പാക് നയതന്ത്രത്തില്‍ സുഷമ പുറത്ത്

09:15 am 21/9/2016 ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായി നടക്കുന്ന നയതന്ത്ര പോരാട്ടങ്ങളില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ അസാന്നിധ്യം ശ്രദ്ധേയമാവുന്നു. ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനോട് എങ്ങനെ പ്രതികരിക്കണമെന്ന് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക യോഗത്തിലേക്ക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചില്ല. ഇന്ത്യ-പാക് സംഘര്‍ഷം ഇത്രത്തോളം വളര്‍ന്നിട്ടും വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയോ, ട്വിറ്റര്‍ കുറിപ്പോ ഉണ്ടായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തില്‍ സുഷമ സ്വരാജ് ഒതുക്കപ്പെടുന്ന പ്രശ്നം നേരത്തെ തന്നെയുണ്ട്. എന്നാല്‍, യുദ്ധജ്വരത്തിന്‍െറ അകമ്പടിയോടെ Read more about പാക് നയതന്ത്രത്തില്‍ സുഷമ പുറത്ത്[…]

വ്യോമസേനയുടെ മിഗ് 21 വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി

05:00 PM 20/09/2016 ശ്രീനഗര്‍: വ്യോമസേനയുടെ മിഗ് 21 വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി ടയറിന് തീപിടിച്ചു. പൈലറ്റുമാര്‍ രക്ഷപ്പെട്ടു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സാങ്കേതികമായ ചെറിയ തകരാര്‍ ശ്രദ്ധയില്‍ പെട്ട പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെയാണ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങിയത്. വിമാനം തെന്നിനീങ്ങുന്നതിനിടെ ടയറുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. എന്നാല്‍ ഫയര്‍സേഫ്റ്റി സര്‍വീസിന്‍്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം വിമാനം തീപിടിക്കുന്നതില്‍ നിന്ന് ഒഴിവായി. വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിങ് അറിയിച്ചതിനെ തുടര്‍ന്ന് റണ്‍വേയില്‍ Read more about വ്യോമസേനയുടെ മിഗ് 21 വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി[…]

സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു

04:59 PM 20/09/2016 ചണ്ഡിഗഡ്: പഞ്ചാബിലെ അമൃതസറില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമൃതസറിലെ മുഹാവാ ഗ്രാമത്തിലാണ് അപകടം. നഴ്സറി സ്കൂളില്‍ നിന്നും കുട്ടികളുമായി വന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 50 ഓളം കുട്ടികളാണ് ബസില്‍ യാത്രചെയ്തിരുന്നത്. പരിക്കേറ്റ കുട്ടികളെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത.

എയർ ഇന്ത്യ വിമാനത്തിന്​ ബോംബ്​ ഭീഷണി

02:11 PM 20/09/2016 കൊൽക്കത്ത: വിമാനത്തിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന്​ കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാനിരിക്കെ രാവിലെ 8.20 ഒാടെയാണ്​ എയർ ഇന്ത്യയുടെ ചെക്​ ഇൻ കൗണ്ടറിൽ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്​. കൊൽക്കത്തയിൽ നിന്ന്​ ഗുവാഹത്തിയിലേക്ക്​ പോകുന്ന വിമാനം 9.30 ഒാടെ തകർക്കുമെന്നായിരുന്നു സ്​ത്രീ ശബ്​ദത്തിലുള്ള സന്ദേശം. ഭീഷണിയെ തുടർന്ന്​ വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സുരക്ഷാ പരിശോധനകൾക്കായി വിമാനം ​പ്രത്യേക ഏരിയയിലേക്ക്​ മാറ്റി.

കശ്മീരിൽ വീണ്ടും ഭീകരാക്രമണം

04;41 am 20/9/2016 വെടിയുതിര്‍ത്തശേഷം ഭീകരര്‍ ഇരുളില്‍ ഓടി മറഞ്ഞു. വെടിവെയ്പില്‍ ആർക്കും പരിക്കില്ല. ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുമ്പെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഉത്തര കശ്മീരില്‍ ഹന്ദ്വാരയില‍ ലംഗാത്തയിലുള്ള പൊലീസ് പോസ്റ്റിന് നേരെയാണ് ഭീകര്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തശേഷം ഭീകരര്‍ ഇരുളില്‍ ഓടി മറഞ്ഞു. വെടിവെയ്പില്‍ ആർക്കും പരിക്കില്ല. ഭീകരർക്കായി തെരച്ചിൽ തുടങ്ങി. കുപ്‌വാര ജില്ലയിലുള്ള ഹന്ദ്വാര നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്ഥലമാണ്.

