ഹിമാചൽ പ്രദേശിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് 16 പേർക്ക് പരിക്ക്.

11:46 am 8/4/1017 ഷിംല: ഹിമാചൽ പ്രദേശിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് 16 പേർക്ക് പരിക്ക്. മണ്ഡിയിൽ ഇവർ സഞ്ചരിച്ച മിനി ബസ് തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ ആറ് പേർക്ക് ഗുരുതര പരിക്കും പത്ത് പേർക്ക് നിസാര പരിക്കും ഏറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്ത മൂടൽ മഞ്ഞും മഞ്ഞു വീഴ്ചയുമാണ് അപകട കാരണമായെന്നാണ് റിപ്പോർട്ട്.

പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിൽ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി.

08:06 am 8/4/2017 റാഞ്ചി: അന്യമതത്തിൽപ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിൽ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ഗുംല ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. 20 വയസുള്ള മുഹമ്മദ് ഷാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾ മർദനത്തിനിരയാക്കിയശേഷമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണു സൂചന. സമീപ ഗ്രാമത്തിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി മുഹമ്മദിനു ബന്ധമുണ്ടായിരുന്നു. രാമനവമി ദിവസം യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടി ഫോണ്‍ ചെയ്തു. ഇതേതുടർന്ന് ഇവർ സന്ധിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിൽ കൊണ്ടാക്കുന്നതിനായി പോകവെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയും Read more about പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിൽ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി.[…]

ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ കറുത്തവരാണെന്ന് തരുൺ വിജയ്

08:03 am 8/4/2017 ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ കറുത്തവരാണെന്ന് തരുൺ വിജയ് പറയുന്നത്. പ്രസ്താവന വിവാദമായതിനെത്തുടർന്ന് ട്വിറ്ററിലൂടെ തരുൺ വിജയ് മാപ്പ് പറഞ്ഞു.. നോയിഡയിൽ ദിവസങ്ങൾക്ക് മുമ്പ് നൈജീരിയൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയതിക്രമം നടന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് മുൻ ബിജെപി എംപി കൂടിയായ തരുൺ വിജയിയെ അൽ ജസീറ ക്ഷണിച്ചത്. ഇന്ത്യയിൽ വംശീയാതിക്രമം നടക്കുന്നില്ലെന്ന് വാദിച്ച തരുൺ വിജയ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴനാട്, കേരളം ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിലെല്ലാം കറുത്ത ആളുകളുണ്ടെന്നും തങ്ങൾ അവരുടെ ഇടയിലാണ് Read more about ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ കറുത്തവരാണെന്ന് തരുൺ വിജയ്[…]

ശ്രീനഗർ-ബുദ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു വേണ്ടി പോളിംഗ് ബൂത്തായി തയാറാക്കിയ സ്കൂൾ അഗ്നിക്കിരയാക്കി.

07:55 am 8/4/2017 ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ-ബുദ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു വേണ്ടി പോളിംഗ് ബൂത്തായി തയാറാക്കിയ സ്കൂൾ അഗ്നിക്കിരയാക്കി. യാരിഗുണ്ട് ഗ്രാമത്തിലെ സ്കൂളാണ് വെള്ളിയാഴ്ച വൈകുന്നേരം അക്രമികൾ കത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. വിഘടനവാദികളാണ് ഇതിനു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

07:01 pm 7/4/2017 ന്യൂ‍ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ലാന്റിങ്ങിനും ടേക്ക് ഓഫിനും ഒരുങ്ങിയിരുന്ന വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് കാരണം. എയര്‍ ഇന്ത്യാ വിമാനവും ഇന്റിഗോ വിമാനവും തമ്മിലുള്ള കൂട്ടിമുട്ടലാണ് ഭാഗ്യം കൊണ്ട് ഒഴിവായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ എ വണ്‍156 ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28 ല്‍ നിന്ന് 120 യാത്രക്കാരുമായി പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡിങ്ങിന് തയ്യാറാകുകയായിരുന്നു. തുടര്‍ന്ന് ടേക്ക് ഓഫിലേക്ക് നീങ്ങിയ Read more about വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.[…]

ആന്ത്രാക്സ് രോഗം പരത്തുന്ന പൊടി അടക്കം ചെയ്തെന്ന് അവകാശപ്പെട്ടുള്ള കത്തും പാഴ്സലും ഇൻഫോസിസ് ഷോലിംഗനല്ലൂർ ഓഫീസിൽ.

