സോ​ണി​യാ​ ഗാ​ന്ധി​യെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

08:20 am 10/5/2017 ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ​ ഗാ​ന്ധി​യെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി ശ്രീ ​ഗം​ഗ രാം ​ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സോ​ണി​യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ടു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് സോ​ണി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ്

12:20 0m 9/5/2017 ന്യൂഡൽഹി: കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റീസ് കർണൻ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്. ജസ്റ്റീസ് കർണനെ ഉടൻ ജയിലിലടയ്ക്കണമെന്നും Read more about സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ്[…]

അരവിന്ദ് കെജ് രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു.

08:36 am 9/5/2017 ന്യൂഡൽഹി: അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരുക. സത്യം ജയിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും കെജ്രിവാൾ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഴിമതി ആരോപണത്തിൽ തന്‍റെയും ആം ആദ്മി പാർട്ടിയുടെയും നിലപാട് കെജ്രിവാൾ സഭയിൽ വിശദീകരിക്കും. അതേസമയം, ക​പി​ൽ മി​ശ്ര​യുടെ ആരോപണത്തിനെതിരെ കെജ് രിവാളിന്‍റെ ഭാര്യ സുനിത രംഗത്തെത്തി. തന്‍റെ സഹോദരൻ Read more about അരവിന്ദ് കെജ് രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു.[…]

ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു.

08:16 am 9/5/2017 ചെ​ന്നൈ: മ​ണി​പ്പൂ​രി​ന്‍റെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടി​ഞ്ഞോ​യു​മാ​യു​ള്ള വി​വാ​ഹം ഈ ​വ​ർ​ഷം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് ഇ​റോം അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ വ​ച്ച് ന​ട​ത്തു​ന്ന വി​വാ​ഹ​ത്തി​ന്‍റെ തീ​യ​തി ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച ടെ​ലി​ഫോ​ണ്‍ അ​ഭി​മു​ഖ​ത്തി​ൽ ഇ​റോം പ​റ​ഞ്ഞു. വി​വാ​ഹി​ത​യാ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ കു​റി​ച്ച് അ​മ്മ​യോ​ട് ഇ​തു​വ​രെ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റോം പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ അ​മ്മ​യെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും സു​ഹൃ​ത്തു​ക​ളെ ക്ഷ​ണി​ക്ക​ണ​മെ​ന്നും ഇ​റോം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വാ​ഹ ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​ണ് Read more about ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു.[…]

മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി.

08:11 am 9/5/2017 ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ർ​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം. എ​എ​പി കേ​ജ​രി​വാ​ളി​നെ​തി​രാ​യ ആ​രോ​പ​ണം ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മി​ശ്ര​യെ പു​റ​ത്താ​ക്കി​യ​ത്. സ​ത്യം ജ​യി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു. ഡ​ൽ​ഹി അ​സം​ബ്ലി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

04:45 pm 8/5/2017 ന്യൂഡൽഹി: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണക്കേസിൽ തിരിച്ചടി. ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. നാല് കേസുകളിൽ പ്രത്യേകം വിചാരണ നേരിടണമെന്നും ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. കുംഭകോണ കേസുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ ലാലു വിചാരണ നേരിടമെന്ന് ആവശ്യപ്പെട്ട് സിബിഐ സർമപ്പിച്ച ഹർജിയിലാണ് കോടതി വിധി. കാലിത്തീറ്റ കുംഭകോണക്കേസിൽ നേരത്തെ വിചാരണ കോടതി ലാലുവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുംഭകോണക്കേസുമായി Read more about ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി[…]

ചെന്നൈയിൽ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു.

04:33 pm 8/5/2017 ചെന്നൈ: ചെന്നൈയിൽ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ർ​ഷ​ക​ർ പ്ര​ധാ​ന​മ​ന്ത്രിക്കു ക​ത്തെ​ഴു​തി

06:34 pm 7/5/2017 ഭ​ഗ്പ​ത്: ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​രി​മ്പ് ക​ർ​ഷ​ക​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ക​രി​ന്പ് ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ഭ​ഗ്പ​ത്തി​ലെ ക​ർ​ഷ​ക​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 16-ാം ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ക​ർ​ഷ​ക​ർ ഭീ​ഷ​ണി മു​ഴ​ക്കി. ക​ർ​ഷ​ക​രാ​യി​രി​ക്കെ ഇ​തി​ൽ കൂ​ടു​ത​ൽ സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും സ​മാ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ക​ർ​ഷ​ക​ർ ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഭ​ഗ്പ​ത്തി​ലെ Read more about ദ​യാ​വ​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ർ​ഷ​ക​ർ പ്ര​ധാ​ന​മ​ന്ത്രിക്കു ക​ത്തെ​ഴു​തി[…]

ഒ​ഡീ​ഷ​യി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

06:40 pm 7/5/2017 ഭൂ​വ​നേ​ശ്വ​ർ: 10 പു​തു​മു​ഖ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​വീ​ൻ പ​ട്നാ​യി​ക് മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​എ​ൻ. പാ​ത്രോ, നി​ര​ഞ്ജ​ൻ പൂ​ജാ​രി, പ്ര​താ​പ് ജെ​ന, മ​ഹേ​ശ്വ​ർ മൊ​ഹ​ന്തി, ശ​ശി ഭു​സ​ൻ ബെ​ഹ​ര, പ്ര​ഫു​ല്ല സാ​ല​ൽ, നാ​രം​ഗ്ഷാ സാ​ഹു, അ​ന​ന്ദ് ദാ​സ്, ച​ന്ദ്ര സാ​ര​തി ബെ​ഹേ​ര, സു​ശാ​ന്ത് സിം​ഗ് എ​ന്നി​വ​രാ​ണ് പു​തു​താ​യി മ​ന്ത്രി​സ​ഭ​യി​ൽ എ​ത്തി​യ​ത്. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ എ​സ്.​സി. ജ​മീ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കു മു​ന്നോ​ടി​യാ​യി 20 അം​ഗ മ​ന്ത്രി​സ​ഭ​യി​ലെ 10 അം​ഗ​ങ്ങ​ൾ ശ​നി​യാ​ഴ്ച Read more about ഒ​ഡീ​ഷ​യി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു.[…]

അരവിന്ദ്​ കെജ്​്​രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര

02:22 pm 7/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​്​രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര. കെജ്​രിവാൾ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ്​ മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്​രിവാളിന്​ പണം നൽകുന്നത്​ കണ്ടു​ എന്നാണ്​ കപിൽ മിശ്ര പറയുന്നത്​. ത​​​െൻറ സ്ഥാനചലനത്തിന്​ കാരണം ഇതാണെന്നും അദ്ദേഹം ആ​േരാപിച്ചു. എന്തിനാണ്​ ഇൗ പണം വാങ്ങിയതെന്ന ത​​​െൻറ ചോദ്യത്തിന്​ കെജ്​രിവാൾ മറുപടി നൽകിയില്ല. എന്നാൽ രാഷ്​ട്രീയത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും ഇതിനെ കുറിച്ച്​ പിന്നീട്​ സംസാരിക്കാമെന്നും കെജ്​രിവാൾ Read more about അരവിന്ദ്​ കെജ്​്​രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര[…]