സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി.
05:30 pm 11/5/2017 ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി. അഭിഭാഷകൻ മുഖേനെയാണ് കർണൻ ഹരജി സമർപ്പിച്ചിരിക്കുന്നത്. കോടതിയലക്ഷ്യകേസിൽ ചൊവ്വാഴ്ചയാണ് കൊൽകത്ത ഹൈകോടതി ജഡ്ജിയായ സി.എസ് കര്‍ണന് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്. കർണനെ ഉടന്‍ അറസ്റ്റുചെയ്തു ജയിലിലാക്കാൻ കൊൽകത്ത പൊലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കർണനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെന്നൈയിൽ നിന്ന് കാളഹസ്തിയിലേക്കും പോയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. Read more about സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി.[…]