കശ്മീരിലെ ബന്ദിപ്പോറില്‍ ഏറ്റുമുട്ടല്‍

02:41 pm 2/09/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപ്പോറിലെ അരാഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം ഗ്രാമം വളഞ്ഞിരിക്കുകയാണ്. ഉറി ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരര്‍ ജനവാസകേന്ദ്രങ്ങളില്‍ ഒളിച്ചിരുന്നാണ് ആക്രമണം നടത്തുന്നത്.

നവാസ് ശരീഫിന്റെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ

08:32 am 22/9/2016 ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസ്താവനയോട് ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ബൂര്‍ഹാന്‍ വാണിയെ മഹത്വവല്‍കരിച്ചുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ആ രാജ്യത്തിന് തീവ്രവാദികളോടുള്ള മമതയാണ് കാണിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. അക്രമണങ്ങളും ചര്‍ച്ചകളും ഒന്നിച്ചു കൊണ്ടുപോകാനാവില്ലെന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ പ്രതികരിച്ചു. തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് നവാസ് ഷെരീഫിന് ഐക്യരാഷ്ട്ര സഭയില്‍ മറുപടി നല്‍കും.

550 ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി നെസ്ലെ സുപ്രീംകോടതിയില്‍

08:30 AM 22/09/2016 ന്യൂഡല്‍ഹി: വിപണിയില്‍നിന്ന് തിരിച്ചുവിളിച്ച 550ഓളം ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി ‘നെസ്ലെ‘ സുപ്രീംകോടതിയെ സമീപിച്ചു. കാലാവധി കഴിഞ്ഞ നൂഡ്ല്‍സ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഉല്‍പാദകരായ നെസ്ലെയുടെ നീക്കം. 39 കേന്ദ്രങ്ങളിലാണ് മാഗി നൂഡ്ല്‍സ് സൂക്ഷിച്ചിട്ടുള്ളത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. കമ്പനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് Read more about 550 ടണ്‍ മാഗി നൂഡ്ല്‍സ് നശിപ്പിക്കാന്‍ അനുമതിതേടി നെസ്ലെ സുപ്രീംകോടതിയില്‍[…]

സ്വകാര്യ ആശുപ്രതികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നേഴ്‌സുമാരുടെ ശമ്പളം നല്‍കാന്‍ നിര്‍ദേശം

08:17 am 22/9/2016 ന്യൂഡല്‍ഹി: 200 കിടക്കകളുള്ള സ്വകാര്യ ആശുപ്രതികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നേഴ്‌സുമാരുടെ വേതനം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം. ഇതറിയിച്ചുകൊണ്്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്കു കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. നേഴ്‌സുമാരുടെ വേതനം സംബന്ധിച്ച സുപ്രീം കോടതി റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേനം 20,000 രൂപയാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

05:34 PM 21/09/2016 ന്യൂഡൽഹി: മദ്യം വിളമ്പാനും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാതെ പ്രവർത്തിക്കാനും മഹാരാഷ്ട്രയിലെ മൂന്ന് ഡാൻസ് ബാറുകൾക്ക് സുപ്രീംകോടതി അനുമതി നൽകി. ഡാൻസ് ബാറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിച്ച ബാറുകൾക്കാണ് സുപ്രീംകോടതി പ്രവർത്താനാനുമതി നൽകിയത്. വാദത്തിനിടെ, ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. രാത്രി ഒരുമണിക്ക് ശേഷവും തുറന്ന് പ്രവർത്തിക്കാൻ ബാറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിന്നിരുന്ന പഴയ നിയമമനുസരിച്ചായിരിക്കും ഈ ബാറുകൾ പ്രവർത്തിക്കുക. യുവതികൾ ഡാൻസ് ചെയ്യുന്ന ഇടങ്ങളിൽ Read more about ഡാൻസ് ബാറുകളിൽ മദ്യം നിരോധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി[…]

ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്- ബോംബെ ഹൈകോടതി

O5:33 PM 21/09/2016 മുംബൈ: സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീയുടേതാണെന്ന് ബോംബെ ഹൈകോടതി. ഗര്‍ഭസ്ഥ ശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ളെങ്കില്‍ ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ തഹില്‍രമണി, ജസ്റ്റിസ് മൃദുല ഭട്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. വിവാഹം കഴിഞ്ഞവര്‍ക്ക് മാതമല്ല, പങ്കാളികളുമായി കഴിയുന്നവര്‍ക്കും ഈ ഉത്തരവ് പ്രകാരം ഗര്‍ഭസ്ഥശിശുവിനെ ഒഴിവാക്കാനാവും. നിലവിലുള്ള ഗര്‍ഭഛിദ്ര നിയമപ്രകാരം 12 ആഴ്ചവരെയുള്ള ഭ്രൂണം മാത്രമേ വൈദ്യസഹായത്തോടെ അലസിപ്പിക്കാന്‍ കഴിയൂ. ഗര്‍ഭസ്ഥശിശുവിന് പ്രകടമായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ, Read more about ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്- ബോംബെ ഹൈകോടതി[…]

