ബിഹാറിലെ റോത്താസ് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് അറവുശാലകൾ പൂട്ടിച്ചു.

10:05 am 1/4/2017 പാറ്റ്ന: ബിഹാറിലെ റോത്താസ് ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് അറവുശാലകൾ പൂട്ടിച്ചു. ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ ആറാഴ്ചയ്ക്കകം പൂട്ടണമെന്ന് പാറ്റ്ന ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

ഉദാരമാക്കിയ വിസ ചട്ടങ്ങൾ ശനിയാഴ്ച പ്രാബല്യത്തിൽ.

09:54 am 1/4/2017 ന്യൂഡൽഹി: ഇ- ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ എന്നീ പുതിയ ഉപവിഭാഗങ്ങൾ ഇനിയുണ്ടാവും. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തിൽ നിന്ന് നാലു മാസം വരെയാക്കി. ഇ-വിസ പ്രകാരം വരുന്ന വിദേശികൾക്ക് ഇന്ത്യയിൽ തങ്ങാവുന്ന സമയം ഒരു മാസത്തിൽ നിന്ന് രണ്ടു മാസമാക്കി ഉയർത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ വിസ അനുവദിക്കും. വിദേശികളുടെ വരവ് കൂട്ടുകയാണ് പുതിയ നടപടികളുടെ Read more about ഉദാരമാക്കിയ വിസ ചട്ടങ്ങൾ ശനിയാഴ്ച പ്രാബല്യത്തിൽ.[…]

വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു.

10:13 am 31/3/2017 ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, കൊച്ചി, അഹ്മദാബാദ് എന്നീ രാജ്യത്തെ പ്രധാന ഏഴ് വിമാനത്താവളങ്ങളിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. യാത്രക്കാർക്കിത് കൂടുതൽ സൗകര്യമാകുമെന്ന് സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി. സിങ് പറഞ്ഞു. ഹാൻഡ്ബാഗേജിൽ ടാഗ് ഒഴിവാക്കണമെന്ന് വ്യോമയാന സുരക്ഷാ ബ്യൂറോ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. എന്നാൽ, പകരം സുരക്ഷാസംവിധാനം ഒരുക്കാനുള്ള കാലതാമസം മൂലമാണ് സി.െഎ.എസ്.എഫ് നടപടി Read more about വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു.[…]

വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു.

10:12 am 31/3/2017 ന്യൂഡൽഹി: സൗത്ത് സുഡാനിൽ വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. ദാർ പെട്രോളിയം ഓപ്പറേറ്റിംഗ് കന്പനിയിലെ എൻജിനിയർമാരായ മിഥുൻ ഗണേഷ്, എഡ്വേർഡ് എന്നിവരെയാണ് മോചിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇവരുടെ മോചനം സാധ്യമായതെന്ന് കന്പനിയുടെ പ്രൊഡക്ഷൻ ഓപ്പറേറ്റർ അജയ് രാജ പറഞ്ഞു. മാർച്ച് എട്ടിനാണ് പാക് എൻജിനിയർ അയാസ് ജമാലി അടക്കം മൂന്നു പേരെ സൗത്ത് സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയത്. എണ്ണ ഖനന മേഖലയായ Read more about വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു.[…]

ഡൽഹിയിൽ സ്ത്രീയും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.

10:00 am 32/3/2017 ന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീയും അനന്തരവനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മീന(45), ശരദ്(24) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ഡൽഹിയിലെ ശികർപുർ ഗ്രാമത്തിൽ നിന്ന് ഗുഡ്ഗാവിലേക്ക് പോകുന്നതിനിടെ ഇവർക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. തീരാപ്പക ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് ഡിസിപി സുരേന്ദർ കുമാർ പറഞ്ഞു. ഹരിയാന സ്വദേശിയായ മീന ഗുഡ്ഗാവിലാണ് താമസിച്ചിരുന്നത്. ഉത്തർപ്രദേശിലെ ഭഗ്പത് സ്വദേശിയാണ് ശരദ്.

മാവോയിസ്റ്റ് താവളം പോലീസ് തകർത്തു.

