02:11 PM 20/09/2016
കൊൽക്കത്ത: വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാനിരിക്കെ രാവിലെ 8.20 ഒാടെയാണ് എയർ ഇന്ത്യയുടെ ചെക് ഇൻ കൗണ്ടറിൽ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുന്ന വിമാനം 9.30 ഒാടെ തകർക്കുമെന്നായിരുന്നു സ്ത്രീ ശബ്ദത്തിലുള്ള സന്ദേശം. ഭീഷണിയെ തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സുരക്ഷാ പരിശോധനകൾക്കായി വിമാനം പ്രത്യേക ഏരിയയിലേക്ക് മാറ്റി.