ശ്രീനഗർ-ബുദ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു വേണ്ടി പോളിംഗ് ബൂത്തായി തയാറാക്കിയ സ്കൂൾ അഗ്നിക്കിരയാക്കി.

07:55 am 8/4/2017

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ-ബുദ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു വേണ്ടി പോളിംഗ് ബൂത്തായി തയാറാക്കിയ സ്കൂൾ അഗ്നിക്കിരയാക്കി. യാരിഗുണ്ട് ഗ്രാമത്തിലെ സ്കൂളാണ് വെള്ളിയാഴ്ച വൈകുന്നേരം അക്രമികൾ കത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. വിഘടനവാദികളാണ് ഇതിനു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.