അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.

09:25 am 25/2/2017 ലഖ്നൗ: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ അമേഠി അടക്കം 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.അമേഠിയിലടക്കം സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും എസ്.പിയും നേർക്ക് നേർ മത്സരിക്കുന്നു. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട അലാപൂർ മണ്ഡലത്തിൽ എസ്.പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് മാർച്ച് 9ലേക്ക് മാറ്റി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ എസ്പി 32 സീറ്റുകളിൽ വിജയിച്ച് നേട്ടമുണ്ടാക്കിയിരുന്നു. ഉത്തര്‍ പ്രദേശിൽ Read more about അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.[…]

സ്കൂള്‍ ബസുകളില്‍ ജി.പി.എസും സി.സി ടി.വിയും വേഗപ്പൂട്ടുകളും ഘടിപ്പിക്കണമെന്ന് സി.ബി.എസ്.ഇ ചട്ടം പുറപ്പെടുവിച്ചു.

02;33 am 25/2/2017 ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സുരക്ഷക്കായി സ്കൂള്‍ ബസുകളില്‍ ജി.പി.എസും സി.സി ടി.വിയും വേഗപ്പൂട്ടുകളും ഘടിപ്പിക്കണമെന്ന് സി.ബി.എസ്.ഇ ചട്ടം പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ബസപകടത്തെ തുടര്‍ന്ന് കേന്ദ്ര മാനവ വികസന മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ നിര്‍ദേശപ്രകാരമാണ് സി.ബി.എസ്.ഇ വിജ്ഞാപനം പുറപ്പെടുവിച്ചത്. ബസിന്‍െറ ജനാലകള്‍ തിരശ്ചീനമായിരിക്കണമെന്നും കമ്പിവലകളിട്ട് ഭദ്രമാക്കണമെന്നും പരമാവധി വേഗം 40 കിലോ മീറ്ററായി നിജപ്പെടുത്തി വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സി.സി ടി.വി, ജി.പി.എസ് എന്നിവ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. ഇതുകൂടാതെ ബസില്‍ മുന്നറിയിപ്പ് ബെല്ലും Read more about സ്കൂള്‍ ബസുകളില്‍ ജി.പി.എസും സി.സി ടി.വിയും വേഗപ്പൂട്ടുകളും ഘടിപ്പിക്കണമെന്ന് സി.ബി.എസ്.ഇ ചട്ടം പുറപ്പെടുവിച്ചു.[…]

ബി.ജെ.പി.യും ശിവസേനയും ഒരുമിച്ച്​ നിൽക്കാതെ വേറെ വഴിയില്ലെന്ന്​ ബി.ജെ.പി നേതാവ്​

07:02 pm 24/2/2017 മുംബൈ: മുംബൈ നഗരസഭ ഭരിക്കാൻ ബി.ജെ.പി.യും ശിവസേനയും ഒരുമിച്ച്​ നിൽക്കാതെ വേറെ വഴിയില്ലെന്ന്​ ബി.ജെ.പി നേതാവ്​ നിതിൻ ഗഡ്​കരി. മറാത്തി ടീവി ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ശിവസേനയ 84ഉും ബി.ജെ.പി 82ഉും സീറ്റ്​ നേടിയതിന്​ പിന്നാലെയാണ്​ ഗഡ്​കരിയുടെ ​​പ്രസ്​താവന. വിഷയത്തിൽ അന്തിമ തീരുമാനം മഹരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസും ശിവസേന നേതാവ്​ ഉദ്ധവ്​ താക്കറെയും എടുക്കും. അവർ ശരിയായ തീരുമാനം എടുക്കുമെന്ന്​ ഉറപ്പുണ്ട്​. Read more about ബി.ജെ.പി.യും ശിവസേനയും ഒരുമിച്ച്​ നിൽക്കാതെ വേറെ വഴിയില്ലെന്ന്​ ബി.ജെ.പി നേതാവ്​[…]

നു​ഴ​ഞ്ഞു​ക​യ​റി​യ വ​നി​ത​യെ സൈ​ന്യം വെ​ടി​വ​ച്ചു കൊ​ന്നു.

