കശ്മീരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.

01:19 pm 25/4/2017 ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഇപ്പോൾ ജിഹാദികളുടെ അക്രമം വളരെയേറെ വർദ്ധിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ മേഖലയിൽ 352-ാം വകുപ്പ് അനുസരിച്ച് ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് വെടിവെപ്പ് നടത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു. കശ്മീർ താഴ്വരയിലെ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടെ ഇന്നലെ പി.ഡി.പി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നിരുന്നു. ഇതിൻെറ പശ്ചാത്തലത്തിൽ കൂടിയാണ് സ്വാമിയുടെ ട്വീറ്റ്.

രാ​ജ്നാ​ഥ് സിം​ഗ് ഇ​ന്ന് ഛത്തീ​സ്ഗ​ഡ് സ​ന്ദ​ർ​ശി​ക്കും

10:36 am 25/4/2017 ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇ​ന്ന് ഛത്തീ​സ്ഗ​ഡ് സ​ന്ദ​ർ​ശി​ക്കും. ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​ണ​ത്തി​ൽ 26 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് രാ​ജ്നാ​ഥ് സിം​ഗ് ഛത്തീ​സ്ഗ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഛത്തീ​സ്ഗ​ഡി​ലെ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം ഒ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു.

കർഷക പ്രശ്നങ്ങൾ : ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്നാട്ടിൽ ആരംഭിച്ചു.

08:59 am 25/4/2017 ചെന്നൈ: കർഷക പ്രശ്നങ്ങൾ, അയൽ സംസ്ഥാനങ്ങളുമായുള്ള ജലതർക്കങ്ങൾ തുടങ്ങി 19 ആവശ്യങ്ങളുമായി പ്രതിപക്ഷമായ ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്നാട്ടിൽ ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ബന്ദ് വൈകീട്ട് ആറുമണിവരെയാണ്. ഡി.എം.കെയെ കൂടാതെ സഖ്യകക്ഷികളായ കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവക്ക് പുറമെ സി.പി.െഎ, സി.പി.എം, വിടുതലൈ ചിറുതൈകൾ കക്ഷി, മനിതനേയ മക്കൾ കക്ഷി, എം.ജി.ആർ കഴകം, ദ്രാവിഡ കഴകം തുടങ്ങിയ പാർട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കർഷകർ, വ്യാപാരികൾ, സിനിമ, മത്സ്യ, ഗതാഗത മേഖകളിലെ Read more about കർഷക പ്രശ്നങ്ങൾ : ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്നാട്ടിൽ ആരംഭിച്ചു.[…]

പ​ത​ഞ്ജ​ലി ക​ന്പ​നി വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന ഉ​ത്പ​ന്ന​ത്തി​ന് സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ വി​ല​ക്ക്.

06:34 pm 24/4/2017 ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗാ​ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത​ഞ്ജ​ലി ക​ന്പ​നി വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന ഉ​ത്പ​ന്ന​ത്തി​ന് സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ വി​ല​ക്ക്. പ​ത​ഞ്ജ​ലി പു​റ​ത്തി​റ​ക്കു​ന്ന നെ​ല്ലി​ക്കാ ജ്യൂ​സി​നാ​ണ് സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ​വ​കു​പ്പി​ന്‍റെ സൈ​നി​ക കാ​ന്‍റി​നു​ക​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ വി​ഭാ​ഗ​മാ​യ കാ​ന്‍റീ​ൻ സ്റ്റോ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (സി​എ​സ്ഡി) ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി. കോ​ൽ​ക്ക​ത്ത​യി​ലെ സെ​ൻ​ട്ര​ൽ ഫു​ഡ് ലാ​ബ് ജ്യൂ​സ് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ല്ലാ ഡി​പ്പോ​ക​ളി​ലും അ​വ​ശേ​ഷി​ക്കു​ന്ന നെ​ല്ലി​ക്ക Read more about പ​ത​ഞ്ജ​ലി ക​ന്പ​നി വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന ഉ​ത്പ​ന്ന​ത്തി​ന് സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ൽ വി​ല​ക്ക്.[…]

ശോ​ഭാ റാ​ണി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു.

3:36 pm 24/4/2017 ജ​യ്പൂ​ർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജെ​പി എം​എ​ൽ​എ ശോ​ഭാ റാ​ണി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. സ്പീ​ക്ക​ർ കൈ​ലാ​ഷ് മേ​ഹ്‌വാ​ൾ മു​ന്പാ​കെ​യാ​ണ് റാ​ണി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഏ​പ്രി​ൽ ഒ​ൻ​പ​തി​നു​ന​ട​ന്ന ധോ​ൽ​പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ​ൻ​വാ​രി​ലാ​ൽ ശ​ർ​മ്മ​യെ​യാ​ണ് റാ​ണി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പി.ഡി.പിയുടെ മുതിർന്ന നേതാവിന് വെടിയേറ്റു.

