ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

11:00 am 23/1/2107 ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഹംസയാണ് പിടിയിലായത്. കൊച്ചിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. രണ്ട് മാസം മുമ്ബായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസാധ്യാപകന്റെ പീഡനത്തിന് ഇരയായ വിവരം കുട്ടി, സ്കൂളില്‍ വെച്ച്‌ ടീച്ചറോട് പറയുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി മൊഴിയെടുത്ത ശേഷം പൊലീസിന് കൈമാറി. പിഡനവിവരം പുറത്തറിഞ്ഞതോടെ ഹംസ ഒളിവില്‍ കഴിയുകയായിരുന്നു. Read more about ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍[…]

ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഒരാൾ അറസ്റ്റിൽ

04:44 pm 22/1/2017 ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഉത്തർപ്രദേശിൽ നിന്ന് ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു . മോചനദ്രവ്യമായി 20ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ട ആളെയാണ് അറസ്റ്റ് ചെയ്തത് . ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എം എസ് സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മൂന്നുമാസം മുമ്പാണ്കാണാതായത് . എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ 2014 ഒക്ടോബര്‍ 14ന് കാണാതായതായെന്നായിരുന്നു പരാതി. മഹി-മാണ്ഡവി ഹോസ്റ്റലിലെ താമസക്കാരനായിരുന്ന നജീബ് ഐസ എന്ന Read more about ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഒരാൾ അറസ്റ്റിൽ[…]

വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ല: ബോംബെ ഹൈക്കോടതി

12:51 pm 22/1/2017 വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതികള്‍ ഇനി നിലനില്‍ക്കില്ലെന്ന് ബോംബെ ഹൈക്കോടതി. 21കാരനെതിരെ മുന്‍ കാമുകി നല്‍കിയ പരാതിയില്‍ വാദം കേട്ട ശേഷമാണ് കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന തരത്തിലുള്ള പരാതികള്‍ വര്‍ധിച്ചതാണ് കോടതിയെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നരായ യുവതികള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണ്. എന്നാല്‍ വിവാഹ Read more about വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ല: ബോംബെ ഹൈക്കോടതി[…]

മുസ്ലിം ലീഗ് മുംബൈ യൂനിറ്റ് ഉപാധ്യക്ഷന്‍ സാജിത് സുപാരിവാല ശിവസേനയില്‍ ചേര്‍ന്നു.

8:59 am 22/1/2017 മുംബൈ: മുസ്ലിം ലീഗ് മുംബൈ യൂനിറ്റ് ഉപാധ്യക്ഷന്‍ സാജിത് സുപാരിവാല ശിവസേനയില്‍ ചേര്‍ന്നു. ലീഗിന് വളര്‍ച്ചയില്ളെന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യംകൊണ്ടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ ഭാഗമായ ശിവസേനയില്‍ ചേര്‍ന്നതെന്നുമാണ് സാജിതിന്‍െറ വിശദീകരണം.ശിവസേനയുടെ ന്യൂനപക്ഷ സെല്ലായ മഹാരാഷ്ട്ര ശിവ് വഹ്തുക് സേന അധ്യക്ഷന്‍ ഹാജി അറഫാത്ത് ശൈഖിന്‍െറ ക്ഷണം സ്വീകരിച്ചാണ് ശിവസേന പ്രവേശനം. ഉദ്ധവ് താക്കറെയെ കണ്ടതോടെ ശിവസേനയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി. വര്‍ഗീയ പാര്‍ട്ടിയല്ളെന്നും മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും Read more about മുസ്ലിം ലീഗ് മുംബൈ യൂനിറ്റ് ഉപാധ്യക്ഷന്‍ സാജിത് സുപാരിവാല ശിവസേനയില്‍ ചേര്‍ന്നു.[…]

സീറ്റുകൾ നൽകാമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്.

8:24 am 22/1/2017 അലഹാബാദ്​: ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 99 സീറ്റുകൾ നൽകാമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്​ . എന്നാൽ എസ്​.പിയുടെ ഒാഫറിനോട്​ കോൺഗ്രസ്​ നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ്​ സൂചന. 110 സീറ്റുകൾ തന്നെ വേണമെന്ന നിലപാടിലാണ്​ കോൺഗ്രസ്​. സീറ്റ്​ സംബന്ധിച്ച് ധാരണയാകുന്നതിനായി ​ഇന്ന്​ നടത്തിയ ചർച്ച വിജയിച്ചില്ല. വെള്ളിയാഴ്​ച 210 സ്ഥാനാർത്ഥികളുടെ പട്ടിക സമാജ്​വാദി പാർട്ടി പുറത്തിറക്കിയിരുന്നു. ഇതിൽ കോൺഗ്രസി​െൻറ പല സിറ്റിംഗ്​ സീറ്റുകളും ഉൾപ്പെടുകയും ചെയ്​തിരുന്നു. ഇതാണ്​ കോൺഗ്രസ്​–എസ്​പി Read more about സീറ്റുകൾ നൽകാമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്.[…]

സ്ത്രീ പീഡനം; ബിജെപി ദളിത് മോർച്ച നേതാവ് അറസ്റ്റില്‍.

08:24 am 22/1/2017 ബംഗളൂരു: കർണാടകത്തിലെ ഗുൽബർഗയിൽ നടക്കുന്ന ബിജെപി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിനെത്തിയ ബിജെപി ദളിത് മോർച്ച നേതാവിനെ സ്ത്രീ പീഡനത്തിനും വഞ്ചനനക്കും പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ദളിത് മോർച്ച നിർവ്വാഹക സമിതി അംഗമായ വെങ്കിടേശ് മൗര്യയെയാണ് ബംഗളുരു ഉപ്പാർപ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.. ബംഗളുരുവിലെ സന്നദ്ധ സംഘടന പ്രവർത്തകയായ മുപ്പത്തിയെട്ടുകാരിയെ സർക്കാരിൽ നിന്ന് ഗ്രാന്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിമാർ Read more about സ്ത്രീ പീഡനം; ബിജെപി ദളിത് മോർച്ച നേതാവ് അറസ്റ്റില്‍.[…]

ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള പരിൽ നിന്നും പ്രമുഖർ പുറത്തു .

