ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു.

11:44 am 21/1/2017
protst
ചെന്നൈ: ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു. ജെല്ലിക്കെട്ട്​ നടത്താനുള്ള ഒാർഡിനൻസ്​ ഇറക്കാൻ കേന്ദ്രം തമിഴ്​നാട്​ സർക്കാറിന്​ അനുമതി നൽകിയ ശേഷവും പ്രതിഷേധം തുടരുകയാണ്​. ഒാർഡിനൻസ്​ യാഥാർഥ്യമാകും വ​െ​ര സമരം തുടരുമെന്നാണ്​ പ്രതിഷേധക്കാർ പറയുന്നത്​. ജെല്ലിക്കെട്ടിനെ അനുകൂലിച്ച്​ മുംബൈയിലും പ്രതിഷേധം നടക്കുന്നു.

അതേസമയം, ജെല്ലിക്കെട്ടിനു അനുമതി നൽകണ​െമന്നാവശ്യപ്പെട്ട്​ ഡി.എം.കെ നേതാവ്​ എം.കെ സ്​റ്റാലിലും കനിമൊഴിയും നിരാഹാര സമരം തുടങ്ങി. വള്ളുവർക്കോട്ടത്ത്​ രാവിലെ എട്ടു മുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ ഇരുവരും​ നിരാഹാരം ഇരിക്കുന്നത്​. ഇള​േങ്കാവനും മറ്റു പാർട്ടി പ്രവർത്തകരും കൂടെ നിരാഹാരമിരിക്കുന്നുണ്ട്​. പ്രശ്​നത്തിന്​ ശാശ്വത പരിഹാരം വേണമെന്നാണ്​ ഡി.എം.കെയുടെ ആവശ്യം.

പ്രതിഷേധം ശക്​തമായത്​ ചൈന്നെയിലെ റോഡ്​ –റെയിൽ ഗതാഗതത്തെ ബാധിച്ചു. രണ്ട്​ ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചെണ്ണം പാതിവഴിയിൽ നിർത്തിവക്കുകയും ഒന്ന്​ വഴിതിരിച്ചു വിടുകയും ചെയ്​തു. കഴിഞ്ഞ ദിവസവും സമാനാവസ്​ഥയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും തമിഴ്​നാട്​ പ്രക്ഷുബ്​ധമായിരുന്നു. സിനിമാ തരങ്ങളടക്കം പ്രമുഖർ ജെല്ലിക്കെട്ടിനെ അനുകൂലിച്ച്​ രംഗത്തു വന്നിരുന്നു. ജെല്ലിക്കെട്ടിനുവേണ്ടി തമിഴ് ജനത പ്രക്ഷോഭം ശക്തമാക്കിയതോടെയാണ്​ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നിലപാട് മാറ്റിയത്​. ജെല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാറിനുതന്നെ അയച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ അപൂര്‍വ നടപടിയില്‍, വാദം കേള്‍ക്കല്‍ കഴിഞ്ഞ് വിധി പറയാനിരുന്ന കേസില്‍ ഒരാഴ്ച കഴിയാതെ വിധി പറയരുതെന്ന കേട്ടുകേള്‍വിയില്ലാത്ത ആവശ്യം അംഗീകരിക്കാന്‍ പരമോന്നത കോടതി തയാറാവുകയായിരുന്നു.

തമിഴ്നാട്ടിലുയരുന്ന പ്രക്ഷോഭം പരിഗണിക്കണമെന്ന ആവശ്യം വ്യാഴാഴ്ച തള്ളിക്കളഞ്ഞ സുപ്രീംകോടതി ഹരജിക്കാരനോട് മദ്രാസ് ഹൈകോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ഒാർഡിനൻസ്​ ഇറക്കാൻ അനുമതി ലഭിച്ചതോ​െട രണ്ട്​ ദിവസത്തിനുള്ളിൽ ഒാർഡിനൻസ്​ പുറ​െപ്പടുവിക്കുമെന്നാണ്​ അറിയുന്നത്​. ഗവർണറോട്​ ഒാർഡിനൻസ്​ പറ​െപ്പടുവിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്​ സൂചന.