02:35 pm 24/2/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ക്നൂ​ർ സെ​ക്ട​റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ വ​നി​ത​യെ സൈ​ന്യം വെ​ടി​വ​ച്ചു കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ച്ച​ക് പ​ഖ്വാ​രി അ​തി​ർ​ത്തി ഔ​ട്ട്പോ​സ്റ്റി​നു സ​മീ​പ​ത്തു​കൂ​ടി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബി​എ​സ്എ​ഫ് സ്ത്രീ​യോ​ട് കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​ർ കീ​ഴ​ട​ങ്ങാ​ൻ​കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വെ​ടി​വ​ച്ച​തെ​ന്നും സൈ​ന്യം പ​റ​ഞ്ഞു. ഇ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ​കാ​ര​നെ സൈ​ന്യം ജീ​വ​നോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ മോഹിത് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു

02:10 pm 24/2/2017 ഗാസിയാബാദ്: 251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ വ്യവസായി മോഹിത് ഗോയലിനെ സാന്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർധ രാത്രിയാണ് ഗാസിയാബാദ് പോലീസ് ഇയാളെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. അയാം എന്ന കന്പനിയുടെ ഉടമയായ അക്ഷയ് മൽഹോത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2015-ൽ മൊബൈൽ ഫോണും Read more about 251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ മോഹിത് ഗോയലിനെ പോലീസ് അറസ്റ്റ് ചെയ്തു[…]

ഏപ്രില്‍ ഒന്നിന് എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.

09:52 am 24/2/2017 ന്യൂഡല്‍ഹി: എസ്.ബി.ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണ് ഇത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് Read more about ഏപ്രില്‍ ഒന്നിന് എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.[…]

രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം.

09:25 am. 24/2/2017 ന്യൂഡൽഹി: മഹാത്മഗാന്ധി സ്മാരകമായ രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം. രാജ്ഘട്ടിനു സമീപത്തെ വനമേഖലയിലാണ് തീപടർന്നത്. ഉച്ചയ്ക്കുശേഷം തീ ശ്രദ്ധയിൽപ്പെട്ടതോടെ അഗ്നിശമന സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. അഞ്ചു മണിക്കൂർകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്ഘട്ടിനു സമീപം മിക്ക വർഷങ്ങളിലും തീപിടിത്തമുണ്ടാകാറുണ്ട്. താപനിലയിലെ വ്യതിയാനമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. –

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും

09;22 am 24/2/2017 ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും. ഷെയ്ക്ക് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നസ്റുൾ ഇസ്ലാം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. 2015ൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ ഷെയ്ക്ക് ഹസീനയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഷെയ്ഖ് ഹസീന ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി Read more about ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും[…]

മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു.

01:40pm 23/2/2017 മംഗലാപുരം: കർണാടകയിലെ മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു. ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. ഉള്ളാൾ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയാണ് അക്രമികൾ തീയിട്ടത്. ഓഫീസിലെ പുസ്തകങ്ങളും ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വരുന്ന മതസൗഹർദ റാലി ശനിയാഴ്ച നടക്കാനിരിക്കെയാണ് അക്രമ സംഭവം നടന്നത്. പിണറായി വിജയനെ തടയുമെന്ന് ആർഎസ്എസ് പ്രഖ്യാപിച്ചിരുന്നു.]

തിരുപ്പതി ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍.

12:50 pm 23/2/2017 ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് വഴിപാടു നടത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. കഴിഞ്ഞ ദിവസം രാത്രി പ്രത്യേക വിമാനത്തിലാണ് റാവുവും കുടുംബാംഗങ്ങളും ചില മന്ത്രിമാരും ക്ഷേത്രത്തിലത്തെിയത്. ഇന്നലെ കാലത്ത് ദര്‍ശനത്തിനു ശേഷം അത്യപൂര്‍വ മുത്തുകള്‍ പതിച്ച സ്വര്‍ണത്തിലുള്ള ‘ഷാലിഗ്രാം ഹാര’വും വിവിധ ചുറ്റിലുള്ള സ്വര്‍ണ നെക്ലൈസായ ‘മഖര കണ്ഠാഭരണ’വുമാണ് ക്ഷേത്രത്തിന് കൈമാറിയത്. 19 Read more about തിരുപ്പതി ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍.[…]