5000 രൂപക്ക്​ മുകളിലെ നിക്ഷേപത്തിനുളള നി​യന്ത്രണം ​ പിൻവലിച്ചു

04:01 PM 21/12/2016 ന്യൂഡൽഹി: 5000 രൂപക്ക്​ മുകളിലുള്ള അസാധു നോട്ടുകളുടെ നിക്ഷേപത്തിന്​ ആർ.ബി.​െഎ കൊണ്ടു വന്ന നിയന്ത്രണം പിൻവലിച്ചു. 5000 രൂപക്ക്​ മുകളിൽ പല തവണ നിക്ഷേപിക്കു​​േമ്പാൾ ഉറവിടം വെളിപ്പെടുത്തണ​െമന്ന ഡിസംബർ 19തിലെ ഉത്തരവാണ്​ ആർ.ബി.​െഎ പിൻവലിച്ചത്​. കെ.​വൈ.സി നിബന്ധനകൾ പാലിക്കുന്ന ഉപഭോക്​താകൾക്ക്​ പണത്തി​െൻറ ഉറവിടം വെളിപ്പെടുത്തേ​ണ്ടെന്നാണ്​ ആർ.ബി.​െഎയുടെ പുതിയ നിർദ്ദേശം​. 5000 രൂപക്ക്​ മുകളിൽ ഇനി കൂടുതൽ തവണ നിക്ഷേപിക്കുന്നതിന്​ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ആർ.ബി.​െഎയുടെ ഉത്തരവ്​. എന്നാൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന്​ നിരോധനമില്ലെന്നും, പണത്തി​െൻറ ഉറവിടം വെളിപ്പെടുത്തയാൽ Read more about 5000 രൂപക്ക്​ മുകളിലെ നിക്ഷേപത്തിനുളള നി​യന്ത്രണം ​ പിൻവലിച്ചു[…]

വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കാതെ കാറിൽ കടന്നുപോകുന്ന തെലുങ്കാന മന്ത്രി

03:36 pm 21/12/2016 ഹൈദരാബാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കാതെ കാറിൽ കടന്നുപോകുന്ന തെലുങ്കാന മന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഞായറാഴ്ച ഉച്ചക്ക് ജയശങ്കർ ഭുപാലപള്ളി ജില്ലയിലെ പാലംപേറ്റ് ഗ്രാമത്തിലെ നല്ലകലുവ ക്രോസ് റോഡിലാണ് അപകടം നടന്നത്. ടാറ്റ എയ്സ് ട്രക്ക് ബൈക്കിൽ ഇടിച്ച് തദുരി മദുസുദനാ ചാരിയെന്ന 30കാരനും രണ്ടു സുഹൃത്തുക്കളും അപകടത്തിൽ പെടുകയായിരുന്നു. ചാരി സംഭവസ്ഥലത്തുതന്നെ മരിച്ചു, സുഹൃത്തുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തെ ഗ്രാമവാസികൾ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ചാരിയെ ആശുപത്രിയിലെത്തിക്കാൻ വാഹനത്തിനായി Read more about വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കാതെ കാറിൽ കടന്നുപോകുന്ന തെലുങ്കാന മന്ത്രി[…]

മഹാരാഷ്​ട്രയിലെ ഹോട്ടലിൽ തീപിടുത്തം: മൂന്നു മരണം

01:05 PM 21/12/2016 മുംബൈ: മഹാരാഷ്​ട്ര ഗോണ്ഡിയയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മൂന്നുപേർ മരിച്ചു. നിരവധിപേർ ഹോട്ടലിനകത്ത്​ കുടുങ്ങി കിടക്കുകയാണ്​. ബിൻഡൽ പാലസാ ഹോട്ടലിൽ ബുധനാഴ്​ച പുലർച്ചെ നാലു മണിയോടെയാണ്​ തീപിടുത്തമുണ്ടായത്​. 15 ഒാളം ഫയർ എഞ്ചിനുകൾ സ്ഥലത്ത്​ രക്ഷാപ്രവർത്തനം നടത്തി വരികയാണ്​. ആളപായവും മറ്റ്​ നാശനഷ്​ടങ്ങളും കൂടാൻ സാധ്യതയുളളതായാണ്​ സൂചന. വിവാഹ ചടങ്ങളിൽ പ​െങ്കടുക്കാനെത്തിയ സംഘവും ഹോട്ടലികത്ത്​ അകപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്​.

ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി.

11: AM 21/12/2016 ന്യൂഡല്‍ഹി: മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ(ജി.ഡി.പി) ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. യു. എസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. കഴിഞ്ഞ നൂറു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നതെന്ന്​ ഫോറിന്‍ പോളിസി മാഗസി​ൻ റിപ്പോർട്ട്​ ചെയ്​തു. ഇന്ത്യയുടെ അതിവേഗമുള്ള സാമ്പത്തിക വളർച്ചയും യൂറോപ്യൻ യൂനിയൻ വിടാനുള്ള തീരുമാനത്തിന്​ (ബ്രക്‌സിറ്റ്​) ശേഷം ബ്രിട്ട​െൻറ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചുമാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ Read more about ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി.[…]

രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 3,185 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്.

