വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു.

10:13 am 31/3/2017
download (12)

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ വിമാനത്തിലെ ഹാൻഡ് ബാഗേജിൽ സ്റ്റിക്കറും ടാഗും ഉണ്ടാകില്ലെന്ന് സി.െഎ.എസ്.എഫ് അറിയിച്ചു. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, കൊച്ചി, അഹ്മദാബാദ് എന്നീ രാജ്യത്തെ പ്രധാന ഏഴ് വിമാനത്താവളങ്ങളിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. യാത്രക്കാർക്കിത് കൂടുതൽ സൗകര്യമാകുമെന്ന് സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി. സിങ് പറഞ്ഞു. ഹാൻഡ്ബാഗേജിൽ ടാഗ് ഒഴിവാക്കണമെന്ന് വ്യോമയാന സുരക്ഷാ ബ്യൂറോ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. എന്നാൽ, പകരം സുരക്ഷാസംവിധാനം ഒരുക്കാനുള്ള കാലതാമസം മൂലമാണ് സി.െഎ.എസ്.എഫ് നടപടി വൈകിപ്പിച്ചത്.