ചോരയൊലിക്കുന്ന മൃതദേഹവുമായി ഡ്രൈവർ കാറോടിച്ചത് 3 കിലോമീറ്റർ

11:55 AM 21/09/2016 മെഹബൂബ നഗർ: അമിതവേഗതയിലോടിച്ച കാറിടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവർ കാർ ഓടിച്ചത് മൂന്നുകിലോമീറ്ററോളം ദൂരം. തെലങ്കാനയിലെ മെഹബൂബ നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുർണൂലിൽ നിന്നും വന്ന ചുവന്ന ഷെവർലെ കാറാണ് അപകടത്തിടയാക്കിയത്. ശ്രീനിവാസലു എന്ന 38കാരനായ തൊഴിലാളി മെഹബൂബ നഗർ ബസ് സ്റ്റാന്‍റ് പരിസരത്ത് റോഡ് മുറിച്ചു കടക്കവെയാണ് 8.30 ഓടെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ശ്രീനിവാസലു മുകളിലേക്ക് തെറിക്കുകയും കാറിന്‍റെ മുകൾഭാഗത്ത് വീഴുകയുമായിരുന്നു. അപകടത്തിന് ശേഷം വാഹനം നിറുത്തുന്നതിന് പകരം Read more about ചോരയൊലിക്കുന്ന മൃതദേഹവുമായി ഡ്രൈവർ കാറോടിച്ചത് 3 കിലോമീറ്റർ[…]

കടല്‍ക്കൊല: പ്രതികള്‍ ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം

09:19 AM 21/09/2016 ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്കുള്ള അധികാരം അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തീരുമാനിക്കുന്നതുവരെ ഇരുവരും ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ കേന്ദ്രം നിലപാട് മയപ്പെടുത്തിയതിന്‍െറ പുതിയ ഉദാഹരണമാണിത്. നാവികരെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന ആ രാജ്യത്തിന്‍െറ അപേക്ഷയോടുള്ള പ്രതികരണത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. പ്രതിയായ സാല്‍വതോര്‍ ഗിറോണിനെ ഇറ്റലിക്ക് മടങ്ങാന്‍ കഴിഞ്ഞ മേയില്‍ അനുവദിച്ചിരുന്നു. മാര്‍സി Read more about കടല്‍ക്കൊല: പ്രതികള്‍ ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം[…]

ബി.ജെ.പി: കാരാട്ടിന്‍െറ നിലപാടിന് നിലനില്‍പ്പില്ല

09:19 AM 21/09/2016 ന്യൂഡല്‍ഹി: ഇന്ത്യ ഫാഷിസ്റ്റ് രാജ്യമായി മാറിയിട്ടില്ളെങ്കിലും സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന്‍േറത് ഹിന്ദുരാഷ്ട്ര അജണ്ടയാണെന്നും മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നത് ഫാഷിസ്റ്റ് പ്രവണതകളാണെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുപറഞ്ഞതോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ ബി.ജെ.പിയോടുള്ള മൃദുനിലപാടിന് പാര്‍ട്ടിയില്‍ നിലനില്‍പില്ളെന്ന് വ്യക്തമായി. തിങ്കളാഴ്ച അവസാനിച്ച ത്രിദിന കേന്ദ്രസമിതി യോഗത്തില്‍ കാരാട്ടിന്‍െറ നിലപാടിനെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് എഴുതിയ ലേഖനത്തിലാണ് മോദി സര്‍ക്കാര്‍ ഫാഷിസ്റ്റല്ല മറിച്ച് സമഗ്രാധിപത്യ Read more about ബി.ജെ.പി: കാരാട്ടിന്‍െറ നിലപാടിന് നിലനില്‍പ്പില്ല[…]

കേരള ആര്‍.ടി.സി ഇന്നത്തെയും നാളത്തെയും ബംഗളൂരു സര്‍വിസുകള്‍ റദ്ദാക്കി

09:16 AM 21/09/2016 ബംഗളൂരു: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ച് ബംഗളൂരുവിലേക്കുമുള്ള എല്ലാ ബസ് സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റെടുത്തവരുടെ പണം മുഴുവനായും തിരിച്ചുനല്‍കും. കാവേരിയില്‍നിന്ന് 6000 ഘനയടി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനു പിന്നാലെ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചത്തെ എല്ലാ സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കിയിരുന്നു. സാധാരണ ഇടദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് കാര്യമായ തിരക്കുണ്ടാകില്ളെങ്കിലും പെരുന്നാള്‍, ഓണം അവധിക്കുശേഷം Read more about കേരള ആര്‍.ടി.സി ഇന്നത്തെയും നാളത്തെയും ബംഗളൂരു സര്‍വിസുകള്‍ റദ്ദാക്കി[…]