നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ് ഇന്നു നടക്കും.
6:52 am 7/5/2017 ചെന്നൈ: മെഡിക്കൽരംഗത്തെ വിവിധ കോഴ്സുകളിൽ ഉപരിപഠനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ്(നീറ്റ്) ഇന്നു നടക്കും. രാജ്യത്തെ വിവിധ സെന്‍ററുകളിലായി 11.35 ലക്ഷത്തോളം വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ ചോദ്യപേപ്പറാണു മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കായി തയാറാക്കിയിരിക്കുന്നത്. 10ന് തുടങ്ങുന്ന പരീക്ഷയ്ക്ക് അരമണിക്കൂർ മുന്പെങ്കിലും ഹാളിൽ ഹാജരാകാൻ വിദ്യാർഥികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ജൂണ്‍ എട്ടിനാണു ഫലം പ്രഖ്യാപിക്കുക.