രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ പ്രതിഷേധം.

06:33 pm. 22/5/2017 ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. 40പേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാർ താരത്തിന്‍റെ കോലം കത്തിച്ചു. ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ താരം രാഷ്ട്രീയ പ്രവേശനത്തിലെക്കെന്ന തരത്തിൽ ചില സൂചനകൾ നൽകിയിരുന്നു. ഇതിനു ശേഷം രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴകത്ത് ചൂടുള്ള ചർച്ചയാണ്. ഇതിനു പിന്നാലെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. Read more about രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ പ്രതിഷേധം.[…]

സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി.

10:10 am 22/5/2017 ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ ആ​റു​മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ജ​ഡ്​​ജി സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. സു​പ്രീം​കോ​ട​തി​യി​ൽ ജ​സ്​​റ്റി​സ്​ ക​ർ​ണ​നു​വേ​ണ്ടി ഹാ​ജ​രാ​യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ മാ​ത്യു ജെ. ​നെ​ടും​പാ​റ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നും ജ​സ്​​റ്റി​സ്​ ക​ർ​ണ​​െൻറ മ​ക​ൻ സി.​എ​സ്. സു​ഗ​നും രാ​ഷ്​​ട്ര​പ​തി​യു​ടെ സെ​ക്ര​ട്ട​റി അ​ശോ​ക്​ മേ​ത്ത​ക്കാ​ണ്​ നി​വേ​ദ​നം ന​ൽ​കി​യ​തെ​ന്ന്​ അ​ഡ്വ. നെ​ടും​പാ​റ അ​റി​യി​ച്ചു. ക​ർ​ണ​ന്​ രാ​ഷ്​​പ്ര​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​നു​ള്ള അ​നു​മ​തി തേ​ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, Read more about സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി.[…]

മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു

10:09 am 22/5/2017 ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജ​ബ​ൽ​പൂ​രി​ൽ​നി​ന്നു ദി​ന്ദോ​റി​യി​ലേ​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ലു മ​ണി​യോ​ടെ കോ​ട്വാ​ലി​യി​ൽ ബ​സ് കു​ഴി​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽമോ​ഹ​ൻ ഭാ​ഗ​വ​തി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​മി​ത് ഷാ

10:58 pm 21/5/2017 ന്യൂ​ഡ​ൽ​ഹി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​തേ​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മി​ത് ഷാ ​ബി​ജെ​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ൻ രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. Read more about പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽമോ​ഹ​ൻ ഭാ​ഗ​വ​തി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​മി​ത് ഷാ[…]

താനെയിൽനിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി.

10:34 am 21/5/2017 താനെ: മഹാരാഷ്ട്രയിലെ താനെയിൽനിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ശനിയാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. ആയിരത്തിന്‍റെ 6455 നോട്ടുകളും അഞ്ഞൂറിന്‍റെ 7090 നോട്ടുകളുമാണ് പിടികൂടിയത്. വിശദമായ അന്വേഷണത്തിനായി പിടിച്ചെടുത്ത നോട്ടുകൾ ആദായനികുതി വകുപ്പിനു കൈമാറിയതായി പോലീസ് അറിച്ചു. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയ പരിധി മാർച്ചിൽ Read more about താനെയിൽനിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി.[…]

പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ൾ ച​​​​വ​​​​റ്റു​​​​കൂ​​​​ന​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി.

10:29 am 21/5/2017 കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: തമിഴ്നാട്ടിൽ പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ൾ ച​​​​വ​​​​റ്റു​​​​കൂ​​​​ന​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി. സേ​​​​ലം ജി​​​​ല്ല‍യി​​​​ലു​​​​ള്ള അ​​​​ത്തൂ​​​​രി​​​​ലാ​​​​ണു സം​​​​ഭ​​​​വം. 500,1000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. മാ​​​​ലി​​​​ന്യം നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​വ​​​​രാ​​​​ണു വ​​​​ൻ​​​​നോ​​​​ട്ടു ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സംഭവത്തിൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ബസിനു മുകളിലേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് നാലു പേർ മരിച്ചു.

02:07 pm 20/5/2017 ലക്നോ: ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് പൊട്ടി വീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് നാലു പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം. ബാന്ദയിലെ ബസ്പുര- ഭാത റോഡിലൂടെ പോവുകയായിരുന്ന ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ബസ് പോസ്റ്റിലിടിച്ചതിനു പിന്നാലെ വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. 11000വോൾട്ടുള്ള വൈദ്യുതികമ്പിയാണ് ബസിനു മുകളിലേക്ക് വീണത്. സംഭവത്തിൻ 15 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹമാചൽപ്രദേശിൽ വീണ്ടും ഭൂചലനമുണ്ടായി.

2:04 pm 20/5/2017 ഷിംല: ഹിമാചൽപ്രദേശിലെ ചംബ ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 9.11നാണ് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല. 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്. വെള്ളിയാഴ്ച 2.8ഉം 4.5ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളായിരുന്നു ഉണ്ടായത്.

ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന്​ ആയിരക്കണക്കിന്​ യാത്രക്കാർ വഴിയിൽ കുടുങ്ങി.

10:08 am 20/5/2017 ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിഷ്​ണുപ്രയാഗിനു സമീപം ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന്​ ആയിരക്കണക്കിന്​ യാത്രക്കാർ വഴിയിൽ കുടുങ്ങി. ചമോലി ജില്ലയിൽനിന്ന്​ ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്​ച ഉച്ചക്കാണ്​ സംഭവം. കൂറ്റൻ പാറക്കല്ലുകൾ അടർന്നുവീണ്​ റിഷികേശ്​^ബദ്​രീനാഥ്​ ഹൈവേ തകർന്നതോടെ ഇതുവഴി ഗതാഗതം നിലച്ചു. നൂറുകണക്കിന്​ വാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്​. 13,500ഒാളം പേർ വിവിധ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട നിലയിലാണ്​. യാത്രക്കാർക്ക്​ ആർക്കും പരിക്കില്ല. 150 മീറ്റർ പരിധിയിൽ പാറക്കല്ലുകളും മണ്ണും കൂടിക്കിടക്കുന്നതിനാൽ റോഡ്​ വീണ്ടും തുറന്നുകൊടുക്കാൻ രണ്ടു Read more about ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന്​ ആയിരക്കണക്കിന്​ യാത്രക്കാർ വഴിയിൽ കുടുങ്ങി.[…]

മ​​ണി​​പ്പു​​രി​​ലെ ചാ​​ന്ദേ​​ൽ ജി​​ല്ല​​യി​​ൽ സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​ലു പോ​​ലീ​​സ് ക​​മാ​​ൻ​​ഡോ​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു.

10:00 am 20/5/2017 ഇം​​ഫാ​​ൽ: ഇ​​വ​​രി​​ൽ ര​​ണ്ടു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ഇം​​ഫാ​​ൽ-​​മോ​​റെ റോ​​ഡി​​ൽ വെള്ളിയാഴ്ച ഉ​​ച്ച​​യ്ക്ക് 12.45നാ​​ണു സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പോ​​ലീ​​സു​​കാ​​രെ വ്യോ​​മ​​സേ​​ന ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ഇം​​ഫാ​​ലി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു. മ​​ണി​​പ്പു​​രി​​ൽ ഈ ​​മാ​​സം ര​​ണ്ടാം ത​​വ​​ണ​​യാ​​ണു സു​​ര​​ക്ഷാ സൈ​​നി​​ക​​ർ​​ക്കു നേ​​ർ​​ക്കു തീ​​വ്ര​​വാ​​ദി ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത്.