സംഘര്‍ഷങ്ങളുടെ ഉറവിടം

10:20 am 31/3/2017

ആർ ജ്യോതിലക്ഷ്മി
images (6)
ചില സന്ദര്‍ഭങ്ങളില്‍ മനുഷന്റെ ചിന്തകള്‍ക്കു പോലും ചിറകുമുളയ്ക്കൂം.ആ നിമിഷം അഹങ്കാരത്തില്‍ ഭ്രമിക്കും അവന്‍ . തന്റെ സൃഷ്ട്ടികളെ മറ്റുളളവരില്‍ അടിച്ചേല്പ്പിക്കത്തക്കവണ്ണം പ്രയത്‌നിക്കും. ഇതുകാണുന്ന പൊതുജനമാവട്ടേ കണ്ണുംപൂട്ടി വിശ്വസിക്കും എല്ലാം . അങ്ങനെ പൊതുജനം വിശ്വസിക്കാന്‍ വേണ്ടിയുളള ഇന്നത്തെ ഏറ്റവും വലിയ വിഷവിത്തായിമാറിരിക്കുകയാണ് ‘വാര്‍ത്താ ചാനലുകള്‍’.

അരാജകത്വമാണോ സംഭവിക്കുന്നത്..? പണ്ട് വാര്‍ത്തകള്‍ ഉണ്ടായാല്‍ അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല് ഇന്നു റിപ്പോര്‍ട്ട് ചെയ്യാന് വേണ്ടി മാത്രം വാര്‍ത്തകളെ സൃഷ്ട്ടിക്കുകയാണ് പുതിയ തലമുറയിപ്പെട്ട ‘വാര്‍ത്താ മാധ്യമ ചാനലുകള്‍്’. കേട്ടുകേള്‍വികളില്‍ നിന്നും അച്ചടി മാര്‍ഗ്ഗം വഴി വന്നു കാഴ്ച്ചയുടെ ഏറ്റം കൂട്ടുന്ന സമകാലിക യന്ത്രം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സംഭവിച്ചു കഴിഞ്ഞ വാര്‍ത്തകളെ എത്ര എത്ര ആവര്‍ത്തിയാണ് ചാനലുകളില്‍ കാണിക്കുന്നത് . ശരി, എന്നാല്‍ മറ്റൊരു ചാനല്‍ വെച്ചാലോ,അവിടെയും ഈ വാര്‍ത്തകള്‍ തന്നെ. അവതാരകനുമാത്രം വ്യത്യാസം കാണും. ഇതു കണ്ടു കണ്ടു ബോറടിക്കില്ലെ സധാരണ മനുഷര്ക്ക് .രാത്രികാലങ്ങളില്‍ വാര്‍ത്താ ചാനലുകള്‍ വെക്കാന് തന്നെ പലര്ക്കും ധൈ്യര്യമില്ലാ .കാരണം ആളുകള്‍ തിങ്ങി നിറയുന്ന പൊതു സ്ഥലവും,നിയമസഭയും കഴിഞ്ഞാല് ഏറ്റവും കൂടുതലല്‍ ഒച്ചപ്പാട് നടക്കുന്ന ഒരു സ്ഥലമാണ് ഇന്നു വാര്‍ത്താ ചാനലുകള്‍ .

തത്സമയം നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുളള പൗരാണിക ധര്‍മ്മമാണോ മാധ്യമങ്ങള്‍ നടത്തുന്നത്. പ്രത്യുഷത്തില്‍ അങ്ങനെ പറയാം, പക്ഷേ ഒരു തമ്മിലടി അല്ലങ്കില്‍ പരസ്പരമുളള മത്സരം, ഇവയുടെ ഒക്കെ ഒരു ദുര്‍ഗ്‌നധം അടിക്കുന്നില്ലെ..? എക്‌സ്‌ക്വൂസിവ് എന്ന പദത്തിന്റെ അര്ത്ഥം സൂചിപ്പിക്കുന്നത് എന്തിനെയാണ് ? നിലവാരം വളരെ കുറഞ്ഞ വാര്ത്തകള് പോലും ഇന്നു ഈ ഗണത്തില് എത്തി ചേരുന്നത് എങ്ങനെ? കുറ്റവാളികളെയും, രാഷ്ട്രിയ പ്രമാണികളെയും നാട്ടിലെ താരങ്ങളാക്കാന് വോണ്ടിയിട്ടുളള ഓട്ടപ്പാച്ചിലുകളാണ് ഇന്നു സാക്ഷരത വളരെ കൂടുതലുണ്ടന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന നമ്മുടെ ഈ നാട്. അതിനു ഒത്താശകള്‍ നല്കുന്നതാവട്ടെ ‘വാര്‍ത്താ മാധ്യമ ചാനലുകള്‍’. ഓരോ വ്യക്തിയുടെയും സ്വകാര്യതകളെ അതു എത്ര വലിയവനാവട്ടെ എത്ര ചെറിയവനാവട്ടെ , അടപടലെ ജനസമക്ഷത്തിലേക്ക് എത്തിക്കുന്നതാണോ മാധ്യമ ധര്‍മ്മം ..? ഇതില്‍ നിന്നുമുളള മോചനം ജനങ്ങള്‍ ആഗ്രഹിക്കാത്തതോ അതോ ആഗ്രഹിപ്പിക്കാത്തതോ???