08:11 am 22/1/2017 ന്യൂഡൽഹി ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള മുഖ്യ ​​നേതാക്കളുടെ ലിസ്​റ്റിൽ നിന്ന്​ വരുൺ ഗാന്ധി, മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരും പുറത്തായി​. ഉത്തർപ്രദേശ്​ ബി.ജെ.പി ഘടകത്തിൻെറ മുൻ സംസ്ഥാന പ്രസിഡൻറ്​ വിനയ്​ കട്ട്യാരും പട്ടികയിലില്ല​. പ്രധാനമന്ത്രി നന്ദ്രേമോദി നയിക്കുന്ന പ്രചാരണത്തിന്​ അമിത്​ ഷാ, അഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ എന്നീ ദേശീയ നേതാക്കളോടൊപ്പം ​യോഗി ആദിത്യനാഥ്​, ഉമഭാരതി, സഞ്​ജീവ്​ ബല്യാൻ തുടങ്ങിയ സംസ്ഥാന നേതാക്കളും ഉണ്ടാവും. അരുൺ ജെയ്​റ്റ്​ലി, വെങ്കയ്യനായിഡു, Read more about ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള പരിൽ നിന്നും പ്രമുഖർ പുറത്തു .[…]

ലുധിയാനയിൽ ഒന്‍പത് വയസുകാരനെ കൊന്ന് മാംസം ഭക്ഷിച്ചു,

04:22 pm 21/1/2017 പഞ്ചാബ്: ലുധിയാനയില്‍ ഒമ്പത് വയസ്സുകാരനെ കൊന്ന് മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്ത പതിനാറുകാരന്‍ കസ്റ്റഡിയില്‍. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പഞ്ചാബിലെ ലുധിയാനയില്‍ ദുദ്രിയില്‍ ഒമ്പതുവയസ്സുള്ള ദീപു കുമാറിനെ പട്ടം പറത്താന്‍ നല്‍കാമെന്ന് പറഞ്ഞ് പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊന്നത്. പിടിയിലായ എട്ടാം ക്ലാസ്സുകാരന്റെ മാനസികാരോഗ്യ നില പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് മൃതദേഹം ആറ് കഷ്ണങ്ങളാക്കിയ മാസത്തിന്റെ കുറച്ച് ഭാഗം അകത്താക്കി, രക്തം കുടിച്ചു. ശരീരഭാഗങ്ങള്‍ Read more about ലുധിയാനയിൽ ഒന്‍പത് വയസുകാരനെ കൊന്ന് മാംസം ഭക്ഷിച്ചു,[…]

ജമ്മു കശ്​മീരി ലെ രണ്ട്​ ജലവൈദ്യുത പദ്ധതികളുടെ നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ

04:14 pm 21/1/2017 ഇസ്​ലാമാബാദ്​: ജമ്മു കശ്​മീരി ലെ രണ്ട്​ ജലവൈദ്യുത പദ്ധതികളുടെ നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ. പാകിസ്​താൻ പാർലമെൻറിന്റെ രണ്ട്​ കമ്മിറ്റികൾ സംയുക്​തമായി പുറപ്പെടുവിച്ച പ്രസ്​താവനയിലാണ്​ ആവശ്യമുന്നയിച്ചത്​. ജല തർക്കം പരിഹരിക്കാനായി മധ്യസ്​ഥ കോടതി രൂപീകരിക്കാൻ തയാറാകണമെന്നും പാകിസ്​താൻ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ജല തർക്കങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ പാകിസ്​താൻ നാഷനൽ അസംബ്ലിയുടെ വിദേശകാര്യ, ജല വൈദ്യുത കമ്മിറ്റികൾ ഇന്നലെ ഇസ്​ലാമാബാദിൽ സംയുക്​ത യോഗം ചേർന്നിരുന്നു. ഡാമുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തി Read more about ജമ്മു കശ്​മീരി ലെ രണ്ട്​ ജലവൈദ്യുത പദ്ധതികളുടെ നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ[…]

ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു.

11:44 am 21/1/2017 ചെന്നൈ: ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു. ജെല്ലിക്കെട്ട്​ നടത്താനുള്ള ഒാർഡിനൻസ്​ ഇറക്കാൻ കേന്ദ്രം തമിഴ്​നാട്​ സർക്കാറിന്​ അനുമതി നൽകിയ ശേഷവും പ്രതിഷേധം തുടരുകയാണ്​. ഒാർഡിനൻസ്​ യാഥാർഥ്യമാകും വ​െ​ര സമരം തുടരുമെന്നാണ്​ പ്രതിഷേധക്കാർ പറയുന്നത്​. ജെല്ലിക്കെട്ടിനെ അനുകൂലിച്ച്​ മുംബൈയിലും പ്രതിഷേധം നടക്കുന്നു. അതേസമയം, ജെല്ലിക്കെട്ടിനു അനുമതി നൽകണ​െമന്നാവശ്യപ്പെട്ട്​ ഡി.എം.കെ നേതാവ്​ എം.കെ സ്​റ്റാലിലും കനിമൊഴിയും നിരാഹാര സമരം തുടങ്ങി. വള്ളുവർക്കോട്ടത്ത്​ രാവിലെ എട്ടു മുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ ഇരുവരും​ നിരാഹാരം Read more about ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു.[…]