മുംബൈ: മഹാരാഷ്ട്ര ഗോണ്ഡിയയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മൂന്നുപേർ മരിച്ചു. നിരവധിപേർ ഹോട്ടലിനകത്ത് കുടുങ്ങി കിടക്കുകയാണ്.
ബിൻഡൽ പാലസാ ഹോട്ടലിൽ ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 15 ഒാളം ഫയർ എഞ്ചിനുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ആളപായവും മറ്റ് നാശനഷ്ടങ്ങളും കൂടാൻ സാധ്യതയുളളതായാണ് സൂചന.
വിവാഹ ചടങ്ങളിൽ പെങ്കടുക്കാനെത്തിയ സംഘവും ഹോട്ടലികത്ത് അകപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്.