കാവേരി പ്രശ്നം: തമിഴ്​നാട്ടിൽ നാളെ ബന്ദ്​

09:00 AM 15/09/2016 ചെന്നൈ: കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച്​ തമിഴ്​നാട്ടിൽ നാളെ ബന്ദ്​. 31 തമിഴ്​ സംഘടകൾ സംയുക്​തമായാണ്​ ബന്ദ്​ ആചരിക്കുന്നത്​. കർണാടകത്തിൽ തമിഴ്​നാട്​ സ്വദേശികൾക്കുനേരെ സർക്കാരി​െൻറ മൗനാനുവാദത്തോടെയാണ്​ അക്രമം നടക്കുന്നതെന്നും കാവേരിയിൽ നിന്ന്​ തമിഴ്​നാടിന്​ നൽകുന്ന 15000 ക്യൂ സിക്​സ്​ അടി വെള്ളം 12000 ക്യൂ സിക്​സ്​ അടിയായി കുറച്ചത്​ തിരിച്ചടിയായെന്നുമാണ്​ തമിഴ്​നാട്​ സംഘടകൾ ആരോപിക്കുന്നത്​. അതേസമയം ഡി.എം.കെ, അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികളൊന്നും ബന്ദിന്​ പിന്തുണ പ്രഖ്യപിച്ചിട്ടില്ല. കാവേരി ​പ്രശ്​നത്തിൽ Read more about കാവേരി പ്രശ്നം: തമിഴ്​നാട്ടിൽ നാളെ ബന്ദ്​[…]

അഫ്ഗാന്‍ പ്രസിഡന്‍റ് ഇന്ന് ഡല്‍ഹിയില്‍ എത്തും.

08:46 AM 14/09/2016 ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി ബുധനാഴ്ച ഡല്‍ഹിയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുമായി സുപ്രധാന വിഷയങ്ങളില്‍ അദ്ദേഹം കൂടിയാലോചനകള്‍ നടത്തും. കൂടുതല്‍ സൈനിക സഹായം നല്‍കുന്നതിനുള്ള അഫ്ഗാനിസ്താന്‍െറ ആവശ്യത്തില്‍ ഇന്ത്യ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നത്. പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ മോദിയും ഗനിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ വ്യാപാര പ്രമുഖരുമായും മറ്റും ഗനി കൂടിക്കാഴ്ച നടത്തും.

കാവേരി പ്രശ്‌നം: കന്നഡ സംഘടനകളുടെ ധര്‍ണ്ണ ഇന്ന്

08:45 am 14/9/2016 കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ വിവിധ കന്നട സംഘടനകള്‍ ഇന്ന് ബംഗളുരുവിലെ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തും. ബംഗളുരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ വിവിധ കന്നട സംഘടനകള്‍ ഇന്ന് ബംഗളുരുവിലെ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തും. പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരോധനാജ്ഞയും കര്‍ഫ്യുവും ഇതുവരെ നീക്കിയിട്ടില്ല. തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന മേഖലകളിലെല്ലാം പൊലീസ് കാവല്‍ ശക്തമാക്കി. ഇന്നലെ ബംഗലുരുവില്‍ നിന്നും Read more about കാവേരി പ്രശ്‌നം: കന്നഡ സംഘടനകളുടെ ധര്‍ണ്ണ ഇന്ന്[…]

മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ

08;07 am 14/9/2016 ന്യൂഡല്‍ഹി: ഉത്രാട ദിനത്തില്‍ മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പ്രതീകാത്മക ചിത്രം ഉള്‍പ്പടെയായിരുന്നു പോസ്റ്റ്. അമിത് ഷായും ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവോണ തലേന്നാണ് ബിജെപി അധ്യക്ഷന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. അമിത് ഷായുടെ പോസ്റ്റിന് താഴെ മലയാളികളുടെ ഒരുപാട് കമന്റുകളും വരുന്നുണ്ട്. കമന്റുകളില്‍ ഭൂരിഭാഗവും പോസ്റ്റിനെ വിമര്‍ശിച്ചിട്ടുള്ളതാണ്.