03:34 pm 24/4/2017 ശ്രീനഗർ: ജമ്മു കശ്മീരിൽ ജനങ്ങളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഭരണ കക്ഷിയായ പി.ഡി.പിയുടെ മുതിർന്ന നേതാവിന് വെടിയേറ്റു. പാർട്ടിയുടെ പുൽവാമ ജില്ല പ്രസിഡൻറ്അബ്ദുൽ ഗനി ദാറിനെയാണ്പിഗ്ലീന ഏരിയയിൽവെച്ച്അജ്ഞാതനായ ആയുധധാരി വെടിവെച്ചത്. കാറിൽ സഞ്ചരിക്കുേമ്പാഴായിരുന്നു ആക്രമണം. ഗുരുതരാവസ്ഥയിലായ ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കശ്മീരിലെ സ്തിഥിഗതികളെ കുറിച്ച് ചർച്ച ചെയ്യാൻ പി.ഡി.പി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കശ്മീരിലെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് വിഘടന വാദികളുമായി ചർച്ച നടത്താൻ Read more about പി.ഡി.പിയുടെ മുതിർന്ന നേതാവിന് വെടിയേറ്റു.[…]

ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ഞ്ഞു

09:33 am 24/4/2017 ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ർ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ഞ്ഞു. നാ​ല് ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ലാ​ൻ​ഡ് റോ​വ​ർ ഡീ​സ​ൽ ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ന് 4.08 ല​ക്ഷ​വും, റെ​യ്ഞ്ച് റോ​വ​ർ ഇ​വോ​ക് ഡീ​സ​ലി​ന് 3.25 ല​ക്ഷം രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ ഡി​സ്ക​വ​റി ഡീ​സ​ലി​ന് 47.88 ല​ക്ഷ​ത്തി​ൽ നി​ന്നു 43.8 ല​ക്ഷ​മാ​യും ഇ​വോ​ക്കി​ന് 49.10 ല​ക്ഷ​ത്തി​ൽ​നി​ന്നു 45.85 ല​ക്ഷം രൂ​പ​യു​മാ​യി കു​റ​ഞ്ഞു.

ന​​​​​വി​​​​​മും​​​​​ബൈ​​​​​യി​​​​​ൽ കാ​​​​​ർ ഷോ​​​​​റൂ​​​​​മി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു.

08:04 am 24/4/2017 മും​​​​​ബൈ: ന​​​​​വി​​​​​മും​​​​​ബൈ​​​​​യി​​​​​ൽ കാ​​​​​ർ ഷോ​​​​​റൂ​​​​​മി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു. ഞായറാഴ്ച രാ​​​​​വി​​​​​ലെ കോ​​​പ്ര-​​​ഖ​​​​​ർ​​​​​ഘാ​​​​​റി​​​​​ലെ മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി ഷോ​​​​​റൂ​​​​​മി​​​​​ലാ​​​ണു തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന സേ​​​​​ന​​​​​യു​​​​​ടെ അ​​​​​ഞ്ചു യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ൾ ചേ​​​​​ർ​​​​​ന്നാ​​​ണു തീ ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഷോ​​​​​ർ​​​​​ട്ട്സ​​​​​ർ​​​​​ക്യൂ​​​​​ട്ടാ​​​​​ണു തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്നു.

ലാ​ൻ​ഡ് ചെ​യ്യു​ന്ന വി​മാ​ന​ത്തി​ൽ സീ​റ്റ് ബെ​ൽ​റ്റ് മു​റി​ക്കി​യി​രി​ക്കു​മ്പോ​ഴാ​ണ് ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​ന്ന​തെ​ങ്കി​ലോ?

01:20 pm 23/4/2017 ഇ​ൻ‌​ഡോ​ർ: ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​മ്പോ​ൾ എ​ണീ​റ്റു​നി​ന്ന് ആ​ദ​രി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. തീ​യ​റ്റ​റി​ൽ സി​നി​മ​യ്ക്കു​മു​മ്പ് തീ​ർ​ച്ച​യാ​യും ദേ​ശീ​യ ഗാ​നം കേ​ൾ​പ്പി​ക്ക​ണ​മെ​ന്നും എ​ണീ​റ്റു​നി​ൽ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വു​ണ്ട്. എഴുന്നേറ്റു​നി​ന്ന് ആ​ദ​രി​ക്കാ​ത്ത​വ​രെ ശി​ക്ഷി​ക്കാ​നും വ​കു​പ്പു​ണ്ട്. എ​ന്നാ​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന വി​മാ​ന​ത്തി​ൽ സീ​റ്റ് ബെ​ൽ​റ്റ് മു​റി​ക്കി​യി​രി​ക്കു​മ്പോ​ഴാ​ണ് ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​ന്ന​തെ​ങ്കി​ലോ? പെ​ട്ട​തു​ത​ന്നെ. ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ സ്പൈ​സ് ജെ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ 18 ാം തീ​യ​തി തി​രു​പ്പതി​യി​ൽ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ന് യാ​ത്ര ചെ​യ്ത​വ​രാ​ണ് ദേ​ശീ​യ​ഗാ​നം കേ​ട്ട് ത്രി​ശ​ങ്കു​വി​ലാ​യ​ത്. വി​മാ​നം ഇ​റ​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു Read more about ലാ​ൻ​ഡ് ചെ​യ്യു​ന്ന വി​മാ​ന​ത്തി​ൽ സീ​റ്റ് ബെ​ൽ​റ്റ് മു​റി​ക്കി​യി​രി​ക്കു​മ്പോ​ഴാ​ണ് ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​ന്ന​തെ​ങ്കി​ലോ?[…]

ന​രേ​ന്ദ്ര മോ​ദി ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​എം​കെ നേ​താ​വ്

09:24 am 23/4/2017 ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​എം​കെ നേ​താ​വ് എം.​കെ സ്റ്റാ​ലി​ൻ. ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ദി ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ ആ​രോ​പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സ്റ്റാ​ലി​ന്‍റെ ആ​ക്ര​മ​ണം. രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ ത​ക​ർ​ക്കു​ക​യാ​ണ് മോ​ദി​യും ബി​ജെ​പി​യു​മെ​ന്ന് സ്റ്റാ​ലി​ൻ ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ക​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ഹി​ന്ദി​യി​ലൂ​ടെ ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യു​മാ​ണ്. ഹി​ന്ദി​യി​ത​ര ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടെ വ​ഞ്ചി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.