ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രേ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യ്ൻ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു

09:49 am 20/5/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രേ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യ്ൻ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു. തീ​സ് ഹ​സാ​രി കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് ഈ ​മാ​സം 29ന് ​പ​രി​ഗ​ണി​ക്കും. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മാ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് സ​ത്യേ​ന്ദ​ർ ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു എ​എ​പി എം​എ​ൽ​എ മ​ജീ​ന്ദ​ർ സിം​ഗ് സി​ർ​സ​യ്ക്കെ​തി​രേ​യും ആ​രോ​ഗ്യ​മ​ന്ത്രി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി സി​ർ​സ പാ​ർ​ട്ടി​യെ Read more about ക​പി​ൽ മി​ശ്ര​യ്ക്കെ​തി​രേ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യ്ൻ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു[…]

സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

05:07 pm 19/5/2017 ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തന്‍റെ ജീവചരിത്രം ആധാരമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡോളർ ഡ്രീംസ്’ എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിൻ പ്രധാനമന്ത്രിയേ കണ്ടത്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഏറെ ആകാംഷയോടെയാണ് മോദി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേർന്നെന്നും മാസ്റ്റർബ്ലാസ്റ്റർ ട്വിറ്ററിൽ കുറിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തിൽ വിവരിച്ചിട്ടുണ്ട്. Read more about സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.[…]

മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ക്ഷണിക്കണമെന്ന് കെ.വി.തോമസ്

05:04 pm 19/5/2017 ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ക്ഷണിക്കണമെന്ന് കെ.വി.തോമസ് എം.പി. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പു വരുത്തണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർത്തുപിടിച്ചാണ് മെട്രോ പദ്ധതി യാഥാർഥ്യമാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷമാക്കി ഉദ്ഘാടനത്തെ മാറ്റരുത്- കെവി തോമസ് പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.

01:48 pm 19/5/2017 പൂനെ: പൂനെയിലെ ഗ്യാലക്സി കെയർ ലാപ്രോസ്കോപി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഒൻപത് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. ഗർഭപാത്രമില്ലാതെ ജനിച്ച സോലാപുരിൽ നിന്നുള്ള 21 വയസുകാരിയായ പെണ്‍കുട്ടിക്ക് അമ്മയാണ് ഗർഭപാത്രം നൽകിയത്. ചികിത്സകൾ പൂർത്തിയായാൽ പെണ്‍കുട്ടിക്ക് സാധാരണ സ്ത്രീകളെ പോലെ കുഞ്ഞുങ്ങൾക്ക് ജൻമം നൽകാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായത് മെഡിക്കൽ രംഗത്തെ പുതിയ ചുവടുവയ്പ്പാണെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. പെണ്‍കുട്ടി ആരോഗ്യവതിയായി തുടരുന്നുവെന്നും എന്നാൽ Read more about ഇന്ത്യയിലെ ആദ്യ ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.[…]

ഗോ​വ​യി​ൽ ന​ട​പ്പാ​ലം ത​ക​ർ​ന്ന് അ​മ്പ​തി​ലേ​റെ പേ​ർ പു​ഴ​യി​ൽ വീ​ണു.

07:34 am 19/5/2017 പ​നാ​ജി: ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ർ​ച്ചു​ഗീ​സ് കാ​ല​ത്ത് നി​ർ​മി​ച്ച സു​വാ​രി ന​ട​പ്പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തെ​ക്ക​ൻ ഗോ​വ​യി​ലെ കു​ട​ച​ടേ​മി​ലാ​യി​രു​ന്നു സം​ഭ​വം. സാ​ൻ​വോ​ർ​ദം ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം വ​ള​രെ പ​ഴ​ക്കം ചെ​ന്ന​താ​ണ്. അ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ല​ത്തി​ൽ പ്ര​വേ​ശ​മി​ല്ല. ന​ട​പ്പാ​ല​മാ​യി മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന​ത്. ഒ​രു യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ പാ​ല​ത്തി​ൽ​നി​ന്നും ന​ദി​യി​ലേ​ക്ക് ചാ​ടി​യി​രു​ന്നു. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​ന ശ്ര​മി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. തെ​ര​ച്ചി​ൽ കാ​ണാ​ൻ ആ​ളു​ക​ൾ‌ പാ​ല​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​താ​ണ് Read more about ഗോ​വ​യി​ൽ ന​ട​പ്പാ​ലം ത​ക​ർ​ന്ന് അ​മ്പ​തി​ലേ​റെ പേ​ർ പു​ഴ​യി​ൽ വീ​ണു.[…]

ര​ജ​നീ​കാ​ന്തി​നെ വി​മ​ർ​ശി​ച്ച് ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു.

