ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു.

7:38 am 25/3/2017 ക​ന്യാ​കു​മാ​രി: ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ത​ക്ക​ല​യി​ൽ ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശി​വ​ര​ഞ്ജി​നി, ദീ​പ, മ​ഞ്ജു, സം​ഗീ​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ടി​യേ​റ്റ് ആ​റ് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്.

07:19 on 24/3/2017 റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ടി​യേ​റ്റ് ആ​റ് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് ജി​ല്ല​യി​ലെ സ​തി​ഗ​ഡ് ഫ‍​യ​റിം​ഗ് റേ​ഞ്ചി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പു പ​രി​ശീ​ല​ന​ത്തി​നി​ടെ ജ​വാ​ൻ​മാ​ർ​ക്ക് വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വിദേശത്തായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി.

01:04 pm 24/3/2017 ന്യൂഡൽഹി: ചികിത്സക്കായി വിദേശത്തായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്നു രാവിലെയാണ് അവർ ഡൽഹിയിൽ എത്തിയത്. അതേസമയം, അവരുടെ അസുഖം സംബന്ധിച്ചോ എവിടെയായിരുന്നു ചികിത്സക്കു പോയതെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തതയില്ല. അമേരിക്കയിലേക്കാണ് സോണിയ ചികിത്സ തേടിപ്പോയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഗോവ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നും 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

09:55 am 23/3/2017 വാസ്കോ: സംഭവത്തിൽ രത്നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വർണമാണ് ഇയാളിൽനിന്നും കണ്ടെത്തിയത്. ദോഹയിൽനിന്നും ഖത്തർ എയർവേസ് വിമാനത്തിലാണ് ഇയാൾ എത്തിയതെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി.

07:35 am 24/3/2017 ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി. കർണാടക സ്വദേശിയായ ഹവിൽദാർ എറപ്പാ ഹുർളി (37) യെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡോക്ടർക്കു ജീവപര്യന്തം

07:24 am 24/3/2017 റെയ്സൻ: സ്ത്രീധന തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡോക്ടർക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യ നീതുവിനെ കൊലപ്പെടുത്തിയ കേസിൽ അജയ് ചാന്ദൽ എന്ന 38കാരൻ ഡോക്ടറാണ് ശിക്ഷിക്കപ്പെട്ടത്. നീതു ഇയാളുടെ മൂന്നാം ഭാര്യയായിരുന്നു. അഞ്ചു ലക്ഷം രൂപ സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്ന് അജയ് നീതുവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 2011ലെ ക്രിസ്മസ് ദിനത്തിലാണ് കൊലപാതകം അരങ്ങേറിയത്.

ശിവസേന എംപി രവിന്ദ്ര ഗെയ്ക്വാദ് എയർ ഇന്ത്യയുടെ ജീവനക്കാരനെ ചെരുപ്പുരി തല്ലി.

07:09 pm 23/3/2017 ന്യൂഡൽഹി: ശിവസേന എംപി രവിന്ദ്ര ഗെയ്ക്വാദ് എയർ ഇന്ത്യയുടെ ജീവനക്കാരനെ ചെരുപ്പുരി തല്ലി. ജീവനക്കാരുമായി സീറ്റിനെ ചൊല്ലിയുണ്ടായ തർക്കതിനിടെയാണ് ഗെയ്ക്വാദ് ജീവനക്കാരനെ മർദിച്ചത്. എംപി ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എയർ ഇന്ത്യ അദ്ദേഹത്തിനു നൽകിയത് എക്കണോമി ക്ലാസ് ടിക്കറ്റായിരുന്നു. പൂനെ-ഡൽഹി വിമാനത്തിലാണ് സംഭവം. ജീവനക്കാരെ താൻ മർദിച്ചതായും അവർ തന്നോട് മര്യാദകേടായി പെരുമാറിയതുകൊണ്ടാണ് മർദിച്ചതെന്നും ഗെയ്ക്വാദ് പറഞ്ഞു. താൻ ബിസിനസ് ക്ലാസ് ടിക്കറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ എക്കണോമി ക്ലാസ് ടിക്കറ്റാണ് Read more about ശിവസേന എംപി രവിന്ദ്ര ഗെയ്ക്വാദ് എയർ ഇന്ത്യയുടെ ജീവനക്കാരനെ ചെരുപ്പുരി തല്ലി.[…]

പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു.

09:16 am 23/3/2017 ബു​ല​ന്ദേ​ശ്വ​ർ: അ​വ​ധി ന​ൽ​കി​യി​ല്ല, മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു. യു​പി​യി​ലെ ബു​ല​ന്ദേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ഗ്ര സ്വ​ദേ​ശി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ രാ​ഹു​ൽ റാ​ണ​യാ​ണ് പ്ര​തി. ഗാ​ർ​ഡ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന റാ​ണ മ​ദ്യ​ല​ഹ​രി​യി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വ​ധി അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ “വൈ​ല​ന്‍റാ​യ’ റാ​ണ ബ​ഹ​ളം​കൂ​ട്ടി. ഇ​യാ​ളെ പി​ടി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യാ​യി റാണ​യു​ടെ ആ​ക്ഷ​ൻ. അ​ടു​ത്തു​വ​ന്നാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു റാ​ണ​യു​ടെ ബ​ഹ​ളം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ.​കെ സി​ഗും എ​സ്എ​സ്പി സോ​ണി​യ Read more about പോ​ലീ​സു​കാ​ര​ൻ തോ​ക്കു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​റ​പ്പി​ച്ചു.[…]

തമിഴ്നാട്ടിൽ രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു.

07:51 am 23/3/2017 ചെന്നൈ: എഡിഎംകെയുടെ പാർട്ടി ചിഹ്നം രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. രണ്ടിലയ്ക്ക് അവകാശ വാദമുന്നയിച്ച് രണ്ടു വിഭാഗങ്ങൾ രംഗത്തെത്തിയതിനെ തുടർന്നാണ് കമ്മിഷന്‍റെ നടപടി. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടിലയ്ക്കായി തർക്കമുയർന്നത്. ജയലളിതയുടെ മരണത്തിനു ശേഷം പാർട്ടി ഒ. പനീർശെൽവത്തിന്‍റെയും ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്‍റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായി പിളർന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഇരു വിഭാഗങ്ങളും തമ്മിൽ തർക്കവും രൂക്ഷമായിരുന്നു. ഒടുവിൽ ശശികല പക്ഷം മുഖ്യമന്ത്രി പദം പിടിച്ചെടുക്കുകയും Read more about തമിഴ്നാട്ടിൽ രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു.[…]

മുന്‍കേന്ദ്രമന്ത്രി എസ്എം കൃഷ്ണ ബിജെപിയില്‍ ചേർന്നു.

07:48 am. 23/3/2017 ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണ ബിജെപിയില്‍ ചേർന്നു. വൈകീട്ട് അഞ്ച് മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ എസ്.എം കൃഷ്ണയ്ക്ക് പാര്‍ട്ടി അംഗത്വം നൽകി. ജനുവരി 28 നാണ് എസ് എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത് എന്നായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവായിട്ടും തഴയപ്പെട്ടത് കൃഷ്ണയെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു. കൃഷ്ണയുടെ Read more about മുന്‍കേന്ദ്രമന്ത്രി എസ്എം കൃഷ്ണ ബിജെപിയില്‍ ചേർന്നു.[…]