05:39 pm 30/3/2017 റാഞ്ചി: ജാർഖണ്ഡിലെ ഗിരിടിഹ് ജില്ലയിൽ മാവോയിസ്റ്റ് താവളം പോലീസ് തകർത്തു. പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണു മാവോയിസ്റ്റ് താവളം തകർത്തത്. പ്രദേശത്തുനിന്നു മാവോയിസ്റ്റ് നേതാവ് സോമ മുണ്ടയെ പോലീസ് പിടിച്ചു. സോമ മുണ്ടയുടെ തലയ്ക്കു സർക്കാർ 50,000 രൂപ വിലയിട്ടിരുന്നു. ഇയാളിൽനിന്നു 48,000 രൂപയും പോലീസ് പിടിച്ചെടുത്തു. മാവോയിസ്റ്റുകൾ പ്രദേശത്ത് യോഗം കൂടുന്നുവെന്നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് നേതാവിനെ പിടികൂടിയത്. മറ്റു മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായും പോലീസ് Read more about മാവോയിസ്റ്റ് താവളം പോലീസ് തകർത്തു.[…]

സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ സുഹൃത്തിനെ വിവാഹം ചെയ്യത്.

05:21 pm 30/3/ 2017 ന്യൂഡൽഹി: ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാൻ സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ. കർമപ ലാമയായി അവതരിച്ചതെന്ന് അവകാശപ്പെട്ട തയെ ദോർജെ(33) ആണ് ബുദ്ധമതത്തിലെ ഉന്നതസ്ഥാനം വിവാഹ ജീവിതത്തിനു വേണ്ടി ഉപേക്ഷിച്ചത്.മാർച്ച് 25ന് സ്വകാര്യ ചടങ്ങിൽ വച്ച് വിവാഹിതനായെന്ന് ദോർജെ പറയുന്നു. വിവാഹം കഴിക്കാനുള്ള എെൻറ തീരുമാനം എനിക്ക് മാത്രമല്ല, എെൻറ വംശത്തിനു കൂടെ ഗുണകരമാകുമെന്നാണ് കരുതുന്നത്. എെൻറ ഹൃദയംതൊട്ട വികാരമാണിത്. ദോർജെയുടെ ഭാര്യ 36കാരിയായ റിൻചെൻ യാങ്സോം ആണ്. ഭൂട്ടാനിൽ Read more about സന്യാസ ജീവിതം ഉപേക്ഷിച്ച് ടിബറ്റൻ ലാമ സുഹൃത്തിനെ വിവാഹം ചെയ്യത്.[…]

ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു.

11:41 am 30/3/2017 കോൽക്കത്ത: നഗരത്തിലെ ഗോൾഡൻ പാർക്ക് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. ആറ് പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.55ന് ആയിരുന്നു സംഭവം. പരിക്കേറ്റവരെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ അടുക്കളയിലാണ് തീ ആദ്യം കണ്ടത്. 31 പേരെ ഹോട്ടലിൽനിന്നു രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. അപകടകാരണം അറിവായിട്ടില്ല. ഫോറൻസിക് പരിശോധനകൾക്കുശേഷമേ അപകട കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. –

യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെരുമ്പാവിന്റെ വയറ്റിൽ

07:13 am 40/3/2017 ജ​ക്കാ​ർ​ത്ത: കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെ​രു​ന്പാ​ന്പി​ന്‍റെ വ​യ​റ്റി​ൽ. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ലാ​വെ​സി ദ്വീ​പി​ലാ​യി​രു​ന്നു സം​ഭ​വം. സു​ലാ​വെ​സി സ്വ​ദേ​ശി​യാ​യ അ​ക്ബ​റി​നെ (25) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​യാ​ൾ വീ​ടി​നു സ​മീ​പ​മു​ള്ള എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ​പോ​യ​താ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ‌ ന​ട​ത്തി​വ​രു​ന്പോ​ഴാ​ണ് പെ​രു​ന്പാ​ന്പ് വി​ഴു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 23 അ​ടി നീ​ള​മു​ള്ള പാ​ന്പി​ന്‍റെ വ​യ​റു​കീ​റി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​ക്ബ​റി​നാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് കു​ഴി​യി​ൽ അ​ന​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്. പാ​ന്പി​ന്‍റെ വ​യ​റ്റി​നു​ള്ളി​ലാ​യ അ​ക്ബ​റി​ന്‍റെ ഷൂ​സ് വ്യ​ക്ത​മാ​യി Read more about യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെരുമ്പാവിന്റെ വയറ്റിൽ[…]

ജീന്‍സ് ഇട്ടവര്‍ക്ക് കോടതിയില്‍ വിലക്ക്.

07:10 am 30/3/2017 മുംബൈ: മുംബൈ ഹൈക്കോടതിയില്‍ ജീന്‍സ് ഇട്ടവര്‍ക്ക് കോടതിയില്‍ വിലക്ക്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടു. ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും കോടതിയില്‍നിന്ന് ഇറങ്ങണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരാണ് മാധ്യമപ്രവര്‍ര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്നും വാക്കൗട്ട് നടത്തി.