7:25 am 19/5/2017 ചെ​ന്നൈ: ത​മി​ഴ്സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്തി​നെ വി​മ​ർ​ശി​ച്ച് ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു. അ​മി​താ​ഭ് ബ​ച്ച​നെ​പ്പോ​ലെ​ത​ന്നെ ര​ജ​നീ​കാ​ന്തി​ന്‍റെ​യും ത​ല​യ്ക്ക​ക​ത്ത് ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ക​ട്ജു​വി​ന്‍റെ പ​രി​ഹാ​സം. ര​ജ​നീ​കാ​ന്തി​ന്‍റെ കൈ​യി​ൽ ദാ​രി​ദ്യ്രം, തൊ​ഴി​ലി​ല്ലാ​യ്മ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടോ​യെ​ന്ന് ക​ട്ജു ചോ​ദി​ച്ചു. ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ട്ജു വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​പ്ര​വേ​ശം ത​ന്‍റെ അ​ഭി​ലാ​ഷ​മ​ല്ലെ​ന്നും ദൈ​വ​നി​ശ്ച​യം അ​താ​ണെ​ങ്കി​ൽ അ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നു​മാ​യി​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട് ര​ജ​നി പ്ര​തി​ക​രി​ച്ച​ത്. സി​നി​മാ താ​ര​ങ്ങ​ളെ വി​ഗ്ര​ഹ​വ​ൽ​ക്ക​രി​ക്കു​ക​യും ദൈ​വ​മാ​യി ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന വി​ഡ്ഡി​ത്തം Read more about ര​ജ​നീ​കാ​ന്തി​നെ വി​മ​ർ​ശി​ച്ച് ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു.[…]

ജയ്പൂരില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചു കൊന്നു

07:01 pm 18/5/2017 ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചുകൊന്നു. ഗര്‍ഭിണിയായ ഭാര്യയ്ക്കു മുന്നില്‍ വെടിയേറ്റു മരിച്ചു. ജയ്പുരില്‍ സ്ഥിരതാമസക്കാരായ മലയാളി യുവാവ് അമിത് നായരാണു (28) ഭാര്യ മംമ്തയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കണ്‍മുന്നില്‍ വെടിയേറ്റു മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. മംമ്തയുടെ സഹോദരനും സുഹൃത്തുമാണു വെടിയുതിര്‍ത്തതെന്നു കരുതുന്നു. മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും ഒളിവിലാണ്. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും ഏറെ വര്‍ഷങ്ങളായി ജയ്പുരിലാണു താമസം. സിവില്‍ എന്‍ജിനീയറായ Read more about ജയ്പൂരില്‍ മലയാളി യുവാവിനെ ഭാര്യവീട്ടുകാര്‍ വെടിവച്ചു കൊന്നു[…]

ചൈന്നയില്‍ അസാധു നോട്ടുകള്‍ പിടികൂടി.

12:07 pm 18/5/2017 ചെന്നൈ: കോടന്പാക്കത്തെ തുണിക്കടയിൽനിന്നു 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി. കടയിൽനിന്നു 500, 1000 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. കടയുടമ ദണ്ഡപാണിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു വരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി മാർച്ചിൽ അവസാനിച്ചിരുന്നു. ഇതിനുശേഷം അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

പ​ത്ത് ആ​ണ​വ​ റി​യാ​ക്‌‌​ട​റു​ക​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു.

7:44 am 18/5/2017 ന്യൂ​ഡ​ൽ​ഹി: ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ൻ​പി​സി​ഐ​എ​ൽ) ആ​ണ് ഇ​വ നി​ർ​മി​ക്കു​ക. മൊ​ത്തം 7000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​വു​ന്ന​താ​ണ് ഇ​വ. നേ​രി​ട്ടും പ​രോ​ക്ഷ​മാ​യും 33,400 പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കും. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ​ക്കാ​യി 70,000 കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​ർ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ​ക്കു ല​ഭി​ക്കും. പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​കും ഈ ​പ​ത്തു പ്ര​ഷ​റൈ​സ്ഡ് ഹെ​വി വാ​ട്ട​ർ റി​യാ​ക്‌‌​ട​റു​ക​ൾ (പി​എ​ച്ച്ഡ​ബ്ല്യു​ആ​ർ). ഓ​രോ റി​യാ​ക്‌‌​ട​റി​നും 700 മെ​ഗാ​വാ​ട്ട് ആ​കും ശേ​ഷി. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ 22 റി​യാ​ക്‌‌​ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യു​ടെ Read more about പ​ത്ത് ആ​ണ​വ​ റി​യാ​ക്‌‌​ട​റു​ക​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു.[…]

ബിജെപി- ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി.

7:25 am 18/5/2017 പാറ്റ്ന: ബേനാമി ഇടപാടുകേസിൽ ലാലു പ്രസാദ് യാദവിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസിനു പുറത്ത് ബിജെപി- ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി. ആറു പേർക്കു പരിക്കേറ്റു. ലാലു പ്രസാദ് യാദവിനു നേരേയുള്ള ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആർജെഡി യൂത്ത് വിംഗ് പ്രവർത്തകരാണ് വിവസ്ത്രരായി ബിജെപി സംസ്ഥാന ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബീർ ചന്ദ് പട്ടേൽ മാർഗ് റോഡിലെ Read more about ബിജെപി- ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി.[…]