് ഗുര്‍ജാര്‍, മോഹിത് ഗുര്‍ജാര്‍ എന്നിവരാണ് പിടിയിലായത്. ഡോക്ടര്‍ ഡി.എസ്. വര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഒക്ടോബര്‍ 13നാണ് ഡോക്ടറെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് മസ്ത്രിപൂര്‍ ജില്ലയില്‍വച്ച് ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 ലക്ഷം രൂപയ്ക്കാണ് ഇരുവരും ഡോക്ടറെ കൊലപ്പെടുത്താന്‍ കരാര്‍ ഏറ്റെടുത്തത്. ഭൂമാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറഞ്ഞു.

നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ

09.10 AM 28/10/2016 ജമ്മു: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ്. തുംഗ്ദാര്‍, അഖ്‌നൂര്‍, മെന്താര്‍ അതിര്‍ത്തികളിലാണ് വെടിവയ്പ് തുടരുന്നത്. വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പാക് റേഞ്ചര്‍മാരെകൂടാതെ പാക് കമാന്‍ഡോകളും വെടിവയ്പില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി. അതിര്‍ത്തി രക്ഷാ സേന ഡിജിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.