തമിഴ്നാടിന് 3000 ഘന അടി കാവേരി വെള്ളം: മേല്‍നോട്ട സമിതി

04:39 am 20/09/2016 ന്യൂഡല്‍ഹി: ഈ മാസം 21 മുതല്‍ പത്തു ദിവസത്തേക്ക് തമിഴ്നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ട സമിതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കാവേരി നദീജല തര്‍ക്കം കര്‍ണാടകയിലും തമിഴ്നാട്ടിലും ക്രമസമാധാന പ്രശ്നമായി മാറിയതിനിടയിലാണ് സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മേല്‍നോട്ട സമിതി യോഗം ചേര്‍ന്ന് ഈ തീരുമാനമെടുത്തത്. നേരത്തെ സുപ്രീംകോടതി വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ച വെള്ളത്തിന്‍െറ നാലിലൊന്ന് നല്‍കാനാണ് മേല്‍നോട്ട സമിതി തീരുമാനിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമിതി വീണ്ടും Read more about തമിഴ്നാടിന് 3000 ഘന അടി കാവേരി വെള്ളം: മേല്‍നോട്ട സമിതി[…]

ഉറി ഭീകരാക്രമണം: പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു; മരണം 18 ആയി

07:38 pm 19/9/2016 ദില്ലി: ഉറി ഭീകരാക്രമണത്തിൽ മരണസംഖ്യ 18 ആയി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു സൈനികന്‍ കൂടി ഇന്ന് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ കെ വികാസ് ജനാർദ്ധനാണ് ഇന്ന് മരിച്ച സൈനികൻ. പരിക്കേറ്റ 18 ജവാന്‍മാർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. അന്വേഷണച്ചുമത ഏറ്റെടുത്ത എൻഐഎയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. അതിനിടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 Read more about ഉറി ഭീകരാക്രമണം: പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു; മരണം 18 ആയി[…]

ബിഹാറിലെ മധുബനിയില്‍ ബസ് മറിഞ്ഞ് നാലു മരണം

07:28 PM 19/09/2016 പട്ന: ബിഹാറിലെ മധുബനി ജില്ലയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. പട്നയില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെ ബെനാപത്തി ഏരിയയില്‍ ബസൈതാ ചൗകിലാണ് അപകടം നടന്നത്. 12 ലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് നിഗമനം. സ്ത്രീ ഉള്‍പ്പെടെ നാലു പേരുടെ മൃതദേഹമാണ് കണ്ടത്തെിയിട്ടുള്ളത്. മധുബനിയില്‍ നിന്നും സീതാമര്‍ഗിയിലേക്ക് പോവുകയായിരുന്ന ബസാണ് 25 അടി ആഴമുള്ള തടാകത്തിലേക്ക് മറിഞ്ഞത്. 65 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കയാണ്. ദുരന്ത നിവാരണ സേനയും പൊലീസും Read more about ബിഹാറിലെ മധുബനിയില്‍ ബസ് മറിഞ്ഞ് നാലു മരണം[…]

മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​

03;35 PM 19/09/2016 ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​. ലഫ്​റ്റനൻറ്​ ഗവർണർ നജീബ്​ ജങ്ങുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷം രാജ്​ഭവന്​ പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കവെയാണ്​ സിസോദിയക്കുനേ​െര മഷിപ്രയോഗമുണ്ടായത്​. ​ബ്രജേഷ്​ ശ​​ുക്ല എന്നയാളാണ്​ സിസോദിയക്കു നേരെ മഷിയൊഴിച്ചത്​. തനിക്ക്​ ഒരു രാഷ്​ട്രീയപാർട്ടിയുമായും ബന്ധമില്ല, ഡൽഹിയിലെ ജനങ്ങൾ ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും മൂലം ബുദ്ധിമുട്ടു​േമ്പാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിമാരടക്കമുള്ളവർ സ്ഥലത്ത്​ ഇല്ലാത്തതിലുമുള്ള പ്രതിഷേധം അറിയിക്കാനാണ്​ മഷിയൊഴിച്ചതെന്നും ബ്രജേഷ്​ പറഞ്ഞു. അതേസമയം മഷി ആക്രമണത്തിന്​ പിന്നിൽ Read more about മനീഷ്​ സിസോദിയക്കു നേരെ മഷിയേറ്​[…]

സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും

09:44 am 19/9/2016 ദില്ലി: സി പി ഐ എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള രേഖ ഇന്ന് അംഗീകരിക്കും. രേഖയിന്‍മേലുള്ള ചര്‍ച്ച ഇന്നും തുടരും. വിഎസിനെതിരെയുള്ള പരാതി അന്വേഷിക്കുന്ന പി ബി കമ്മീഷന്റെ യോഗം ഈ സി സി യോഗത്തിനിടെ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ തീരുമാനം നീളുമെന്നാണ് സൂചന. ഫാസിസത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ പ്രകാശ് കാരാട്ടിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അംഗം വി എസ് അച്യൂതാനന്ദനാണ് കാരാട്ടിനെതിരെ Read more about സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും[…]