സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്‌ബോള്‍: ബാബാ രാംദേവ് ബ്രാന്‍ഡ് അംബാസിഡര്‍

11:50am 14/7/2016 ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി വിവാദ യോഗാ ഗുരു ബാബാ രാംദേവിനെ നിയമിച്ചു. ബോളിവുഡ് താരങ്ങളും എംപിമാരും തമ്മിലാണ് ഫുട്‌ബോള്‍ മത്സരം. ജഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അടുത്ത 24 നാണ് മത്സരം. സ്വച്ഛ് ഭാരത് പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സെലിബ്രിറ്റി ഫുട്‌ബോള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കേജരിവാളിന്റെ ഭാര്യ റവന്യു സര്‍വീസില്‍നിന്നും വിരമിച്ചു

10:20am 13/7/2016 ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യു സര്‍വീസില്‍നിന്നും വിരമിച്ചു. ആദായ നികുതി വകുപ്പില്‍ 22 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുനിത വിരമിച്ചത്. ആദായ നികുതി അപ്പീല്‍ ട്രൈബ്യൂണല്‍ കമ്മീഷണറായി സേവനം അനുഷ്ടിക്കുമ്പോഴാണ് രാജി. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ വടംവലിയില്‍ കരുവാക്കപ്പെടുമോയെന്ന ഭയംകൊണ്ടാണ് സുനിത രാജിവച്ചതെന്നാണ് കേജരിവാളുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 51 കാരിയായ

കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും

10:17am 13/7/2106 ന്യൂഡല്‍ഹി: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന 100 താരങ്ങളുടെ പട്ടികയില്‍ ബോളിവുഡില്‍നിന്നു ഷാരൂഖ് ഖാനും അക്ഷയ് കുമാറും ഇടം നേടി. 3.30 കോടി ഡോളറുമായി 86- സ്ഥാനത്താണ് ഷാരൂഖ് ഖാന്‍. 3.15 കോടി ഡോളര്‍ വരുമാനവുമായി അക്ഷയ് കുമാര്‍ 94-ാം സ്ഥാനത്തും. കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ 76-ാം സ്ഥാനത്തായിരുന്നു. 17 കോടി ഡോളര്‍ വരുമാനവുമായി അമേരിക്കന്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2015 Read more about കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും അക്ഷയ് കുമാറും[…]

ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ 600 ഇന്ത്യക്കാര്‍ കുടുങ്ങി

09:47am 13/7/2016 ന്യഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ 600 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രാലയം. വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് സഹമന്ത്രിമാരായ വി.കെ.സിംഗ്, എം.ജെ.അക്ബര്‍ എന്നിവരുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ ജുബയില്‍ 450 പേരും മറ്റു സ്ഥലങ്ങളിലായി 150 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. സുഡാനില്‍ കഴിഞ്ഞ നാലു ദിവസങ്ങളായി വിമതരും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. ചര്‍ച്ചയെ തുടര്‍ന്ന് 24 Read more about ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ 600 ഇന്ത്യക്കാര്‍ കുടുങ്ങി[…]

സല്‍മാന്‍ ഖാനെതിരെ വഞ്ചനക്കേസ്

09:44am 13/07/2016 മുസഫര്‍നഗര്‍: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍, നടി അനുഷ്ക ശര്‍മ, സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെ മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വഞ്ചനക്കേസ്. തന്‍െറ ജീവിതകഥ സിനിമയാക്കുന്നതിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് മുസഫര്‍ നഗര്‍ സ്വദേശിയായ സബീര്‍ ബാബ എന്ന മുഹമ്മദ് സബീര്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്. സല്‍മാന്‍ഖാന്‍ നായകനായ ‘സുല്‍ത്താന്‍’ കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്. 2010ല്‍ മുംബൈയില്‍വെച്ച് സബീര്‍ തന്‍െറ കഥ സല്‍മാന്‍ഖാനോട് പറഞ്ഞിരുന്നുവെന്നും അത് സിനിമയാക്കിയാല്‍ Read more about സല്‍മാന്‍ ഖാനെതിരെ വഞ്ചനക്കേസ്[…]

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 30 പേര്‍ക്ക് പരിക്ക്

09:39am 13/7/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ 20 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും 10 ഗ്രാമീണര്‍ക്കും പരിക്ക്. പഴയ ശ്രീനഗറിലെ നോവാട്ടയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ പ്രദേശത്തുനിന്ന് സിആര്‍പിഎഫ് പിന്‍മാറാന്‍ തുടങ്ങുമ്പോഴായിരുന്നു ആക്രമണം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സിആര്‍പിഎഫ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ മരിച്ച നിലയില്‍ കണ്ടത്തെി.

12:07 pm 12/07/2016 ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ(32) മരിച്ച നിലയില്‍ കണ്ടത്തെി. ജൂലൈ എട്ടിന് ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലായ തിവാരിയെ കണ്ടത്തെുകയായിരുന്നു. ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളിയിരുന്നു. തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടത്തെിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് കരുതുന്നതെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തൂങ്ങിമരണമാണെന്നും മരണത്തില്‍ ദുരൂഹതകളൊന്നുമില്ളെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു. പൈലറ്റായിരുന്ന തിവാരി പിന്നീട് പാരാനോര്‍മല്‍ Read more about ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ മരിച്ച നിലയില്‍ കണ്ടത്തെി.[…]

കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും.

12:00pm 12/07/2016 ന്യൂഡൽഹി: കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും. ആഭ്യന്തര മന്ത്രാലയം വിളിച്ച വിവിധ അന്വേഷണ ഏജന്‍സികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര്‍. ശ്രീലേഖ ഡല്‍ഹിയിലെത്തി. 11മണിക്കാണ് യോഗം. കാണാതായ മലയാളികളെ കുറിച്ചും ഐ.എസ് ബന്ധം സംബന്ധിച്ചുമുള്ള നിലവിലെ കണ്ടെത്തലുകളും അന്വേഷണ പുരോഗതിയും യോഗത്തില്‍ വിലയിരുത്തും. റോ മേധാവികളുമായും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയേക്കും.

കശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു

11:50am 12/07/2016 ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ Read more about കശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു[…]

സഹീര്‍ഖാന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായേക്കും

11:40 AM 12/07/2016 ന്യൂഡല്‍ഹി: മുന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്‍ ഇന്ത്യന്‍ ടീമിന്‍െറ ബൗളിങ് കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. സഹീര്‍ഖാന്‍െറ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് മുതല്‍ കൂട്ടാകുമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോച്ച് അനില്‍ കുംബ്ലെയാണ്​. ഇന്ത്യന്‍ ടീമിന് പേസ് ബൗളിങ് കോച്ചാവശ്യമാണെന്ന് അനില്‍ കുംബ്ലെ ബി.സി.സി.ഐയോട് അഭിപ്രായപ്പെട്ടിരുന്നു. സഹീര്‍ഖാന്‍ ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മല്‍സരങ്ങളില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റും നേടിയിട്ടുണ്ട്. 2015 ഒക്ടോബറിലായിരുന്നു ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ Read more about സഹീര്‍ഖാന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായേക്കും[…]