സ്വവര്‍ഗബന്ധം വ്യക്തിപരം അതിനെ എതിര്‍ക്കേണ്ടതില്ല: ആര്‍.എസ്.എസ് നേതാവ്

10:52am 18/3/2016 ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത വ്യക്തിപരമായ ഒന്നാണ് അതിനെ എതിര്‍ക്കേണ്ട കാര്യമല്ലെന്ന് ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെ. സ്വവര്‍ഗ ലൈംഗികത സമൂഹത്തിലെ മറ്റുള്ളവരുടെ ജീവിതത്തിന് തടസ്സം സൃഷ്ടിക്കാത്ത കാലത്തോളം അതിനെ ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ലെന്നും ദത്താത്രേയ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് പ്രകാരം സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്നതിനെകുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികത അഭിരുചി ഓരോരുത്തരുടെയും സ്വകാര്യവും വ്യക്തിപരവുമായ കാര്യമാണ്. ഇതില്‍ ആര്‍.എസ്.എസ് പൊതുവേദിയില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് Read more about സ്വവര്‍ഗബന്ധം വ്യക്തിപരം അതിനെ എതിര്‍ക്കേണ്ടതില്ല: ആര്‍.എസ്.എസ് നേതാവ്[…]

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളിലെ യാത്രക്കാരെ ഒഴിപ്പിച്ചു.

04:33pm 17/3/2016 ന്യൂഡല്‍ഹി: ഭുവന്വേഷറിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനവും കാഠ്മണ്ഡുവിലേക്കുള്ള നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവുമാണ് ബോംബ് ഭീഷണിയെതുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി രണ്ട് വിമാനങ്ങളും സുരക്ഷാ വിഭാഗം പരിശോധിച്ചു. കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനവും ബോംബ് ഭീഷണിയെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. സമീപകാലത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ ഫോണ്‍ ഭീഷണി സന്ദേശങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാര്‍ ജിതേന്ദ്ര സിങ് ചെലവഴിച്ചത് 1500 കോടി

12:35pm 17/3/2016 ന്യൂഡല്‍ഹി: പോയ മൂന്നു വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 1500 കോടി രൂപ ചെലവഴിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 201415 വര്‍ഷത്തില്‍ 509.91 കോടി, 201314 വര്‍ഷത്തില്‍ 434.94 കോടി, 201213 വര്‍ഷത്തില്‍ 593.09 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. പേഴ്‌സണല്‍ വകുപ്പാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 201415 കാലഘട്ടത്തില്‍ മാത്രം പേഴ്‌സണല്‍ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 201314ല്‍ 289.92 കോടിയും Read more about കേന്ദ്രമന്ത്രിമാര്‍ ജിതേന്ദ്ര സിങ് ചെലവഴിച്ചത് 1500 കോടി[…]

6 വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം.

12:23pm 17/3/2016 ചണ്ഡിഗഡ്: പഞ്ചാബില്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന 6 വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം. മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നും ഒരു പെണ്‍കുട്ടിയുടെ മുഖത്തിന് 18 ശതമാനം വരെ പൊള്ളലേറ്റതായും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ദില്‍ജീന്തര്‍ സിങ് അറിയിച്ചു. ആക്രമണം നടത്തിയവരില്‍ ഒരാള്‍ സാജന്‍ എന്ന 19 വയസുകാരനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസമായി ഇയാള്‍ തന്നെ പിന്തുടരുന്നതായി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിഷയം സാജന്റെ വീട്ടുകാരോടു Read more about 6 വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം.[…]

കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം അക്രമം നടത്തുന്നതായി കേന്ദ്ര നേതൃത്വം.

09:46am 16/3/2016 ന്യൂഡല്‍ഹി: . നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജീവ് പ്രതാപ് റൂഡിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെ നേത്യത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കാണുമെന്നും നേതാക്കള്‍ പറഞ്ഞു. കഴക്കുട്ടം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് മല്‍സരിക്കുന്ന വി. മുരളീധരന്‍ അടക്കമുള്ളവര്‍ സി.പി.എം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയാണെന്നും രണ്ട് പേരുടെ നില Read more about കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം അക്രമം നടത്തുന്നതായി കേന്ദ്ര നേതൃത്വം.[…]

