ഫോൺവിളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ളം ചാ​ന​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

10:27 am 31/3/2017

images (4)

തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി​യി​ലേ​ക്കു​ന​യി​ച്ച ഫോൺവിളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ളം ചാ​ന​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. മം​ഗ​ളം സി​ഇ​ഒ അ​ജി​ത് കു​മാ​റാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. മ​ന്ത്രി​യു​ടെ രാ​ജിയി​ലേ​ക്കു​ന​യി​ച്ച സം​ഭാ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖേ​ദ​മു​ണ്ടെ​ന്നാ​ണ് അ​ജി​ത്കു​മാ​ർ അ​റി​യി​ച്ച​ത്. മം​ഗ​ളം ചാ​ന​ലി​ൽ ഏ​താ​നും മി​നി​റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ണ് അ​ജി​ത്കു​മാ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.

മ​ന്ത്രി​യെ വി​ളി​ച്ച​ത് ചാ​ന​ലി​ലെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്ന് അ​ജി​ത്കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി. പ​രാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ വി​ളി​ച്ചാ​ണ് മ​ന്ത്രി അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ചാ​ന​ൽ അ​വ​കാ​ശ​വാ​ദം. ഇ​ത് ഇ​പ്പോ​ൾ ചാ​ന​ൽ ത​ന്നെ തി​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെയാ​ണ് സ്റ്റിംഗ് ഓ​പ്പ​റേ​ഷ​നാ​യി ചാ​ന​ൽ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ് മ​ന്ത്രി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​ക്കി കെ​ണി​യൊ​രു​ക്കി​യ​ത്. സംഭവത്തിൽ മ​റ്റു ഏ​ഴു പേ​ർ​ക്കും പ​ങ്കി​ല്ലെ​ന്നും മം​ഗ​ളം സി​ഇ​ഒ പ​റ​യു​ന്നു.

ഭാവിയിൽ തെ​റ്റു​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കുന്നതിന് എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ഒ​രു വീ​ഴ്ച​യു​ടെ പേ​രി​ൽ പു​തി​യ മാ​ധ്യ​മ സം​രം​ഭ​ത്തെ ത​ക​ർ​ക്കാ​ൻ ആ​രും ഒ​രു​ങ്ങ​രു​തെ​ന്നും അ​ജി​ത്കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.