സൈനിക വിമാനത്തിന് തീപിടിച്ചു

07:38 am 14/09/2016 അംബാല: അംബാല വ്യോമതാവളത്തില്‍നിന്ന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനത്തിന് തീപിടിച്ചു. ടേക് ഓഫിന് തൊട്ടുമുമ്പ് തീ കണ്ട പൈലറ്റ് ചാടി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം

02:37 pm 13/09/2016 വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി.പേരറിവാളനെതിരെ ജയിലിൽ ആക്രമണം. തമിഴ്നാട്ടിലെ വെല്ലൂർ ജയിലിൽവച്ച് സഹതടവുകാരൻ ഇരുമ്പുവടി കൊണ്ടു തലക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. തലക്കും കൈകൾക്കും പരുക്കേറ്റ പേരറിവാളന് ജയിലിനകത്തെ ആശുപത്രിയിൽ തന്നെ ചികിൽസ നൽകി. പേരറിവാളന് തലയോട്ടിയിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നും എന്നാലിത് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. കൊലക്കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് Read more about രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം[…]

എ.എ.പി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്തു

09;46 AM 13/09/2016 ന്യൂഡല്‍ഹി: പഞ്ചാബില്‍ സീറ്റിനു വേണ്ടി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കിയ ആം ആദ്മി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പഞ്ചാബ് സന്ദര്‍ശനത്തിന് ശേഷം തിരിച്ച് ഡല്‍ഹിയിലത്തെിയ അരവിന്ദ് കെജ് രിവാളാണ് ഷെറാവത്തിനെതിരെ നടപടിയെടുത്തത്. പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്യാന്‍ എ.എ.പി ഡല്‍ഹി യൂനിറ്റിന്‍്റെ അച്ചടക്ക കമ്മറ്റി തീരുമാനിക്കുകയായിരുന്നു. എം.എല്‍.എക്കെതിരെയുള്ള അന്വേഷണം കഴിയുന്നതുവരെ Read more about എ.എ.പി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്തു[…]

അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി

07:19 am 13/09/2016 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടും സന്നദ്ധത കാണിക്കാതിരുന്ന അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി. രാജ്ഖോവയെ ഭരണഘടനാപദവിയില്‍ നിന്നും ഒഴിവാക്കുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചു. ജ്യോതിപ്രസാദ് രാജ്ഖോവയില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നില്ളെന്നും അദ്ദേഹം രാജി വെക്കാതെ ഗവര്‍ണര്‍ സ്ഥാനത്തു തുടരുന്നത് ന്യായീകരിക്കാന്‍ കഴിയില്ളെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ആരോഗ്യകാരണങ്ങള്‍ പറഞ്ഞു രാജി നല്‍കാന്‍ കേന്ദ്രം രാജ്ഖോവയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയാറായില്ല. രാജി നല്‍കില്ല, പകരം രാഷ്ര്ടപതി പുറത്താക്കട്ടെയെന്ന നിലപാടില്‍ Read more about അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി[…]

ബംഗലൂരുവില്‍ മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍; ബസ്സ‍ുകള്‍ ഉടന്‍ പുറപ്പെടും

07:12 am 13/9/2016 ബംഗലൂരു: ബംഗലുരുവിൽ മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍ . കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കും . ഏകോപനത്തിനായി ബംഗലുരുവില്‍ കോ^ഓര്‍ഡിനേറ്ററെ നിയമിച്ചു . ബന്ധപ്പെടേണ്ട നമ്പർ 09535092715. ഗതാഗത സെക്രട്ടറി നാളെ ബംഗലുരുവിലേക്ക് പോകും . ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചതാണിത്. കേരളത്തിലേക്ക് മടങ്ങുന്നവർക്ക് പൊലീസ് സുരക്ഷ നൽകും . 100 പേരടങ്ങുന്ന ഒരു കമ്പനി പൊലീസിനെ കർണാടകത്തിലേക്ക് അയച്ചു . ഇവർ നാളെ 3 മണിയോടെ മാണ്ഡ്യയിലെത്തും Read more about ബംഗലൂരുവില്‍ മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍; ബസ്സ‍ുകള്‍ ഉടന്‍ പുറപ്പെടും[…]

കര്‍ണാടകത്തില്‍ വന്‍ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിക്കുന്നു

07:55 pm 12/9/2016 ബംഗളൂരു: കാവേരി നദീജല തര്‍ക്ക പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ സംഘര്‍ഷമൊഴിയുന്നില്ല. ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. തര്‍ക്ക പ്രശ്‌നത്തില്‍ 12,000 അടി വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് ഇത്. വെള്ളം വിട്ടു നല്‍കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഉത്തരവ് പുറപ്പെടുവിച്ചതിനൊപ്പം ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.