പൂന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റംപത്രം

09:35am 15/3/2016 മുംബൈ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ തിരുകിക്കയറ്റിയതില്‍ പ്രതിഷേധിച്ച് നടന്ന വിദ്യാര്‍ഥി സമരത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘെരാവോ ചെയ്ത സംഭവത്തില്‍ ഏഴു മലയാളികള്‍ അടക്കം 35 വിദ്യാര്‍ഥികള്‍ക്ക് എതിരെ പുണെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. തൃശൂര്‍ സ്വദേശികളായ അജയന്‍ അടാട്ട്, രഞ്ജിത് നായര്‍, കണ്ണൂര്‍ സ്വദേശികളായ ജെ.കെ. ഷിനി, Read more about പൂന്നെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റംപത്രം[…]

ഐ.എസ് വിഷയം സഭയില്‍ മറുപടിയുമായി ഗുലാംനബി ആസാദ്

03:46pm 14/3/2016 ന്യൂഡല്‍ഹി: ഐ.എസ് വിഷയത്തില്‍ രാജ്യസഭയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തന്റെ പ്രസംഗത്തിന്റെ സീഡി ഉയര്‍ത്തിക്കാണിച്ചാണ് സഭയില്‍ പ്രതിപക്ഷ വിമര്‍ശത്തെ നേരിട്ടത്. ബി.ജെ.പി അംഗങ്ങള്‍ മുറിയില്‍ ചെന്ന് സീഡി ശ്രദ്ധിച്ച് കേള്‍ക്കണമെന്നും തന്റെ സംസാരത്തെ ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഗുലാം നബി പറഞ്ഞു. വിഷയത്തില്‍ ഗുലാം നബി മാപ്പു പറയേണ്ട ആവശ്യമില്‌ളെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ജംഇയ്യത് ഉലമായെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് ഗുലാംനബി ഐ.എസിനെയും ആര്‍.എസ്.എസ് നെയും സാമ്യപ്പെടുത്തി സംസാരിച്ചത്. ‘ഐ.എസ് Read more about ഐ.എസ് വിഷയം സഭയില്‍ മറുപടിയുമായി ഗുലാംനബി ആസാദ്[…]

പൗരത്വം: രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചു

12:09pm 14/3/2016 ന്യുഡല്‍ഹി: ബ്രിട്ടീഷ് പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ബി.ജെ.പി. ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന പരാതിയില്‍ പാര്‍ലമെന്റ് എത്തിക്സ് പാനല്‍ നോട്ടീസ് അയച്ചു. എല്‍.കെ അദ്വാനി അധ്യക്ഷനായ കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് പാനല്‍ രാഹുലിന് കത്ത് നല്‍കിയത്. ലണ്ടനിലെ ഒരു കമ്പനിയില്‍ ഡയറക്ടര്‍ ആകുന്നതിന് കമ്പനിക്ക് നല്‍കിയ കത്തില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വെളിപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി Read more about പൗരത്വം: രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചു[…]

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉറക്കം സുഗമമാക്കാം

06:40pm 13/3/2061 ന്യൂഡല്‍ഹി: ഇനിയുള്ള യാത്രകള്‍ അലക്കിയ കമ്പിളി പുതച്ചുറങ്ങിയാവാം. എ.സി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ ഓരോ യാത്രക്കു ശേഷവും അലക്കി നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചതായി റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനായി കമ്പിളിയും പരുത്തിയും ചേര്‍ത്ത് കനം കുറഞ്ഞ പുതപ്പുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ഉപയോഗത്തിനു ശേഷവും ഇത് അലക്കും. നിലവില്‍ ആഴ്ചയിലോ മാസത്തില്‍ രണ്ട് തവണയോ ആണ് യാത്രക്കാര്‍ക്കുള്ള പുതപ്പുകള്‍ അലക്കാറുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി) Read more about ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉറക്കം സുഗമമാക്കാം[…]

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍

12:57pm 12/3/2016 റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്?.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നാരായണ്‍പൂര്‍ ജില്ലയിലെ ബേഖാ ഗ്രാമത്തില്‍ 171 ബറ്റാലിയന്‍നിലെ ബി.എസ്?.എഫ് ജവാന്‍മാരും സിവില്‍ പൊലീസ് സേനയും സംയുക്തമായി നടത്തിയ പ്രത്യേക ദൗത്യത്തിനിടെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. മാവോവാദികള്‍ വെടിവെപ്പു നടത്തിയതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം റായ്പുരിലെത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും Read more about ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍[…]