11:03 am 21/12/2016 ന്യൂഡല്‍ഹി: നോട്ടുകൾ അസാധുവാക്കിയതിനുശേഷം രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 3,185 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്. രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിടികൂടിയതെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. നോട്ട് പ്രതിസന്ധി പരിഹരിക്കാനായി വിതരണം ചെയ്ത പുതിയ നോട്ടുകൾ ഉൾപ്പെടുന്ന 86 കോടി രൂപയും കള്ളപ്പണക്കാരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയ നവംബർ എട്ടിനുശേഷം ഇതുവരെ ആദായനികുതി വകുപ്പ് സംഘടിപ്പിച്ചത് 677 റെയ്ഡുകളും സർവേകളും അന്വേഷണങ്ങളുമാണെന്നും ഔദ്യോഗികവൃത്തങ്ങൾ Read more about രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 3,185 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്.[…]

ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ എത്തുമെന്ന് റിപ്പോർട്ടുകൾ

6.58 PM 20/12/2016 ജയലളിതയ്ക്ക് പിൻഗാമിയായി ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനത്തേക്കും എത്തുമെന്ന് റിപ്പോർട്ടുകൾ. ശശികലയ്ക്കായി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്ക്കാൻ ഒ.പനീർശെൽവം തയാറാണെന്നും അമ്മയുടെ പിൻഗാമിയാകാൻ ചിന്നമ്മയ്ക്ക് യോഗ്യതയുണ്ടെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പാർട്ടി ജനറൽ സെക്രട്ടറി സ്‌ഥാനത്തിന് പുറമേ തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനവും നേടാൻ ശശികല പാർട്ടിയിലെ തന്റെ അനുകൂലികളുടെ സഹായം അഭ്യർഥിച്ചു കഴിഞ്ഞുവെന്നും വാർത്തകളുണ്ട്. ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി ആർ.ബി.ഉദയകുമാർ കഴിഞ്ഞ ദിവസം രംഗത്തുവന്നത് ഇതിന്റെ സൂചനകളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. Read more about ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ എത്തുമെന്ന് റിപ്പോർട്ടുകൾ[…]

വഴക്കിനെ തുടർന്ന്​ സ്​ത്രീ അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ ഫളാറ്റിന്റെ 15 ാം നിലയിൽ നിന്നും താഴേക്ക്​ വലിച്ചെറിഞ്ഞു

11:45 AM 20/12/2016 മുംബൈ: വഴക്കിനെ തുടർന്ന്​ സ്​ത്രീ അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ ഫളാറ്റിന്റെ15 ാം നിലയിൽ നിന്നും താഴേക്ക്​ വലിച്ചെറിഞ്ഞു. കുഞ്ഞ്​ സംഭവസ്ഥലത്തുവെച്ച്​ തന്നെ മരിച്ചു. മുംബൈയിലെ ബൈകുളയിൽ വിഘ്​നാഹർതാ ബിൽഡിങ്ങിൽ തിങ്കളാഴ്​ച 12.30 ഒാടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവും അയൽക്കാരിയും തമ്മിൽ വഴക്കുണ്ടായി. കുപിതയായ അയൽക്കാരി അടുത്തു നിന്നിരുന്ന കുഞ്ഞിനെ ബാൽക്കണിയിൽ നിന്നും താഴേക്ക്​ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്​ത്രീക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തെങ്കിലും അറസ്​റ്റ്​ രേഖപ്പെടുതിയിട്ടില്ല.

സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള 26 മീന്‍ പിടുത്തക്കാരെ ഇന്ത്യന്‍ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു.

11:06 am 20/12/2016 സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള 26 മീന്‍ പിടുത്തക്കാരെ ഇന്ത്യന്‍ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീരത്ത് കച്ചിനടുത്തായാണ് മീന്‍പിടുത്തക്കാരെയും അവരുടെ അഞ്ച് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. കൂടുതല്‍ പരിശോധനയ്ക്കായി ഇവരെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച്‌ ഇന്ത്യയില്‍നിന്നുള്ള 43 മീന്‍പിടുത്തക്കാരെ കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്നാട്ടിലെ ശരീയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു.

11:03 am 20/12/2016 ചെന്നൈ: തമിഴ്നാട്ടിലെ ശരീയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ചെന്നൈ അണ്ണാശാലെയിലുളള മക്ക മസ്ജിദ് കൗണ്‍സിലിനെതിരായ കേസിലാണ് വിധി . സ്വത്ത് തര്‍ക്കം, വിവാഹ ബന്ധം എന്നീ വിഷങ്ങളില്‍ ശരീഅത്ത് കോടതികളുടെ ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ Read more about തമിഴ്നാട്ടിലെ ശരീയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു.[…]

തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോമീറ്റർ

12:16 PM 19/12/2016 ഹൈദരാബാദ്​: തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോ മീറ്റർ. തെലങ്കാനയിലെ മഹ്​ബുബ്​നഗറിലെ അഡകുൽ ഗ്രാമത്തിൽ ദേശീയപാതയിലാണ്​ സംഭവം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിക്കുകയും പിറകിലുണ്ടായ സ്​ത്രീ തെറിച്ച്​ ബോണറ്റിൽ കുരുങ്ങുകയുമായിരുന്നു. ഗജുലാപേക്ക്​ സ്വദേശി മഹേശ്വരമ്മ (45) ആണ്​ ദാരുണമായി മരിച്ചത്​. അപകടത്തിൽ ഭർത്താവ്​ തുർപു സിദ്ധിലിംഗ(50) ത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ഹുണ്ടായ്​ ​െഎ 10 കാർ ബൈക്കിനെ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ Read more about തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോമീറ്റർ[…]