06:48 pmn7/4/2017 ചെന്നൈ: സംശയകരമായ വെളുത്ത പൊടിയാണ് പാഴ്സലിലുള്ളത്. ഇതോടൊപ്പമുള്ള കത്തിലാണ് പാർസലിൽ ആന്ത്രാക്സ് പൊടിയാണെന്ന് പറയുന്നത്. കത്തിൽ കമ്പനിയിൽ നിന്ന് 500 കോടി രൂപയുടെ തുക ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച ലഭിച്ച പാഴ്സലിൽ അയച്ചയാളുടെ വിലാസം ഇല്ല. കമ്പനിയുടെ ഷോലിംഗനല്ലൂർ ബ്രാഞ്ച് അംഗങ്ങളെ ലക്ഷ്യമാക്കിയാണ് കത്ത് വന്നിരിക്കുന്നത്. ഈ കത്തിനുള്ളിൽ ബ്രാഞ്ചുമായി ബന്ധപ്പെട്ട ഒരു ‘അഴിമതി’ പരാമർശിക്കുന്നുണ്ട്. കമ്പനിയിലെ അഴിമതിക്കാരെ പിരിച്ചുവിടണമെന്നാണ് കത്തിലെ ആവശ്യം. അല്ലെങ്കിൽ ആന്ത്രാക്സ് പൊടി കമ്പനിയുടെ ജലസ്രോതസ്സുകളിൽ കലർത്തുമെന്നാണ് ഭീഷണി. ഇതിൽ Read more about ആന്ത്രാക്സ് രോഗം പരത്തുന്ന പൊടി അടക്കം ചെയ്തെന്ന് അവകാശപ്പെട്ടുള്ള കത്തും പാഴ്സലും ഇൻഫോസിസ് ഷോലിംഗനല്ലൂർ ഓഫീസിൽ.[…]

ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ് ത​രു​ണ്‍ വി​ജയ് നടത്തിയ പ്രസ്താവന വിവാദമായി.​

06:45 pm 7/4/2017 ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ് ത​രു​ണ്‍ വി​ജയ് നടത്തിയ പ്രസ്താവന വിവാദമായി.​ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രാ​യ ക​റു​ത്ത​നി​റ​ക്കാ​ർ ചു​റ്റു​പാ​ടും ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍​ക്കൊ​പ്പം ജീ​വി​ക്കു​ന്ന ത​ങ്ങ​ള്‍ ആ​ഫ്രി​ക്ക​ക്കാ​രെ ആ​ക്ര​മി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു നേതാവിന്‍റെ പ്ര​തി​ക​ര​ണം. നൈ​ജീ​രി​യ​ക്കാ​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ൽ ജ​സീ​റ ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലാ​ണ് ബിജെപി നേതാവിന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പി​ന്നീ​ട് ത​രു​ൺ വി​ജ​യ് മാ​പ്പു​ പറയുകയും ചെയ്തു.

പ​ശു​ര​ക്ഷ​ക​ർ മു​സ്‌​ലിം മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ

12:10 pm 7/4/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ പ​ശു​ര​ക്ഷ​ക​ർ മു​സ്‌​ലിം മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ജാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ശു​സം​ര​ക്ഷ​ക​രെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊതുതാത്പര്യ ഹ​ർ​ജി​യി​ലാ​ണ് കോടതി ന​ട​പ​ടി. കേസ് വീണ്ടും മെയ് മൂന്നിന് പരിഗണിക്കും. രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി പ​ശു​സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ശു​ക്ക​ളെ Read more about പ​ശു​ര​ക്ഷ​ക​ർ മു​സ്‌​ലിം മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ[…]

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് 26.5 കോടി രൂപ വിലമതിക്കുന്ന 5.3 കിലോ ഹെറോയിൻ പിടികൂടി

11:33 am 7/4/2017 ജലന്ധർ: പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് 26.5 കോടി രൂപ വിലമതിക്കുന്ന 5.3 കിലോ ഹെറോയിൻ പിടികൂടി. പാക്കിസ്ഥാനിൽനിന്ന് എത്തിച്ചതാണിത്. അബോഹർ സെക്ടറിൽനിന്നാണു ഹെറോയിൻ പിടികൂടിയത്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് അതിർത്തിയിൽനിന്നു ബിഎസ്എഫ് ഹെറോയിൻ പിടികൂടുന്നത്. ബുധനാഴ്ച ഖൽറ ബാരിയരിൽനിന്ന് 75 കോടിയുടെ ഹെറോയിൻ പിടികൂടിയിരുന്നു. ഈ വർഷം ഇതുവരെ അതിർത്തിയിൽ ബിഎസ്എഫ് 64.22 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.

പ​ശു​സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി.

05:30 pm 6/4/2017 ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​ർ ജി​ല്ല​യി​ൽ പ​ശു​സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ തെ​ര​യു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ൽ മൂ​ന്നു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ മു​സ്‌​ലിം മ​ധ്യ​വ​യ​സ്‌​ക​ന്‍ പെ​ഹ്‌​ലു​ഖാ​ന്‍ (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തെ​യും മ​റ്റു മൂ​ന്നു പേ​രെ​യും പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ശ ​നി​യാ​ഴ്ച​യാ​ണ് ഒ​രു സം​ഘം മ​ർ​ദി​ച്ച​ത്. ഹ​രി​യാ​ന​യി​ലേ​ക്ക് Read more about പ​ശു​സം​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി.[…]